എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി

മലയാള ചലച്ചിത്രം

ബാലചന്ദ്രമേനോൻ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി [1]. ബാലചന്ദ്രമേനോൻ, ഭരത് ഗോപി, വേണു നാഗവള്ളി, ശങ്കരാടി, ബൈജു, ഉർവ്വശി, സീമ, കവിയൂർ പൊന്നമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം രചിച്ചിരിക്കുന്നത് കണ്ണൂർ രാജനാണു് [2] [3] .

എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംവരദ ബാലചന്ദ്രമേനോൻ
രചനബാലചന്ദ്രമേനോൻ
അഭിനേതാക്കൾബാലചന്ദ്രമേനോൻ
വേണു നാഗവള്ളി
ഉർവ്വശി
സംഗീതംകണ്ണൂർ രാജൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഉദയ സ്റ്റുഡിയോസ്
വിതരണംമുനോദ് വിജയ റിലീസ്
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 1985 (1985-08-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനുട്ടുകൾ

കഥാംശംതിരുത്തുക

മനുഷ്യന്റെ നിലപാടുകളിലെ പൊള്ളത്തരങ്ങളാണ് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നത്. തന്റെ രചനകളിൽ സ്ത്രീവിദ്വേഷിയായി അറിയപ്പെടുന്ന ശക്തി എന്ന എഴുത്തുകാരനു ബാംഗളൂരിൽ സ്വീകരണം ലഭിക്കുന്നു. സ്വീകരണത്തിനുശേഷം വിശ്രമിക്കുന്ന ശക്തിയെ തേടി തന്റെ ഉറ്റസുഹൃത്ത് നന്ദു എത്തുന്നു. അയാളെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെ നന്ദുവിന്റെ ഭാര്യ അമ്മുവിനെ കണ്ട് അയാൾ ഞെട്ടുന്നു. കാണാനില്ല എന്ന പേരിൽ പത്രത്തിൽ കണ്ട അവളെ യാദൃച്ഛികമായി ആണ് തന്റെ ഭാര്യ ആയതെന്ന് നന്ദു അറിയിക്കുന്നു. തന്റെ പഴയ കാമുകിയായ തുളസിയാണെന്ന് മനസ്സിലാക്കി. അയാൾ വിദ്യാഭ്യാസത്തിനുശേഷം ടൂട്ടോറിയൽ നടത്തിയിരുന്ന കാലത്ത് പത്രമുതലാളിയുടെ മകളായ തുളസിയെ പ്രേമിച്ചതും പരസ്യം കൊടുക്കാത്തതിന്റെ പേരിൽ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച അവളുടെ അമ്മാവനോടുഌഅ ദേഷ്യത്തിനു അവളെ പിഴപ്പിക്കുന്നു. അവരുടെ ഒളിച്ചോട്ടം തകരുന്നു. നന്ദുവിന്റെ പുത്രനായി അറിയപ്പെടുന്ന വിക്കി തന്റെ മകനാണെന്ന് ശക്തി അറിയുന്നു. അതിനിടയിൽ തങ്ങൾ ചക്കി എന്നു വിളിക്കുന്ന തുളസിയെ തിരഞ്ഞ് അവളുടെ മാതാപിതാക്കളും എത്തുന്നു. അവരുടെ ഇടയിൽ ശക്തി കിടന്ന് പിടക്കുന്നു. പോകുന്നതിനുമുമ്പ് വിക്കി തന്റെ പുത്രനാണെന്ന് നന്ദുവിനെ അറിയിച്ചില്ലെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്ന് തുളസി അറിയിക്കുന്നു. ഗതികെട്ട് ശക്തി അത് പറയുന്നു. അവസാനം നന്ദു ചതിക്കപ്പെട്ട അമ്മുവിനെ സംരക്ഷിച്ചു എന്നതിൽ പരം തനിക്ക് അവളുമായി ഒരു ബന്ധവുമില്ലെന്ന് അറിയിക്കുന്നതോടെ ശുഭപര്യവസായി ആയി തീരുന്നു.

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 ബാലചന്ദ്രമേനോൻ ഡോ.നന്ദകുമാർ
2 വേണു നാഗവള്ളി ശക്തി -ഔസേപ്പ്
3 ബൈജു പയ്യൻ
4 ഉർവ്വശി അമ്മു (നന്ദകുമാർ ഭാര്യയെ വിളിക്കുന്ന പേര്) / തുളസി (പൂർവ്വകാമുകനായ ശക്തി വിളിക്കുന്ന പേര്) / ചക്കി (മാതാപിതാക്കൾ വിളിക്കുന്ന പേര്)
5 ഭരത് ഗോപി ചെല്ലപ്പൻ പിള്ള
6 കവിയൂർ പൊന്നമ്മ സത്യഭാമ
7 ശങ്കരാടി വാസു പിള്ള
8 സീമ എൽസി
9 തൊടുപുഴ വാസന്തി അമ്മ
10 [[]]

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കൊച്ചു ചക്കരച്ചി പെറ്റു ബാലചന്ദ്ര മേനോൻ, വേണു നാഗവള്ളി, അരുന്ധതി
2 മാനം പൂമാനം [[]]ബാലഗോപാലൻ തമ്പി, കെ.എസ്. ചിത്ര
3 നിമിഷം സുവർണ്ണനിമിഷം കെ.എസ്. ചിത്ര
4 ' [[]]

[6]

അവലംബംതിരുത്തുക

  1. "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". www.malayalachalachithram.com. ശേഖരിച്ചത് 2020-02-17.
  2. "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". malayalasangeetham.info. ശേഖരിച്ചത് 2020-02-17.
  3. "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". spicyonion.com. ശേഖരിച്ചത് 2020-02-17.
  4. "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-02-17.
  5. "എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-02-17.
  6. http://www.m3db.com/node/310

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക