മലയാളത്തിൽ അനുയായികൾ പരസ്‌പരം അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് സഖാവ്.സുഹൃത്ത്, കൂട്ടുകാരൻ, അനുഗാമി എന്നൊക്കെ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ഇംഗ്ലീഷിലെ കോമ്രേഡ് (comreade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീൻ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.

വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങൾതിരുത്തുക

ഇംഗ്ലീഷിൽതിരുത്തുക

സ്ഥിതിസമത്വപ്രസ്ഥാനം ശക്തിനേടിയപ്പോൾ ‘മിസ്റ്റർ’, ‘മിസ്’, ‘മിസിസ്’ തുടങ്ങിയവയ്ക്കു പകരം തുല്യതയെക്കുറിക്കുന്ന ഒരു പദത്തിന്റെ ആവശ്യമുണ്ടായി. അങ്ങനെയാണ് കോമ്രേഡ് എന്ന പദം ഈ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നത്. ജർമ്മനിയിൽ 1857-ൽ ‘സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒഫ് ജർമ്മനി’ സ്ഥാപിക്കുന്നതു മുതലാണ് ഈ പദം പ്രയോഗത്തിൽ വന്നത്.1884-ൽ ജസ്റ്റിസ് എന്ന സോഷ്യലിസ്റ്റ് മാസികയിലൂടെ ഇംഗ്ലീഷിലും ഈ അർത്ഥത്തിൽ ‘കോമ്രേഡ്’ ഉപയോഗിക്കപ്പെട്ടുതുടങ്ങി.

ജർമ്മനിൽതിരുത്തുക

ജർമ്മനിൽ Genosse ഈ വാക്ക് ഉപയോഗിക്കുന്നു

റഷ്യനിൽതിരുത്തുക

റഷ്യനിൽ товарищ(തൊവരീഷ്) ഈ വാക്ക് ഉപയോഗിക്കുന്നു

ചൈനീസിൽതിരുത്തുക

ചൈനീസിൽ 同志 (Tóngzhì) ഈ വാക്ക് ഉപയോഗിക്കുന്നു

മറ്റു ഭാഷകളിൽതിരുത്തുക

  • സംസ്കൃതം സംസ്കൃത ജന്യമായ ഈ പദം സുഹൃത്തിനെ സൂചിപ്പിക്കുന്നു.
  • ഹിന്ദിയിൽ സാഥീ (साथी) എന്ന ഉപയോഗം.
  • അറബി, പേർഷ്യൻ ഭാഷകളിൽ റഫീഖ് എന്ന പദം ഈ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു.
  • പഞ്ചാബിയിൽ വീർ എന്ന് തത്തുല്യപദം.
  • തമിഴിൽ തോഴർ എന്ന പദം കമ്യൂണിസ്റ്റ് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സഖാവ്&oldid=3569982" എന്ന താളിൽനിന്ന് ശേഖരിച്ചത്