കേൾക്കാത്ത ശബ്ദം

മലയാള ചലച്ചിത്രം

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് രാജു മാത്യു നിർമ്മിച്ച 1982 ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് കേൾക്കാത്ത ശബ്ദം[1]. ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, ബാലചന്ദ്ര മേനോൻ, അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവദാസ് ഗാനങ്ങൾ രചിച്ചു. സംഗീത സ്കോർ ജോൺസണാണ് . [2] [3]

കേൾക്കാത്ത ശബ്ദം
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംRaju Mathew
രചനV. S. Nair
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
ബാലചന്ദ്ര മേനോൻ
അംബിക
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസെഞ്ച്വറി ഫിലിംസ്
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി
  • 20 ഫെബ്രുവരി 1982 (1982-02-20)
രാജ്യംIndia
ഭാഷMalayalam

കഥാംശം തിരുത്തുക

വിവിധ ആദർശങ്ങളുള്ള ചെറുപ്പക്കാരുടെ സൗഹൃദസംഘർഷങ്ങളാണ് ഈ ചിത്രത്തിന്റെകഥാ തന്തു. അവിവാഹിതരായ ഗസറ്റഡ് ഓഫീസർമാരാണ് ബാബുവുംമോഹൻലാൽ ദേവനുംനെടുമുടി വേണു വൈകുന്നേരത്തെ ബാറ്റ്മിന്റൻ കളിയും ശമ്പളം കിട്ടിയാലുള്ള ആഘോഷവും ഒക്കെ ആയി യൗവനം ആസ്വദിക്കുന്നു. അവരുറ്റെ പിണിയാളായി രവിക്കുട്ടൻ ഉണ്ട്. ശമ്പളം കിട്ടുന്ന അന്ന് വൈകീട്ട് മദ്യവും മദിരാക്ഷിയുമൊക്കെ ആയി ആസ്വദിക്കും അങ്ങനെ വന്ന ഒരു പെണ്ണ് അന്ന രാത്രിതന്നെ തീവണ്ടിക്കുമുമ്പിൽ ചാടുന്നു. അത് കാണേണ്ടിവന്ന ദേവനെ അത് ബാധിക്കുന്നു. ബാബു അതൊന്നും മാനിക്കുന്നില്ല. അവർ കളിക്കുന്നതിനു അടുത്ത വീട്ടിൽ പുതിയ താമസക്കാരായി ജയന്തിയുംഅംബിക ആമ്മ ഭാർഗവിയും നന്ദിത ബോസ് എത്തുന്നു. ബാബുവും ജയന്തിയും അടുക്കുന്നു. വിവാഹക്കത്ത് വരെ അടിക്കുന്നു. പ്രേമിക്കുമ്പോഴും തന്റെ കാമുകിയുടെ ശരീരത്തോട് തന്നെ ആയിരുന്നു ബാബുവിന്റെ ആവേശം. അയാൾ അവസരങ്ങൾ ഉണ്ടാക്കി വിവാഹത്തിനുമുമ്പ് തന്നെ അവർ ഒന്നിക്കുന്നു. രണ്ടാനച്ഛന്റെ സി ഐ പോൾ ശല്യം സഹിച്ചുകൊണ്ടിരുന്ന ജയന്തിയുടെ വീട്ടിൽ വച്ച് ആയാൾ കൊല്ലപ്പെടുന്നു. ആ കാരണം പറഞ്ഞ് ബാബു വിവാഹത്തിൽ നിന്നും പിന്മാറുന്നു. ദേവൻ പൂർണ്ണിമയെ പൂർണ്ണിമ ജയറാംവിവാഹം ചെയ്യുന്നു. പക്ഷേ വികാരമൂർച്ഛയിൽ പഴയ പെൺകുട്ടിയുടെ മരണം അയാളെ തളർത്തുന്നു. ദാമ്പത്യ്ം പരാജയത്തിലെത്തുന്ന അയാളുടെ ഭാര്യയിൽ ബാബു കണ്ണുവെച്ച് അവളെ വളക്കുന്നു. ജോലികിട്ടി കുഞ്ഞിനോടൊത്ത് നഗർത്തിൽ എത്തുന്ന ജയന്തിയെ അവിടെ ശുദ്ധനും എടുത്തുചാട്ടക്കാരനുമായ മാനേജർ ലംബോദരൻ നായർ പലകാര്യങ്ങൾക്കും വിഷമിപ്പിക്കുന്നു. ചെറിയചെറിയ കാര്യങ്ങൾക്ക് ശാസിക്കുന്ന അയാളുടെ ശുദ്ധത അവളുടെ ജീവിതകഥ അറിയുന്നതോടെ മാറുന്നു. അതിനിടയിൽ കുഞ്ഞ് ഒരപകടത്തിൽ മരണപ്പെട്ടതോടെ അവർ ഒന്നിച്ചു ജീവിക്കൻ തീരുമാനിക്കുന്നു. കുറേകാലത്തിനുശേഷം ജയന്തിയെ കാണുന്ന ബാബു അവളെ ഭീഷണിപ്രയോഗിക്കാൻ തുടങ്ങുന്നു. വഞ്ചകനായ ബാബുവിനെ സുഹൃത്ത് ദേവൻ കൊലപ്പെടുത്തുന്നു. റ്റ് ബാലചന്ദ്ര മേനോൻ

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ബാലചന്ദ്രമേനോൻ ലംബോദരൻ നായർ
2 മോഹൻലാൽ ബാബു
3 അംബിക ജയന്തി
4 ശാന്തികൃഷ്ണ സുഷമ
5 ജഗന്നാഥ വർമ്മ ബാബുവിന്റെ അച്ഛൻ
6 നെടുമുടി വേണു ദേവൻ
7 ജഗതി ശ്രീകുമാർ കോര
8 സി ഐ പോൾ ശ്രീമംഗലത്ത് നാരായണപ്പിള്ള
9 പൂർണ്ണിമ ജയറാം പൂർണ്ണിമ
10 നന്ദിത ബോസ് ഭാർഗ്ഗവി
11 കവിയൂർ പൊന്നമ്മ
12 ബൈജു രവിക്കുട്ടൻ
13 [[]]

പാട്ടരങ്ങ്[5] തിരുത്തുക

ജോൺസൺ സംഗീതം നൽകിയതും വരികൾ ദേവദാസ് രചിച്ചതുമാണ്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആന പളൂങ്കുകൊണ്ടൊരാന" കെ ജെ യേശുദാസ്, ജെൻസി ദേവദാസ്
2 "കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ" ജെൻസി, കെ.ജി മാർക്കോസ് ദേവദാസ്
3 "മാണിക്യം" കെ ജെ യേശുദാസ് ദേവദാസ്
4 "നാണം നിൻ കണ്ണിൽ പി.ജയചന്ദ്രൻ, വാണി ജയറാം ദേവദാസ്

പരാമർശങ്ങൾ തിരുത്തുക

  1. "കേൾക്കാത്ത ശബ്ദം (1982)". www.malayalachalachithram.com. Retrieved 2019-11-16.
  2. "കേൾക്കാത്ത ശബ്ദം (1982)". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2019-11-16.
  3. "കേൾക്കാത്ത ശബ്ദം (1982)". spicyonion.com. Retrieved 2019-11-16.
  4. "കേൾക്കാത്ത ശബ്ദം (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Archived from the original on 2017-01-28. Retrieved 2019-11-21. {{cite web}}: Cite has empty unknown parameter: |5= (help)
  5. "കേൾക്കാത്ത ശബ്ദം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-21.

ബാഹ്യ ലിങ്കുകൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

കേൾക്കാത്ത ശബ്ദം1982

"https://ml.wikipedia.org/w/index.php?title=കേൾക്കാത്ത_ശബ്ദം&oldid=3629524" എന്ന താളിൽനിന്ന് ശേഖരിച്ചത്