ഇർഷാദ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്രനടനും ടെലിവിഷൻ അഭിനേതാവുമാണ് ഇർഷാദ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.[2]

Irshad Ali
ജനനം
ദേശീയതIndian
ജീവിതപങ്കാളി(കൾ)Ramseena
കുട്ടികൾArshaq
മാതാപിതാക്ക(ൾ)Abdu, Nafisa[1]

തൃശ്ശൂർ ജില്ലയിൽ കേച്ചേരി അബ്ദുവിന്റെയും നഫീസയുടേയും അഞ്ചുമക്കളിൽ മൂന്നാമനായി ജനിച്ചു. സ്‌കൂൾ-കോളേജ് കാലഘട്ടത്തിൽ പല നാടകങ്ങളിലും അഭിനയിച്ചിരുന്നു. 1998-ൽ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. സഹനടനായി പ്രവർത്തിക്കുന്ന ഇർഷാദ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടി.വി. ചന്ദ്രൻ, പി.ടി. കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനൻ, ഡോ. ബിജു, മധു കൈതപ്രം തുടങ്ങിയ സംവിധായകരോടൊപ്പം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചു.[2]

ഷരീഫ് ഈസ സംവിധാനം ചെയ്യുന്ന 'ആണ്ടാൾ' എന്ന ചലച്ചിത്രം നിർമ്മിച്ചതിലൂടെ ചലച്ചിത്ര നിർമ്മാണത്തിലേക്കും കടന്നു., ഇതിലെ പ്രധാന നടനും ഇർഷാദ് തന്നെയാണ്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

മാധവം എന്ന ടെലിവിഷൻ സീരിയലിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ടി.വി. സഹനടനുള്ള പുരസ്കാരം നേടി.[2] ക്രിട്ടിക്‌സ് അവാർഡുൾപ്പെടെ മറ്റുചില പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

  1. https://web.archive.org/web/20131024035513/http://www.mathrubhumi.com/movies/malayalam/400653/. Archived from the original on 24 October 2013. Retrieved 24 October 2013. {{cite web}}: Missing or empty |title= (help)
  2. 2.0 2.1 2.2 "ഇനി ഞാനൊരു പുള്ളിപ്പുലി". മാതൃഭൂമി. 2013 ഒക്ടോബർ 24. Archived from the original on 2013-10-24. Retrieved 2013 ഒക്ടോബർ 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇർഷാദ്&oldid=3774305" എന്ന താളിൽനിന്ന് ശേഖരിച്ചത്