മയ്യനാട്

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടർട്ട് നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്.

Mayyanad
ഗ്രാമം
Railway Station
Railway Station
Coordinates: 8°50′20″N 76°38′48″E / 8.83889°N 76.64667°E / 8.83889; 76.64667
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ36,962
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691303
Telephone code+91-474-255****
വാഹന റെജിസ്ട്രേഷൻKL-02
അടുത്തുള്ള നഗരംKollam City (10 km)
ClimateTropical (Köppen)
വെബ്സൈറ്റ്www.mayyanad.com
മയ്യനാട് റെയിൽവേ സ്റ്റേഷൻ

ഈ പ്രദേശത്തെക്കുറിച്ച് 'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.

ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ

തിരുത്തുക

ഭുമദ്ധ്യ രേഖയിൽ നിന്നും 8.18o ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5o പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.മയ്യനാടിന്റെ പടിഞ്ഞാറുഭാഗത്തു താന്നി മുതൽ പൊഴിക്കര വരെ കാണപ്പെടുന്ന മണൽത്തിട്ട അറബിക്കടലിനെയും പരവൂർ കായലിനെയും വേർതിരിക്കുന്നു.

രാഷ്ട്രീയം

തിരുത്തുക

മയ്യനാട് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വത്തിലാണ്. ഇരവിപുരം ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ എം. നൗഷാദ് (സി.പി.ഐ. (എം)) ആണ് 2016ലും 2021ലും വിജയിച്ചത്.അതിനു മുൻപ് എ.എ. അസീസ്സ് (ആർ എസ്.പി) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് പി.കെ.കെ. ബാവ സംസ്ഥാന മന്ത്രിസഭയിൽ പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

സാംസ്കാരിക സ്ഥാപനങ്ങൾ

തിരുത്തുക
  • വെൺപാലക്കാര ശാരദാ വിലാസിനി വായനശാല ( കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ മാതൃക ഗ്രാമീണ ഗ്രന്ഥശാലയായി തിരഞ്ഞെടുത്തിട്ടുണ്ട്)[അവലംബം ആവശ്യമാണ്]
  • ഡി ബാലചന്ദ്രൻ പബ്ലിക് ലൈബ്രറി
  • നവരംഗം മയ്യനാട്‌
  • സി.കേശവൻ മെമ്മോറിയൽ
  • LRC മയ്യനാട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • മയ്യനാട് ഹയ്യർ സെക്കണ്ടറി സ്കൂൾ
  • ഗവണ്മെന്റ് ഹയ്യർ സെക്കണ്ടറി സ്കൂൾ വെള്ളമണൽ
  • ഗവണ്മെന്റ് ITI മയ്യനാട്
  • LMS LP സ്കൂൾ
  • ശാസ്‌താംകോവിൽ LP സ്‌കൂൾ
  • ഗവണ്മെന്റ് ന്യൂ LP സ്കൂൾ ഇരവിപുരം,കൂട്ടിക്കട
  • ആലുമ്മൂട് LP സ്‌കൂൾ
  • ഗവണ്മെന്റ് UP സ്‌കൂൾ കാക്കോട്ടുമൂല
  • KPM മോഡൽ സ്‌കൂൾ, ധവളക്കുഴി
  • St Mary's CBSE സ്‌കൂൾ,പുല്ലിച്ചിറ
  • St Mary's LP സ്‌കൂൾ,പുല്ലിച്ചിറ
  • ബ്ലൂ സ്റ്റാർ പബ്ലിക് സ്‌കൂൾ, ആലുമ്മൂട്
  • റോസ് ഡെയ്‌ൽ പബ്ലിക് സ്‌കൂൾ, ആലുമ്മൂട്

ആരാധനാലയങ്ങൾ

തിരുത്തുക
  • മരിയൻ തീർഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളി
  • ആനവാൽ പിടി എന്ന ചടങ്ങ് കൊണ്ട് പ്രശസ്തമായ ഉമയനല്ലൂർ ബാല സുബ്രമണ്യ ക്ഷേത്രം
  • മുക്കം തെക്കുംഭാഗം ജുമാമസ്ജിദ്
  • ജന്മംകുളം ഭഗവതി ക്ഷേത്രം
  • കൊച്ചുനട ഭഗവതി ക്ഷേത്രം
  • വലിയവിള മാടൻനട ക്ഷേത്രം
  • വയലിൽ മാടൻനട ക്ഷേത്രം
  • ആയിരംതെങ്ങു ജുമാമസ്ജിദ്
  • ആക്കോലിൽ ജുമാമസ്ജിദ്
  • കൂട്ടിക്കട ടൗണ് ജുമാമസ്ജിദ്
  • കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രം
  • മയ്യനാട് ശാസ്‌താംകോവിൽ ധർമ്മശാസ്താ ക്ഷേത്രം
  • ധവളക്കുഴി ശ്രീ അനന്തപദ്മനാഭമഹാലക്ഷ്മി ക്ഷേത്രം
  • തിരുഹൃദയ ദേവാലയം കാക്കോട്ടുമൂല
  • മുക്കം സെയ്ന്റ് ജേക്കബ്‌സ് ദേവാലയം
  • സെയ്ന്റ് ജോസഫ് ദേവാലയം , ആലുമ്മൂട്
  • കൊട്ടിയം മഹാവിഷ്ണു ക്ഷേത്രം
  • മണ്ണാണിക്കുളം ഭഗവതി ക്ഷേത്രം
  • വൈക്കോത്തോടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • വലിയതോട്ടത്തുകാവ് മഹാദേവർ ക്ഷേത്രം
  • മുളയ്ക്കൽക്കാവ് ദേവീക്ഷേത്രം
  • കളരിപുരയിടം ദുർഗാദേവി ക്ഷേത്രം
  • കിണറുവിള ദേവി ക്ഷേത്രം
  • ഗുരുനാഗപ്പൻക്കാവ് ക്ഷേത്രം
  • കിഴക്കേതൊടി മൂർത്തിക്ഷേത്രം
  • മറുതാപുര ശിവദുർഗ്ഗാ ക്ഷേത്രം

വിനോദസഞ്ചാരം

തിരുത്തുക

പ്രകൃതിരമണീയമായ താന്നി ബീച്,കേരളത്തിലെ തന്നെ പ്രസിദ്ധമായ ബീച്ചുകളിൽ ഒന്നാണ്.വിദേശികളും സ്വദേശികളുമായ ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു

കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാതയിൽ , മയ്യനാട് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു.രണ്ടു പ്ലാറ്റ്‌ഫോമുകളും ഒരു മേൽപ്പാലവുമുള്ള ഇവിടെ 14 തീവണ്ടികൾക്കു സ്റ്റോപ് ഉണ്ട്.ഇവിടെനിന്നും തിരുവനന്തപുരം,കൊല്ലം,എറണാകുളം,ആലുവ,ഗുരുവായൂർ,കോട്ടയം ,ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല,ഷൊർണൂർ,കരുനാഗപ്പള്ളി,കൊട്ടാരക്കര,പുനലൂർ, നാഗർകോവിൽ,കന്യാകുമാരി,മധുര , തിരുനെൽവേലി നഗരങ്ങളിലേക്ക് തീവണ്ടികൾ ഉണ്ട്.

കന്യാകുമാരി-പൻവേൽ ദേശീയപാത 66 മയ്യനാടിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു. കൊല്ലം നഗരവുമായും കൊട്ടിയം ജംഗ്ഷനുമായും മയ്യനാടിനെ റോഡ്‌ മാർഗം ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് ഭാഗത്തേക്കും ധാരാളം പ്രൈവറ്റ് ബസുകൾ ദിനംപ്രതി സർവീസ് നടത്തുന്നു.

തീരദേശപാത മയ്യനാടിനെ പരവൂർ,വർക്കല , ഇരവിപുരം എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.നിർദ്ദിഷ്ട തീരദേശ ഹൈവേ ഇതു വഴി കടന്നു പോകുന്നു.

പ്രശസ്തരായ മയ്യനാട്ടുകാർ

തിരുത്തുക

മറ്റ് പ്രധാന കണ്ണികൾ

തിരുത്തുക

മയ്യനാട് വിക്കിമാപ്പിയയിൽ

"https://ml.wikipedia.org/w/index.php?title=മയ്യനാട്&oldid=4137317" എന്ന താളിൽനിന്ന് ശേഖരിച്ചത്