മുകേഷ് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(മുകേഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്നു [1] ഇപ്പോൾ അദ്ദേഹം കേരള നിയമസഭയിലെ ഒരു അംഗമാണ്. കൊല്ലം നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്.

മുകേഷ്
Mukesh malayalam.jpg
മുകേഷ് (2010-ലെ ചിത്രം)
കേരള നിയമസഭ അംഗം
Assumed office
2016 മുതൽ
മുൻഗാമിപി.കെ. ഗുരുദാസൻ
Constituencyകൊല്ലം
Personal details
Born
മുകേഷ് ബാബു

(1956-03-05) മാർച്ച് 5, 1956 (പ്രായം 63 വയസ്സ്)
കൊല്ലം,കേരളം,ഇന്ത്യ
Political partyസി.പി.ഐ.(എം)
Spouse(s)സരിത ( 2007 വരെ)
മേതിൽ ദേവിക (2013 മുതൽ)
Parentsഒ. മാധവൻ, വിജയകുമാരി

ചലച്ചിത്ര ജീവിതംതിരുത്തുക

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്തിരുത്തുക

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്. 2016 ജൂൺ 2-ന് മറ്റ് എം.എൽ.എമാർക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു.

 
എം. മുകേഷ് കൊല്ലം കമ്പോളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുകേഷ്_(നടൻ)&oldid=2932700" എന്ന താളിൽനിന്ന് ശേഖരിച്ചത്