ഒ. മാധവൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1] സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

ഒ. മാധവൻ
ജനനം
ഒ. മാധവൻ

ജനുവരി 27, 1922
മരണംഓഗസ്റ്റ് 19, 2005 (83 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി(കൾ)വിജയകുമാരി
കുട്ടികൾമുകേഷ്, സന്ധ്യ രാജേന്ദ്രൻ, ജയശ്രീ

മലയാള ചലച്ചിത്രനടൻ മുകേഷ് മാധവന്റെ മകനാണ്. മുകേഷിനെ കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെൺമക്കളും അദ്ദേഹത്തിനുണ്ട്.

ഓർമ്മഛായകൾ (ആത്മകഥ)എണ്പത്തിയൊന്നു വര്ഷം നീണ്ട ജീവിതത്തിലെ മുപ്പത്തിയാറുവര്ഷക്കാലം മാത്രമാണ് ഈ പുസ്തകത്തിൽ ആവിഷ്ക്കരിച്ചിട്ടുളളത് 1994  ൽ , ഒ മാധവന്റെ സപ്തതി ആഘോഷ വേളയിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് .

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-31. Retrieved 2009-07-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

നാടകവും ജീവിതവും - ദേശാഭിമാനി



"https://ml.wikipedia.org/w/index.php?title=ഒ._മാധവൻ&oldid=3652113" എന്ന താളിൽനിന്ന് ശേഖരിച്ചത്