പടപ്പക്കര
കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.
Padappakara Padappakara | |
---|---|
ഗ്രാമം | |
Coordinates: 8°58′0″N 76°38′0″E / 8.96667°N 76.63333°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
ഉയരം | 30 മീ(100 അടി) |
(2001) | |
• ആകെ | 30,000 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691 503 |
Telephone code | 0474 |
ISO കോഡ് | IN-KL-2 XXXX |
വാഹന റെജിസ്ട്രേഷൻ | KL-02 |
അടുത്തുള്ള നഗരം | Kollam City (23 km) |
ലോക്‌സഭാ മണ്ഡലം | Kollam |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് കായൽ ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൊല്ലം ജില്ലയിലെ വിദ്യാലയങ്ങള്‍ Archived 2008-02-02 at the Wayback Machine.
- കേരളത്തിലെ എസ്. എസ്. എല്‍. സി പരീക്ഷാകേന്ദ്രങ്ങള്‍ Archived 2007-09-25 at the Wayback Machine.
-->