പെരുമൺ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമൺ. കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പനയം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.[1] കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും 11 കിലോമീറ്റർ അകലെയും കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.[2] 1988 - ൽ പെരുമൺ അപകടം നടന്ന പെരുമൺ പാലം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലായിട്ടാണ്. [3]

പെരുമൺ
ഗ്രാമം
പെരുമൺ is located in Kerala
പെരുമൺ
പെരുമൺ
കേരളം, ഇന്ത്യ
പെരുമൺ is located in India
പെരുമൺ
പെരുമൺ
പെരുമൺ (India)
Coordinates: 8°57′28″N 76°36′55″E / 8.9578713°N 76.61527°E / 8.9578713; 76.61527
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-02

പെരുമൺ ദുരന്തം

തിരുത്തുക
പ്രധാന ലേഖനം: പെരുമൺ ദുരന്തം

1988 ജൂലൈ 8-ന് പെരുമണിൽ സ്ഥിതി ചെയ്യുന്ന പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. [4] കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [5]പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട് ഈ ഗ്രാമത്തിൽ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. https://www.keralatourism.org/routes-locations/perumon/id/32653
  2. http://www.indiamapia.com/Kollam/Perumon.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-01. Retrieved 2018-12-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-15. Retrieved 2018-12-22.
  5. http://suprabhaatham.com/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%9F/
"https://ml.wikipedia.org/w/index.php?title=പെരുമൺ&oldid=3806243" എന്ന താളിൽനിന്ന് ശേഖരിച്ചത്