ശ്രീ നാരായണ പോളിടെക്നിക് കോളേജ്

കൊട്ടിയത്തെ പോളിടെക്നിക്

കൊല്ലം ജില്ലയിലെ കൊട്ടിയത്തു സ്ഥിതിചെയ്യുന്ന ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ നാരായണ പോളിടെക്നിക് കോളേജ്. സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. 1957-ൽ ശ്രീനാരായണ ട്രസ്റ്റാണ് ഈ കോളേജ് സ്ഥാപിച്ചത്. ഈ കോളേജിന്റെ രൂപീകരണത്തിൽ, മുൻ കേരളാ മുഖ്യമന്ത്രി ആർ. ശങ്കർ പ്രധാന പങ്കുവഹിച്ചിരുന്നു.

ശ്രീ നാരായണ പോളിടെക്നിക് കോളേജ്
ശ്രീ നാരായണ പോളിടെക്നിക് കോളേജ്. 2008-ലെ ദൃശ്യം
ആദർശസൂക്തംഒരു ജാതി, ഒരു മതം, ഒരു ദൈവം
തരംസാങ്കേതിക വിദ്യാഭ്യാസം
സ്ഥാപിതം1957
പ്രധാനാദ്ധ്യാപക(ൻ)കെ. അജിത്ത് കുമാർ
അദ്ധ്യാപകർ
50
വിദ്യാർത്ഥികൾ750
സ്ഥലംകൊട്ടിയം, കൊല്ലം ജില്ല, കേരളം,  ഇന്ത്യ
ക്യാമ്പസ്(15-acre (61,000 m2))
കായിക വിളിപ്പേര്SNPTC
അഫിലിയേഷനുകൾAICTE
വെബ്‌സൈറ്റ്http://www.snptc.org

പഠനം തിരുത്തുക

മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, സിവിൽ എഞ്ചിനീയറിങ്ങ് എന്നീ കോഴ്സുകളുമായി പ്രവർത്തനം ആരംഭിച്ച ശ്രീ നാരായണ പോളി ടെക്നിക് കോളേജിൽ 2000 മുതൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗും പഠിപ്പിച്ചു തുടങ്ങി. 2006-07 കാലഘട്ടത്തിൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു.[1] ആ വർഷം മുതൽ സെമസ്റ്റർ രീതിയിലുള്ള പാഠ്യപദ്ധതിയും നടപ്പാക്കി. നിലവിൽ 750-ലധികം വിദ്യാർത്ഥികളും അൻപതിലധികം അധ്യാപകരും ഇവിടെയുണ്ട്. കോളേജിന് ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സർട്ടിഫിക്കറ്റ് കോഴ്സുകൾ തിരുത്തുക

1996-ൽ ഇവിടെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെൽ പ്രോജക്ട് ആരംഭിച്ചു. ഈ സ്ഥാപനം മുഖേന ജെ.സി.ബി., ക്രെയിൻ, ലിഫ്റ്റ് ഓപ്പറേറ്റിംഗ്, എക്സ് റേ വെൽഡിംഗ് എന്നീ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പഠിക്കുവാൻ അവസരം ലഭിക്കുന്നു.[2] മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കമ്മ്യൂണിറ്റി പോളിടെക്നിക് സ്കീം വഴി യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.[3] മികച്ച സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2000-ത്തിൽ ഇവിടെ ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്സ് ചാപ്റ്ററും പ്രവർത്തനം ആരംഭിച്ചു.[4]

സൗകര്യങ്ങൾ തിരുത്തുക

സ്ഥാനം തിരുത്തുക

കൊല്ലം നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു സമീപമാണ് ശ്രീനാരായണ പോളിടെക്നിക് കോളേജ് സ്ഥിതിചെയ്യുന്നത്. 15 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസാണ് ഇവിടെയുള്ളത്.[5]

അവലംബം തിരുത്തുക

  1. "Suvarna Jubilee Smaranika". Kottiyam,Kollam. March 2009. p. 112. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "Center for Continuing Education Kerala". Archived from the original on 2011-08-19. Retrieved 2011-08-28.
  3. "Community Polytechnic". Archived from the original on 2011-10-04. Retrieved 2011-08-27.
  4. "Indian Society for Technical Education". Archived from the original on 2012-03-31. Retrieved 2011-08-28.
  5. "S.N Polytechnic in wikimapia".

പുറംകണ്ണികൾ തിരുത്തുക

8°51′26″N 76°40′34″E / 8.857222°N 76.676111°E / 8.857222; 76.676111