കെ.ബി. ഗണേഷ് കുമാർ
കേരളത്തിലെ മുൻ മന്ത്രിയും മലയാള സിനിമാതാരവുമാണ് [1] കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന കെ.ബി. ഗണേഷ് കുമാർ. ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. കൂടി ആണ്. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്.
കെ.ബി. ഗണേഷ് കുമാർ | |
---|---|
കേരളത്തിലെ വനം, സ്പോർട്സ്, സിനിമ വകുപ്പ് മന്ത്രി | |
ഔദ്യോഗിക കാലം മേയ് 18 2011 – ഏപ്രിൽ 2 2013 | |
മുൻഗാമി | ബിനോയ് വിശ്വം, എം. വിജയകുമാർ |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
ഔദ്യോഗിക കാലം മേയ് 17 2001 – മാർച്ച് 10 2003 | |
മുൻഗാമി | സി.കെ. നാണു |
പിൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
കേരള നിയമസഭ അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 16 2001 | |
മുൻഗാമി | കെ. പ്രകാശ് ബാബു |
മണ്ഡലം | പത്തനാപുരം |
വ്യക്തിഗത വിവരണം | |
ജനനം | കൊട്ടാരക്കര | മേയ് 25, 1966
രാഷ്ട്രീയ പാർട്ടി | കേരള കോൺഗ്രസ് (ബി) |
മക്കൾ | മൂന്ന് മകൻ |
അമ്മ | വത്സല ബാലകൃഷ്ണപിള്ള |
അച്ഛൻ | ആർ. ബാലകൃഷ്ണപിള്ള |
വസതി | കൊട്ടാരക്കര |
വെബ്സൈറ്റ് | http://www.kbganeshkumar.net/ |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരിക്കെ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നല്‍കിയതിനെത്തുടർന്ന് 2013 ഏപ്രിൽ 1-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[2]
സിനിമാജീവിതംതിരുത്തുക
കെ.ജി.ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതംതിരുത്തുക
പത്താനാപുരത്ത് നിന്ന് 2001ൽ സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ തോല്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ വന്ന് ചേരുന്നത്. എ കെ ആന്റണി മന്ത്രി സഭയിൽ ഗതാഗതമന്ത്രിയായിരുന്നു. 2003ൽ പിതാവായ ആർ.ബാലകൃഷ്ണപിള്ളക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കാനായി ഗണേഷ്കുമാർ മന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞു എന്നൊരോപണം ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ മന്ത്രിയായ ശേഷം ഈ സ്ഥാനം രാജിവെച്ചു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. | ജഗദീഷ് | ഐൻസി ,യു.ഡി.എഫ്. |
2011 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. രാജഗോപാൽ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2006 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ.ആർ. ചന്ദ്രമോഹനൻ | സി.പി.ഐ., എൽ.ഡി.എഫ്. |
2001 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. പ്രകാശ് ബാബു | സി.പി.ഐ., എൽ.ഡി.എഫ്. |
വിവാദങ്ങൾതിരുത്തുക
രഹസ്യബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭർത്താവ് ഔദ്യോഗികവസതിയിൽ കയറി മർദ്ദിച്ചതായി ഒരു പത്രം റിപ്പോർട്ട് ചെയ്തു. അടികൊണ്ടത് മന്ത്രി ഗണേഷ്കുമാറിനാണെന്ന് പി.സി.ജോർജ് പറഞ്ഞത് ഒരു വിവാദമായിരുന്നു.[4]