കിളികൊല്ലൂർ
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കിളികൊല്ലൂർ.[1] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. [2][3] ഇവിടെ ദേശീയപാത 744-നു സമീപം കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം, പരവൂർ, പുനലൂർ, തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികൾക്ക് ഈ നിലയത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4][5] കിളികൊല്ലൂരിനു സമീപം കരിക്കോട് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.[6] കൊല്ലം കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസും കിളികൊല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദനത്തോപ്പ്, കുണ്ടറ, കല്ലുംതാഴം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
കിളികൊല്ലൂർ കിളിക്കൊല്ലൂർ | |
---|---|
Coordinates: 8°55′2.76″N 76°37′59.08″E / 8.9174333°N 76.6330778°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ആകെ | 11.24 ച.കി.മീ.(4.34 ച മൈ) |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691004 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
ചരിത്രം
തിരുത്തുക1953-ൽ കിളിക്കൊല്ലൂർ പഞ്ചായത്ത് രൂപീകൃതമായി. കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്ന ഈ പഞ്ചായത്തിന് 11.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു.[7] 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെ കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[8][9]
എത്തിച്ചേരുവാൻ
തിരുത്തുക- കൊല്ലം റെയിൽവേസ്റ്റേഷൻ - 5.5 കിലോമീറ്റർ
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 6 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 6.5 കി.മീ.
- കൊല്ലം തുറമുഖം - 8 കി.മീ.
- ചിന്നക്കട - 5.5 കി.മീ.
- തങ്കശ്ശേരി - 8.2 കി.മീ.
അവലംബം
തിരുത്തുക- ↑ "Building Permit Management System -Kollam Corporation". Archived from the original on 2014-12-20. Retrieved 16 December 2014.
- ↑ [1] Archived 2014-09-04 at the Wayback Machine. Expoters Directory - The Cashew Export Promotion Council of India
- ↑ [2] Archived 2014-09-03 at the Wayback Machine. Pincode of Kilikollur, Kollam
- ↑ [3] Trains from Kilikollur - Indiarailinfo
- ↑ [4] Six new stops for Punalur - Guruvayur train : TOI
- ↑ [5] Archived 2014-09-27 at the Wayback Machine. TKM College of Engineering, Kollam
- ↑ [6] Welcome to the Land of Cashews - Kollam
- ↑ "Archived copy" (PDF). Archived from the original (PDF) on 2014-07-14. Retrieved 2015-12-13.
{{cite web}}
: CS1 maint: archived copy as title (link) Rapid Baseline Assessment - Kollam City - ↑ [7] Archived 2014-09-03 at Archive.is Residents' associations hail UDF panel decision - The Hindu