സി.എസ്. സുബ്രഹ്മണ്യൻ പോറ്റി
അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സി.എസ്. സുബ്രമണ്യൻ പോറ്റി. മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട് രചിക്കപ്പെട്ട ആദ്യ വിലാപകാവ്യമാണ് സുബ്രമണ്യൻ പോറ്റിയുടെ 'ഒരു വിലാപം' (1903). [1] ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നത് സുബ്രഹ്മണ്യൻ പോറ്റിയാണ്[2]. ദുർഗ്ഗേശനന്ദിനിയുടെ മലയാളവിവർത്തനം[3], മാത്യു ആർനോൾഡിന്റെ സൊറാബ് ആൻഡ് റുസ്തത്തിന്റെ പദ്യപരിഭാഷ(1918) തുടങ്ങിയവ മലയാളത്തിലെ മികച്ച വിവർത്തനമാതൃകകളാണ്.
സി.എസ്. സുബ്രഹ്മണ്യൻ പോറ്റി | |
---|---|
![]() | |
ജനനം | നവംബർ 29, 1875 |
മരണം | 1954 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് |
ജീവിത രേഖ തിരുത്തുക
- 1875 ജനനം
- 1898 കരുനാഗപ്പള്ളി സർക്കാർ സ്കൂളിലെ അധ്യാപക ജോലി രാജിവച്ചു
- 1903 'ഒരു വിലാപം'
- 1907 ബി.എ. വിജയിച്ചു
- 1908 യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകൻ
- 1909 സർക്കാർ സർവീസിൽ
- 1912 എം.എ. ജയിച്ചു
- 1917 കരുനാഗപ്പള്ളിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു
- 1937 കരുനാഗപ്പള്ളി ഇംഗ്ലീഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ചു
- 1954 മരണം
ഒരു വിലാപം തിരുത്തുക
മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനം ആരംഭിക്കുന്നത് ‘ഒരു വിലാപം’ എന്ന കൃതിയിലൂടെയാണ്. [4] 1903 ൽ, വിയോഗിനീവൃത്തത്തിൽ രചിച്ച കൃതിക്ക് 190 ശ്ളോകങ്ങളാണുള്ളത്. തന്റെ പ്രഥമ പുത്രിയുടെ അകാലമൃത്യുവിൽ തകർന്നുപോയ കവി ജീവിതത്തിന്റെ വിയോഗവ്യഥയെ നേരിടുന്നതാണ് ഇതിമ്റെ ഉള്ളടക്കം. 21ാമത്തെ വയസ്സിലാണ് സി.എസ് ഈ രചന നിർവഹിച്ചത്.
സാമൂഹ്യ പ്രവർത്തനം തിരുത്തുക
ജോലിയുടെ ആദ്യവർഷത്തിൽ തന്നെ നാല്പതോളം പ്രാഥമിക വിദ്യാലയങ്ങൾ താലൂക്കിൽ ആരംഭിക്കാൻ പോറ്റി നേതൃത്വം നൽകി. കരുനാഗപ്പള്ളിയിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്(1917) അദ്ദേഹമാണ്. സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ സംഭാവന നൽകി. അത് ഹൈസ്കൂളായി ഉയർത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കരുനാഗപ്പള്ളിയിൽ താലൂക്ക് കച്ചേരിക്കടുത്ത് പോലീസ് സ്റ്റേഷനു വേണ്ട സ്ഥലവും സൗജന്യമായി നൽകി. സ്വജാതിക്കാർ എതിർത്തിട്ടും അരയസമുദായത്തിനു വേണ്ട സഹായസഹകരണങ്ങൾ നൽകി. തിരുവിതാംകൂറിലെ ആദ്യ സർക്കാർ ഫിഷറീസ് നൈറ്റ് സ്കൂൾ ചെറിയഴീക്കലിൽ സ്ഥാപിക്കാൻ മുൻകൈ എടുത്തു. മുക്കുവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു സ്കൂൾ ആരംഭിച്ചത്. 1921-ൽ കരുനാഗപ്പള്ളിയിൽ അരയവംശപരിപാലന യോഗത്തിന്റെ നാലാമതു വാർഷികത്തിൽ പോറ്റിയാണു അദ്ധ്യക്ഷത വഹിച്ചത്. കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയദിനാഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നൽകിയത്. തിരുവിതാംകൂറിൽ അവർണ-സവർണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു[5].
അവലംബം തിരുത്തുക
- ↑ എഴുമറ്റൂർ രാജരാജവർമ്മ. വിലാപകാവ്യ പ്രസ്ഥാനം.
- ↑ Sisir Kumar Das. "A History of Indian Literature: 1800-1910 : Western Impact, Indian Response". google books.
- ↑ "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 768. 2012 നവംബർ 12. ശേഖരിച്ചത് 2013 മെയ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ മാധ്യമം http://www.madhyamam.com/weekly/1759. ശേഖരിച്ചത് 2014 ജനുവരി 31.
{{cite journal}}
:|first=
missing|last=
(help); Check date values in:|accessdate=
(help); External link in
(help); Missing or empty|first=
|title=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ മഹച്ചരിതമാല - സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, പേജ് - 606, ISBN 81-264-1066-3