പി.സി. വിഷ്ണുനാഥ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

2020 മുതൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറും കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗവും, യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവാണ് പി.സി.വിഷ്ണുനാഥ് (ജനനം: 30 മാർച്ച് 1978)[1][2]

പി.സി. വിഷ്ണുനാഥ്
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനൊപ്പം വിഷ്ണുനാഥ്
നിയമസഭാംഗം
ഓഫീസിൽ
2006, 2011 – 2016
മുൻഗാമിശോഭനാ ജോർജ്
പിൻഗാമികെ.കെ. രാമചന്ദ്രൻ നായർ
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-03-30) 30 മാർച്ച് 1978  (45 വയസ്സ്)
മാവടി, പുത്തൂർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)കനകഹാമ
കുട്ടികൾഉണ്ട്
വസതി(കൾ)ചെങ്ങന്നൂർ,
തിരുവനന്തപുരം,
കേരളം
അൽമ മേറ്റർഗവർമെന്റ് ലോ കോളേജ്, Thiruvananthapuram
വെബ്‌വിലാസംhttp://www.pcvishnunadh.com/

ജീവിതരേഖ തിരുത്തുക

കൊല്ലം ജില്ലയിലെ മാവടിയിൽ ചെല്ലപ്പൻ പിള്ളയുടേയും ലീലയുടേയും മകനായി 1978 മാർച്ച് 30ന് ജനിച്ചു. ബി.കോം.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാസ്താംകോട്ട ഡി.ബി. കോളേജിൽ നിന്ന് ബിരുദം നേടി.[3]

രാഷ്ട്രീയ ജീവിതം തിരുത്തുക

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവനേതാവാണ്. പി.സി. വിഷ്ണുനാഥ് 2006 മുതൽ 2016 വരെ കേരളനിയമസഭയിലെ അംഗവുമായിരുന്നു.[4] കോൺഗ്രസ്സിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയത്.

പ്രധാന പദവികൾ

  • 1993 കെ.എസ്.യുവിൻ്റെ യൂണിറ്റ് സെക്രട്ടറി, ഡി.ബി.കോളേജ്, ശാസ്താംകോട്ട
  • 1997 സെക്രട്ടറി, ആർട്ട്സ് ക്ലബ്, ഡി.ബി.കോളേജ്, ശാസ്താംകോട്ട
  • 2001-2002 കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ
  • 2002-2006 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്
  • 2006-2011, 2011-2016 നിയമസഭാംഗം, ചെങ്ങന്നൂർ
  • 2010-2013 സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
  • 2014 കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • 2017 എ.ഐ.സി.സി. സെക്രട്ടറി
  • 2020 കെ.പി.സി.സി. വൈസ് പ്രസിഡൻറ്

[5].

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2018 (ഉപതിരഞ്ഞെടുപ്പ്) ചെങ്ങന്നൂർ നിയമസഭാ മണ്ഡലം സജി ചെറിയാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഡി.വിജയകുമാർ ഐക്യജനാധിപത്യമുന്നണി
2016 ചെങ്ങന്നൂർ നിയമസഭാമണ്ഡലം കെ.കെ. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എസ്. സുജാത സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 ചെങ്ങന്നൂർ നിയമസഭാമണ്ഡലം പി.സി. വിഷ്ണുനാഥ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സജി ചെറിയാൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. https://www.thehindu.com/news/national/kerala/kpcc-reconstituted-with-12-vice-presidents/article30645897.ece/amp/
  2. http://www.niyamasabha.org/codes/13kla/members/p_c_vishnunadh.htm
  3. https://www.oneindia.com/politicians/pc-vishnunath-3447.html
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-10.
  5. പി.സി വിഷ്ണുനാഥ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ [പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.സി._വിഷ്ണുനാഥ്&oldid=3814631" എന്ന താളിൽനിന്ന് ശേഖരിച്ചത്