കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവാണ് മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി, സെപ്റ്റംബർ 27, 1953). "അമ്മ" എന്നും ആശ്ലേഷിക്കുന്ന വിശുദ്ധ" (Hugging Saint) എന്ന പേരിലും ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന അമൃതാനന്ദമയിയുടെ ആസ്ഥാനം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലാണ്.

Mātā Amritānandamayī Devī
Amma in 2010
മതംHinduism
Personal
ദേശീയതIndian
ജനനംSudhamani Idamannel
(1953-09-27) 27 സെപ്റ്റംബർ 1953  (67 വയസ്സ്)
Parayakadavu, Alappad Panchayath, Kollam District, (now Kerala), India
Senior posting
TitleAmma
Satguru
Mata

ജനനം,ബാല്യംതിരുത്തുക

കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.[1].

അമൃതപുരിതിരുത്തുക

കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ നിന്ന്‌ മുപ്പത്‌ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഇവിടം ലോകശ്രദ്ധ ആകർഷിക്കുന്നു.[2]

മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്തിരുത്തുക

ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.[3]

ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്[4].

പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക

 • 1993, 'ഹിന്ദു വിശ്വാസങ്ങളുടെ നേതാവ് '[not in citation given] (ലോക മത പാർലിമെന്റ്)[1]
 • 1993, ഹിന്ദു നവോത്ഥാന പുരസ്കാരം (Hinduism Today)
 • 1998, കെയർ & ഷെയർ ഇന്റർനാഷണൽ ഹ്യൂമറ്റേറിയൻ അവാർഡ്. (Chicago)
 • 2002, കർമ യോഗി പുരസ്കാരം (യോഗാ ജേണൽ)[5]
 • 2002,ദ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസിന്റെ അഹിംസക്കുള്ള ഗാന്ധി കിങ്ങ് പുരസ്കാരം (യു എൻ, ജനീവ)[6] · [7]
 • 2003, ചിക്കാഗോ നഗരമായ നാപർവില്ലയുടെ വിശിഷ്ട പൗരത്വം (Honorary Citizenship Award of Naperville)[8]
 • 2004, അന്താരാഷ്ട്ര ജീവകാരുണ്യ് സംഘടനയായ ഓർഡൻ ബൊനാരിയയിൽ(Orden Bonaria)വിശിഷ്ടാംഗത്വം[9]
 • 2005, മഹവീർ മഹാത്മാ പുരസ്കാരം (ലണ്ടൻ)[10]
 • 2005, സെന്റെനറി ലെജെന്ററി പുരസ്കാരം International Rotarians (Cochin)[11]
 • 2006, ജേംസ് പാർക്ക്സ് മോർട്ടൊൻ അന്തർമത പുരസ്കാരം (ന്യൂ യോർക്ക്)[12]
 • 2006, സന്ത് ജ്ഞാനേശ്വര വിശ്വസമാധാന പുരസ്കാരം (പൂനെ)[13]
 • 2007, ലെ പ്രിക്സ് സിനെമ വെറിറ്റെ (സിനെമ വെറിറ്റെ,പാരിസ്)[14]
 • 2010, ഹ്യൂമൺ ലെറ്റേഴ്സിൽ ഹോണററി ഡോക്ടറേറ്റ് ബിരുദം (സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂ യോർക്ക്) Buffalo campus.[15]
 • 2010, ധർമഖഡ്ഗം അവാർഡ്,(പഴശ്ശിരാജാ നാഷണൽ റോയൽ അവാർഡ്)[16]
 • 2012 വിശ്വരത്ന പുരസ്കാരം ഹിന്ദു പാർലമെൻറ്[17]
 • 2013 U S ഗവൺമെന്റ് ആസ്ഥാനമായ കാപ്പിറ്റോൾ ഹിൽ മന്ദിരത്തിലേക്ക് യു.എസ് ജനപ്രതിനിധിസഭയായ കോൺഗ്രസിന്റെ അംഗങ്ങളാൽ ക്ഷണിക്കപ്പെട്ടു.[18]

പദവികൾതിരുത്തുക

അന്തർദേശീയ സമ്മേളനങ്ങളിൽതിരുത്തുക

മാതാ അമൃതാനന്ദമയി അഭിസംബോധന ചെയ്ത അന്തർദേശീയ സമ്മേളനങ്ങൾ

 • 1993, സർവ്വമത സമ്മേളനം-ചിക്കാഗോ(the Parliament of the World's Religions)
 • 1995, ഐക്യരാഷ്ട്രസഭ- ന്യൂയോർക്ക്( Interfaith Celebration of the 50th Anniversary of the United Nations )
 • 2000, ലോക സമാധാന സമ്മേളനം-ന്യൂയോർക്ക്(World Peace Summit of Religious & Spiritual Leaders-UN)
 • 2002, അന്തർദേശീയവനിതാസമ്മേളനം-ജനീവ(the Global Peace Initiative of Women-UN)
 • 2004, ലോക മത പാർലമെന്റ്-ബാർസലോണ(Parliament of World's Religions)
 • 2006, ന്യൂയോർക്ക്(James Parks Morton Interfaith Awards)
 • 2007, സിനിമ വെറൈറ് ഫെസ്റ്റിവൽ- പാരിസ് (Cinéma Vérité Festival)
 • 2008, അന്തർദേശീയവനിതാസമ്മേളനം-ജയ്പൂർ (keynote address of the Global Peace Initiative of Women)
 • 2009, അന്തർദേശീയ വിവേകാനന്ദ ഫൌണ്ടേഷൻ-ഉദ്ഘാടനം- നവദില്ലി(inauguration of Vivekananda International Foundation)
 • 2012, ഐക്യരാഷ്ട്രസഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻസ് സാംസ്കാരിക കൂട്ടായ്മ - ഷാങ്ഹായ്,ചൈന(UN Alliance of Civilizations)

വിവാദങ്ങൾതിരുത്തുക

അമൃതാനന്ദമയി ആശ്രമത്തിന്റെ സമ്പാദ്യത്തെക്കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ചില വ്യക്തികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് [25][26][27] കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിന്റെ കീ‍ഴിലുള്ള സ്ഥാപനങ്ങൾ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി നൽകിയ സി പി എം ആലുംപീടിക ബ്രാഞ്ച് സെക്രട്ടറി വിജെഷിനെ ആശ്രമത്തിൽ വിളിച്ചുവരുത്തി അമൃതാനന്ദമയി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു.[28]

കൊലപാതകങ്ങൾതിരുത്തുക

2012-ൽ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബിഹാർ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും അവസരമൊരുക്കി. ആശ്രമത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടോ എന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണം എന്നു ബി ജെ പി യും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു. [29][30]

ഗെയ്ൽ ട്രെഡ്‌വെൽതിരുത്തുക

അമൃതാനന്ദമയിയുടെ മുൻ ശിഷ്യയായിരുന്ന ഗെയ്ൽ ട്രെഡ്‌വെൽ(ഗായത്രി) എന്ന ഓസ്ത്രേലിയൻ പൗരയുടെ ഓർമ്മകളായി പ്രസിദ്ധീകരിച്ച ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ് (വിശുദ്ധ നരകം: വിശ്വാസത്തിൻെറയും ആരാധനയുടെയും ശുദ്ധഭ്രാന്തിൻെറയും ഓർമക്കുറിപ്പ്) എന്ന പുസ്തകത്തിൽ അമൃതാനന്ദമയിയേയും ആശ്രമത്തേയും പറ്റി ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അമൃതാനന്ദമയിയെ ഒരു ആക്രമണകാരിയായ സ്ത്രീയായി ഗയ്‌ൽ ഈ പുസ്തകത്തിൽ വിവരിക്കുന്നതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അമൃതാനന്ദമയി ഗെയ്‌ലിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നു.[31][28] ഭക്തരായി നല്കുന്ന സംഭാവനകളെ സ്വർണ്ണമാക്കി നികുതി വെട്ടിക്കാൻ ശിഷ്യകളുടെ വസ്ത്രത്തിനിടയിൽ തിരുകി കടത്താറുണ്ടെന്നും, ബ്രഹ്മചാരിണിയായി അറിയപ്പെട്ടിരുന്ന ഗെയ്‌ലിനോട് പല പുരുഷാനുയായികളും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു സന്യാസി ഗെയ്‌ലിനെ പല തവണ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും ആരോപിക്കുകയുണ്ടായി. [32][33][34]

അവലംബംതിരുത്തുക

 1. 1.0 1.1 South Asia | Devotees flock to hug Indian guru. BBC News (2003-09-24). Retrieved on 2011-06-24.
 2. http://malayalam.nativeplanet.com/kollam/attractions/amritapuri/
 3. http://malayalam.oneindia.in/news/2005/01/15/ker-amruthanandamayi_relief.html[പ്രവർത്തിക്കാത്ത കണ്ണി] വെബ്‌ദുനിയ 15-01-2005
 4. "മാത്രുഭൂമി ദിനപത്രം 2012 ജൂൺ 18ആം തീയതി". മൂലതാളിൽ നിന്നും 2012-06-19 21:28:17-ന് ആർക്കൈവ് ചെയ്തത്. Check date values in: |archivedate= (help)
 5. Catalfo, Phil. (2001-09-10) The 2002 Karma Yoga Awards. Yoga Journal. Retrieved on 2011-06-24.
 6. The World Council of Religious Leaders. Millenniumpeacesummit.com (2000-04-04). Retrieved on 2011-06-24.
 7. The future of this planet depends on the women (Gandhi-King United Nations 2002) (video). Video.google.fr. Retrieved on 2011-06-24.
 8. http://malayalam.webdunia.com/spiritual/religion/personality/0709/26/1070926091_1.htm
 9. 9.0 9.1 http://www.amritapuri.org/9770/orden.aum
 10. Home. Nonduality.com. Retrieved on 2011-06-24.
 11. http://articles.timesofindia.indiatimes.com/2005-02-22/thiruvananthapuram/27867945_1_honour-foundation-stone-mata-amritanandamayi[പ്രവർത്തിക്കാത്ത കണ്ണി]
 12. ICNY Archived 2011-08-28 at the Wayback Machine.. Interfaithcenter.org. Retrieved on 2011-06-24.
 13. Amma Awarded Sant Jnaneshwara World Peace Prize @ Amritapuri.org. Archives.amritapuri.org (2006-01-31). Retrieved on 2011-06-24.
 14. Entertainment | Film award honours 'hug guru'. BBC News (2007-10-13). Retrieved on 2011-06-24.
 15. International Humanitarian Amma Receives SUNY Honorary Degree at UB – UB NewsCenter. Buffalo.edu (2010-05-26). Retrieved on 2011-06-24.
 16. http://www.mathrubhumi.com/nri/story.php?id=84096 Archived 2014-03-07 at the Wayback Machine. മാതൃഭൂമി 18-02-2010
 17. വിശ്വരത്ന പുരസ്ക്കാരം അമൃതാന്ദമയിക്ക് [പ്രവർത്തിക്കാത്ത കണ്ണി] യാഹൂ മലയാളം ശേഖരിച്ചത് സെപ്റ്റംബർ 27, 20212
 18. [http://news.keralakaumudi.com/news.php?nid=82cad16b1f1a784dab0397d6d6a4261b മാതാ അമൃതാനന്ദമയി അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി]കേരള കൗമുദി ശേഖരിച്ചത് ജൂലൈ 17, 2013
 19. http://www.amritapuri.org/ അമൃതപുരി വെബ്സൈറ്റിൽ നിന്നും
 20. http://www.embracingtheworld.org/ എംബറേസിംഗ് ദ വേൾഡ് വെബ്സൈറ്റിൽ നിന്നും
 21. http://amrita.edu/chancellor-amma/amma.php#/ Archived 2011-10-17 at the Wayback Machine. അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 22. http://www.aimshospital.org/ Archived 2010-10-18 at the Wayback Machine. അമൃത ഹോസ്പിറ്റലുകൾ
 23. http://www.parliamentofreligions.org/index.cfm?n=1&sn=8 ലോക മത പാർലിമെന്റ്
 24. http://www.vivekananda150jayanti.org/sites/default/files/11th%20at%20Siri%20Fort%20Auditorium.pdf/ സാർദ്ധശതി സമിതിയുടെ നൊട്ടീസ്
 25. http://thatsmalayalam.oneindia.in/news/2008/06/15/kerala-azhikode-probe-amrita-mutt-wealth.html വൺഇന്ത്യ ഓൺലൈൻ പത്രം
 26. http://www.deepika.com/Archives/cat2_sub.asp?hcode=43319&ccode=Cat2&newsdate=06/03/2008[പ്രവർത്തിക്കാത്ത കണ്ണി] ദീപിക ദിനപത്രം ശേഖരിച്ച തീയതി 06/03/2008
 27. http://malayalam.webdunia.com/newsworld/news/keralanews/0805/22/1080522060_1.htm വെബ്ദുനിയ ഓൺലൈൻ ദിനപത്രം
 28. 28.0 28.1 "മഠത്തിനെതിരെ പരാതി കൊടുത്ത സിപിഎം പ്രാദേശിക നേതാവിനെ സ്വാധീനിക്കാൻ ശ്രമം : ഒളിക്യാമറയിൽ കുടുങ്ങിയത് സാക്ഷാൽ അമൃതാനന്ദമയി" (പത്രലേഖനം). ഇ-വാർത്ത. മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 5. Check date values in: |accessdate= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "'evartha-ക'" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 29. 'Bihar youth who disrupted Mata Amritanandamayi's prayer died of torture' ഇന്ത്യാ ടുഡേ.ഇൻ വാർത്ത
 30. Mata Amritanandamayi-linked youth tortured to death: report, 2012 ആഗസ്റ്റ് 14-ൽ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്ം
 31. "അമൃതാനന്ദമയി ആശ്രമം കച്ചവട സാമ്രാജ്യം: വിമർശനങ്ങളുമായി മുൻ ശിഷ്യയുടെ പുസ്തകം". ഡൂഡിൽന്യൂസ്. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-18 12:33:21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 18. Check date values in: |accessdate= and |archivedate= (help)
 32. "അമൃതാനന്ദമയി മഠം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ". മാധ്യമം. 2014 ഫെബ്രുവരി 18. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-18 11:42:04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 18. Check date values in: |accessdate=, |date=, and |archivedate= (help)
 33. ഗെയ്ൽ ട്രെഡ്‌വെല്ലിന്റെ വെബ് പേജ്
 34. "അമൃതാനന്ദമയിക്കെതിരെ മുൻ ശിഷ്യയുടെ പുസ്തകം". മാധ്യമം. മൂലതാളിൽ നിന്നും 2014-02-18 12:15:48-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 18. Check date values in: |accessdate= and |archivedate= (help)

കൂടുതൽ വിവരങ്ങൾക്ക്തിരുത്തുക

വിക്കിചൊല്ലുകളിലെ അമൃതാനന്ദമയി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അമൃതാനന്ദമയി&oldid=3623428" എന്ന താളിൽനിന്ന് ശേഖരിച്ചത്