മുല്ലക്കര രത്നാകരൻ
മുല്ലക്കര രത്നാകരൻ (ജനനം: 1954 മെയ് 9) കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. ഇദ്ദേഹം 2006-11 കാലത്ത് കേരളത്തിലെ കൃഷിമന്ത്രിയായിരുന്നു. 2006 മുതൽ കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജകമണ്ഡലത്തെ ഇദ്ദേഹമാണ് കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. നിലവിൽ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. 2019 മുതൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഇദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരകൾ ശ്രദ്ധേയമാണ്.[1]
മുല്ലക്കര രത്നാകരൻ | |
---|---|
![]() | |
കേരളത്തിലെ കൃഷി മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – മേയ് 15 2011 | |
മുൻഗാമി | കെ.ആർ. ഗൗരിയമ്മ |
പിൻഗാമി | കെ.പി. മോഹനൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 3 2021 | |
മുൻഗാമി | പ്രയാർ ഗോപാലകൃഷ്ണൻ |
പിൻഗാമി | ജെ. ചിഞ്ചു റാണി |
മണ്ഡലം | ചടയമംഗലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുല്ലക്കര | മേയ് 9, 1954
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
മാതാപിതാക്കൾ |
|
വസതി(കൾ) | കൊട്ടാരക്കര |
As of സെപ്റ്റംബർ 18, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖതിരുത്തുക
ചടയമംഗലത്ത് മുല്ലക്കരയിൽ പുരുഷോത്തമൻ, സുലോചന എന്നിവരുടെ മകനായി 1955-ലാണ് ഇദ്ദേഹം ജനിച്ചത്. 1978-ൽ ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. "തൊഴിൽ അല്ലെങ്കിൽ ജയിൽ" എന്ന പ്രക്ഷോഭത്തിലുൾപ്പെടെ പല തവണ ഇദ്ദേഹം ജയിലിൽ പോയിട്ടുണ്ട്. [2]
നിയമസഭയിൽതിരുത്തുക
1991 ൽ പുനലൂരിൽ മത്സരിച്ച് പുനലൂർ മധുവിനോട് പരാജയപെട്ടു 2006 ൽ ആണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് നിന്നും സിറ്റിംങ്ങ് എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 2011ലും 2016 ലും വിജയം ആവർത്തിച്ചു.
കൃഷിമന്ത്രിതിരുത്തുക
2006 ൽ ചടയമംഗലത്തു നിന്നും വിജയിച്ച ഇദ്ദേഹം വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച് വച്ചു.
ജില്ലാ സെക്രട്ടറിതിരുത്തുക
2019 ൽ ഒട്ടേറെ തർക്കങ്ങൾക്കൊടുവിൽ സി.പി.ഐ യുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. [3]
പുസ്തകങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "Members of Legislative Assempbly". Government of Kerala. മൂലതാളിൽ നിന്നും 2010-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2009.
- ↑ "Mullakkara Ratnakaran". Government of Kerala. മൂലതാളിൽ നിന്നും 2009-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2009.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-03.
- ↑ http://www.evartha.in/2019/09/19/veliyam-bargavan-mullakkara-samarathanalil.html
- ↑ https://timesofindia.indiatimes.com/city/kochi/full-marx-to-krishna/articleshow/76904937.cms