കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ്‌ ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (ജനനം : മാർച്ച് 12 1932-മരണം: ജൂൺ 4 ,2024 ).[1][2][3][4]

കൊല്ലത്തെ ഒരു ചടങ്ങിൽ ബിആർപി 2022

പത്രപ്രവർത്തന ജീവിതം

തിരുത്തുക

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. [5] ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ്‌ ബി.ആർ.പി. ഭാസ്കർ.[6] കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു[7].

ദൃശ്യമാധ്യമ രംഗത്ത്

തിരുത്തുക

തകഴിയുടെ പ്രശസ്ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സം‌വിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന്‌ വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.

ബാല്യം വിദ്യാഭ്യാസം കുടുംബം

തിരുത്തുക
 

1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് ഏ.കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി. 'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

 
ബിആർപി-തോമസ് ജേക്കബ്ബ്-ജോൺ ബ്രിട്ടാസ് - കൊല്ലത്ത് നടന്ന ബിആർപി ആദരവ് ചടങ്ങിൽ

പുരസ്കാരങ്ങൾ

തിരുത്തുക
 
ബിആർപിയെ കൊല്ലത്ത് സിആർ ട്രസ്റ്റ് നടത്തിയ യോഗത്തിൽ ആദരിക്കുന്നു 2022

പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിക്കുകയുണ്ടായി.[8][9]


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-22. Retrieved 2010-09-05.
  2. http://www.madhyamam.com/node/74270 [പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-11. Retrieved 2010-09-05.
  4. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=98299[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-03. Retrieved 2019-01-07.
  6. http://groups.google.co.in/group/babu-bhaskar-group/web/profile-2?hl=en&_done=%2Fgroup%2Fbabu-bhaskar-group%3Fhl%3Den%26&hl=en[പ്രവർത്തിക്കാത്ത കണ്ണി]
  7. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-29. Retrieved 2014-08-29.
  9. https://archive.org/details/itschoolkollam_gmail_Brp

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബി.ആർ.പി._ഭാസ്കർ&oldid=4088834" എന്ന താളിൽനിന്ന് ശേഖരിച്ചത്