കുളത്തൂപ്പുഴ
കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമാണ് കുളത്തൂപ്പുഴ. കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയോര ഗ്രാമമാണ് കുളത്തൂപ്പുഴ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴയ്ക്ക് വിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനമാണ് ഉള്ളത്.
കുളത്തൂപ്പുഴ | |
---|---|
Village | |
![]() | |
Coordinates: 8°54′30″N 77°03′20″E / 8.9082295°N 77.055501°ECoordinates: 8°54′30″N 77°03′20″E / 8.9082295°N 77.055501°E | |
Country | ![]() |
State | Kerala |
District | Kollam |
വിസ്തീർണ്ണം | |
• ആകെ | 424.06 കി.മീ.2(163.73 ച മൈ) |
ജനസംഖ്യ (2011)[1] | |
• ആകെ | 34,721 |
• ജനസാന്ദ്രത | 82/കി.മീ.2(210/ച മൈ) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 691310 |
വാഹന റെജിസ്ട്രേഷൻ | KL-25 |
Nearest city | Punalur |
Literacy | 86.62% |
പ്രത്യേകതകൾതിരുത്തുക
പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻമാഷിന്റെ (കുളത്തൂപ്പുഴ രവി) ജന്മസ്ഥലമാണ് കുളത്തൂപ്പുഴ. ഇലപൊഴിയും കാടുകൾ മുതൽ വന്യജീവിസങ്കേതങ്ങൾ വരെയുള്ള ഇവിടെ സർക്കാർ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാം പ്രവർത്തിക്കുന്നു. ലോകത്തിൽ തന്നെ അപൂർവ്വമായ ശെങ്കുറിഞ്ഞി എന്ന വൃക്ഷം കുുളത്തൂപ്പുഴയിലെ ശെന്തുരുണി വന്യജീവിസങ്കേതത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്തായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ച പഞ്ചായത്ത് ആണ് കുളത്തൂപ്പുഴ. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള കുളത്തൂപ്പുഴയുടെ കിഴക്കൻ മേഖലയിലെ പെരുവഴിക്കാല, കുളമ്പി, വട്ടക്കരിക്കം, രണ്ടാംമൈൽ, വില്ലുമല തുടങ്ങിയ കോളനികളിലാണ് കാണിക്കാർ വിഭാഗത്തിലുള്ള ആദിവാസികൾ താമസിക്കുന്നത്. ബ്രിട്ടീഷ് നിർമ്മിതമായ നെടുവന്നൂർക്കടവ് മുത്തശിപ്പാലം, പുരാതനമായ കട്ടിളപ്പാറ, ബ്രിട്ടീഷ് കാലം മുതലുള്ള റോക്ക് വുഡ് എസ്റ്റേറ്റും തേയിലതോട്ടങ്ങളും, വൈവിദ്യമാർന്ന നിബിഡ വനങ്ങളും കുളത്തൂപ്പുഴയുടെ പ്രത്യേകളാണ്.
ഭൂമിശാസ്ത്രംതിരുത്തുക
- കല്ലടയാറിന്റെ/കുളത്തൂപ്പുഴയാറിന്റെ ഉൽഭവം കുളത്തൂപ്പുഴ നിന്നാണ്.
- തെന്മല ഡാം കല്ലടയാർ/കുളത്തൂപ്പുഴയാറിലാണ് സ്ഥിതിചെയ്യുന്നത്
- റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിട്ടട്ന്റെ റബർ തോട്ടം കുളത്തുപ്പുഴയിലാണ്
- ഓയിൽ പാാം ഇന്ത്യയുടെ പാം മരതോട്ടം
- സഞ്ജീവനി സംരക്ഷിത സസ്യ തോട്ടം
- റബർ,കുരുമുളക് പ്രധാന കൃഷി
- ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
- ഫോറസ്റ്റ് മ്യൂസിയം
- ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം
ആരാധനാലയങ്ങൾതിരുത്തുക
ബാലശാസ്താക്ഷേത്രംതിരുത്തുക
കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണ്.
- ↑ "കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ അടിസ്ഥാന വിവരങ്ങൾ". dop.lsgkerala.gov.in.