വെളിയം ഭാർഗവൻ
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് വെളിയം ഭാർഗവൻ (മേയ് 1928 - 18 സെപ്റ്റംബർ 2013). കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 2010 നവംബർ 14-വരെ പ്രവർത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടർന്ന് സെക്രട്ടറി സ്ഥാനം സി.കെ. ചന്ദ്രപ്പന് നൽകി.[1]
വെളിയം ഭാർഗ്ഗവൻ | |
---|---|
സി.പി.ഐ. സംസ്ഥാന സെക്രട്ടറി | |
ഓഫീസിൽ 1998 – നവംബർ 14 2010 | |
മുൻഗാമി | പി.കെ. വാസുദേവൻ നായർ |
പിൻഗാമി | സി.കെ. ചന്ദ്രപ്പൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ഡി. ദാമോദരൻ പോറ്റി |
മണ്ഡലം | ചടയമംഗലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൃഷ്ണൻ ഭാർഗ്ഗവൻ മേയ് , 1928 വെളിയം |
മരണം | 18 സെപ്റ്റംബർ 2013 തിരുവനന്തപുരം | (പ്രായം 85)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | സുനീതി |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ വെളിയത്താണ് ഭാർഗവൻ ജനിച്ചത്. ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നു ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും അദ്ദേഹം ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്[2][3].
കൊല്ലം പ്രാക്കുളം സമരത്തിന് നേതൃത്ത്വം നൽകി. നാല് തവണയായി 12 വർഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു
അവലംബം
തിരുത്തുക- ↑ "സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി". Archived from the original on 2010-11-17. Retrieved 2010-11-14.
- ↑ "Elections to the First Kerala Assembly 1957" (PDF). Government of Kerala. Archived from the original (PDF) on 2008-10-15. Retrieved 11 March 2010.
- ↑ "`Preserve independence of Legislature'". The Hindu. 28 April 2007. Archived from the original on 2011-02-16. Retrieved 11 March 2010.