എൻ.കെ. പ്രേമചന്ദ്രൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതാക്കളിലൊരാളുമാണ് എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 ). പന്ത്രണ്ടാം നിയമസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

എൻ.കെ. പ്രേമചന്ദ്രൻ
NK PREMACHANDRAN.rotated.rotated.jpg
മുൻ ജലവിഭവ വകുപ്പ് മന്ത്രി, കേരളം
ഔദ്യോഗിക കാലം
18 മേയ്, 2006 – 16 മേയ്, 2011
വ്യക്തിഗത വിവരണം
ജനനം (1960-05-25) മേയ് 25, 1960  (60 വയസ്സ്)
നാവായിക്കുളം, തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടിആർ.എസ്.പി
പങ്കാളിഡോ. എസ്. ഗീത
മക്കൾ1 മകൻ

ജീവിതരേഖതിരുത്തുക

1960 മേയ് 25-ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി ജനനം. കൊല്ലം ഫാത്തിമമാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.[1] 1987-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.[2] 1991-ൽ ജില്ലാ കൗൺസിലിലേക്കും തുടർന്ന് ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1996-ൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുൻകേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥി എസ്. കൃഷ്ണകുമാറിനെയാണ് ഇദ്ദേഹം പാർലമെന്റിലേക്കുള്ള കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ ഇദ്ദേഹത്തിന് വിജയം ആവർത്തിക്കുവാനായി. 2000 മുതൽ ആറു വർഷക്കാലം ഇദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർ.സ്.പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വി.എസ്. മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.[3] എന്നാൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ഇദ്ദേഹം ഷിബുവിനോട് പരാജയപ്പെട്ടു.

പി.എസ്.യു. സംസ്ഥാന കമ്മറ്റിയംഗം, ആർ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി, ആർ.എസ്.പി. കേന്ദ്ര കമ്മറ്റിയംഗം, ആർ.എസ്.പിയുടെ തൊഴിലാളി സംഘടനയായ യു.ടി.യു.സി. കേന്ദ്രകമ്മറ്റിയംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.

[4]

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്തിരുത്തുക

2014 ൽ ഇടതുപക്ഷജനാധിപത്യമുന്നണിയുമായി പിണങ്ങി ആർ.എസ്.പി ഐക്യ ജനാധിപത്യ മുന്നണിയിൽ ചേർന്നപ്പോൾ കൊല്ലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്തിരുത്തുക

മുന്നണി മാറിയതിന്റെ പേരിൽ എൽ.ഡി .എഫ് നേതാക്കളുടെയും അണികളുടെയും നിരന്തരമായ വക്തിഹത്യക്ക് എൻ.കെ പ്രേമചന്ദ്രൻ വിധേയനായിട്ടുണ്. 2019 ലെ തിരഞ്ഞെടുപ്പിൽ തികച്ചും ഹീനമായ രീതിയിലാണ് ഇടതുപക്ഷ നേതാക്കൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തത്. ജയിച്ചാലുടൻ കൂറുമാറി ബിജെപിയിൽ ചേരും, അദ്ദേഹം സംഘപരിവാറുകാരനാണ്, ബിജെപി വോട്ടുകൾ കൊണ്ടാണ് ജയിക്കാൻ പോകുന്നത് എന്നിങ്ങനെ മുസ്ലിം വീടുകൾ കയറിയിറങ്ങി ഇടതു നേതാക്കളും അവരുടെ അണികളും പ്രചരിപ്പിച്ചു. എതിരാളികളുടെ വ്യാജ വാദങ്ങളെ നിരന്തരം അദ്ദേഹം നിഷേധിക്കുകയും പ്രതീക്ഷ കൈവിടാതെ നിലകൊള്ളുകയും ചെയ്തു. തന്റെ വികസന നേട്ടങ്ങളിലും വ്യക്തിപ്രഭയിലും അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് 149772 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ എൻ. കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്തിന്റെ എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ഇരട്ടിയിലധികം വോട്ട് നേടുകയും എൽ. ഡി എഫ് വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടാവുകയും ചെയ്തു. കൂടാതെ ഇടത് കോട്ടയായ കൊല്ലത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വനഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയും ചെയ്തു.

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2019 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്
2014 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ്

രാജ്യസഭ കാലഘട്ടവും പാർട്ടിയുംതിരുത്തുക

  • 2000-2006 : ആർ.എസ്.പി., യു.ഡി.എഫ്.


അവലംബംതിരുത്തുക

  1. http://www.parliamentofindia.nic.in/ls/lok12/biodata/12KL18.htm
  2. "ചവറ കടുത്ത പോരാട്ടത്തിന് സാക്ഷിയാകുന്നു" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ഏപ്രിൽ 3, 2011. ശേഖരിച്ചത് മാർച്ച് 16, 2012.
  3. "നേർക്കുനേർ - ചവറ". മാതൃഭൂമി (2011 നിയമസഭാ തെരഞ്ഞെടുപ്പ് താൾ). ശേഖരിച്ചത് മാർച്ച് 16, 2012.
  4. http://www.niyamasabha.org/codes/13kla/session_8/ans/u01293-210313-801000000000-13.pdf

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എൻ.കെ._പ്രേമചന്ദ്രൻ&oldid=3433906" എന്ന താളിൽനിന്ന് ശേഖരിച്ചത്