ഡി. വിനയചന്ദ്രൻ
കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11).[1] കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്[2]. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൌലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു
ഡി..വിനയചന്ദ്രൻ | |
---|---|
തൊഴിൽ | കവി |
ദേശീയത | ഭാരതീയൻ |
അവാർഡുകൾ | ആശാൻ സ്മാരക കവിതാ പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പങ്കാളി | അവിവാഹിതൻ |
ജീവിതരേഖ
തിരുത്തുക1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.[3] ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു[1][2].
പുരസ്കാരങ്ങൾ
തിരുത്തുക- ആശാൻ സ്മാരക കവിതാ പുരസ്കാരം 2006[4].
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1992) - ‘നരകം ഒരു പ്രേമകവിതയെഴുതുന്നു‘ എന്ന കൃതിക്ക്.[5]
പ്രസിദ്ധീകരിച്ച കൃതികൾ
തിരുത്തുക- നരകം ഒരു പ്രേമകവിത എഴുതുന്നു
- ഡി. വിനയചന്ദ്രന്റെ കവിതകൾ
- ദിശാസൂചി
- കായിക്കരയിലെ കടൽ
- വീട്ടിലേയ്ക്കുള്ള വഴി
- സമയമാനസം
- സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
- പൊടിച്ചി
- ഉപരിക്കുന്ന് (നോവൽ)
- പേരറിയാത്ത മരങ്ങൾ (കഥകൾ)
- വംശഗാഥ (ഖണ്ഡകാവ്യം)
- കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
- നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
- ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
- ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
- ദിഗംബര കവിതകൾ (പരിഭാഷ)
എഡിറ്റ് ചെയ്തവ
തിരുത്തുക- യൂണിവേഴ്സിറ്റി കോളെജ് കവിതകൾ
- കർപ്പൂരമഴ (പി.യുടെ കവിതകൾ)
- ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ
അവലംബം
തിരുത്തുക- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 കവി ഡി വിനയചന്ദ്രൻ അന്തരിച്ചു
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 "കവി ഡി വിനയചന്ദ്രൻ അന്തരിച്ചു-മാതൃഭൂമി ഓൺലൈൻ - ഫെബ്രുവരി 11 2013". Archived from the original on 2013-02-11. Retrieved 2013-02-11.
- ↑ "പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ". Archived from the original on 2008-03-09. Retrieved 2009-12-19.
- ↑ "ആശാൻ അവാർഡ് വിനയചന്ദ്രൻ സ്വീകരിക്കുന്നു". 2006-10-15. Archived from the original on 2007-10-01. Retrieved 2006-11-30.
- ↑ Kerala Sahithya Academy award winners
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-03-13 at the Wayback Machine.
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-03-10 at the Wayback Machine.