പി. അയിഷ പോറ്റി
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിലവിലെ[1] നിയമസഭാ സാമാജികയുമാണ് പി. അയിഷാ പോറ്റി (ജനനം:31 മേയ് 1958). എൻ. വാസുദേവൻ പോറ്റിയുടെയും, എം.ജെ. പാർവതി അന്തർജനത്തിന്റേയും മകളായി 1958 മേയ് 31ന് കിടങ്ങൂരാണ് അയിഷാ പോറ്റി ജനിച്ചത്. കുട്ടിക്കാലം മുതൽക്കു തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷാ പോറ്റി 1991-ൽ സി.പി.എം-ൽ അംഗമായി. ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അയിഷാ പോറ്റി പന്ത്രണ്ടാം നിയമസഭയിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും കേരളാനിയമസഭയിലേക്കെത്തിയത്[2].
പി. അയിഷാ പോറ്റി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 13 2006 – മേയ് 3 2021 | |
മുൻഗാമി | ആർ. ബാലകൃഷ്ണപിള്ള |
പിൻഗാമി | കെ.എൻ. ബാലഗോപാൽ |
മണ്ഡലം | കൊട്ടാരക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കിടങ്ങൂർ | മേയ് 31, 1958
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ഇ. ശങ്കരൻ പോറ്റി |
കുട്ടികൾ | ഒരു മകൾ ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | കൊട്ടാരക്കര |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് 2000-ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 2005 വരെ പ്രവർത്തിച്ചു. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.
സി.പി.ഐ.എം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം[3], വനിതാ സബ് കമ്മിറ്റി കൺവീനർ, കൊല്ലം ജില്ല ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | കൊട്ടാരക്കര നിയമസഭാമണ്ഡലം | പി. ഐഷ പോറ്റി | സി.പി.ഐ.എം., എൽ.ഡി.എഫ്. | സവിൻ സത്യൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. |
2011 | കൊട്ടാരക്കര നിയമസഭാമണ്ഡലം | പി. ഐഷ പോറ്റി | സി.പി.ഐ.എം., എൽ.ഡി.എഫ്. | എൻ.എൻ. മുരളി | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. |
2006 | കൊട്ടാരക്കര നിയമസഭാമണ്ഡലം | പി. ഐഷ പോറ്റി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ആർ. ബാലകൃഷ്ണപിള്ള | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://niyamasabha.org/codes/members.htm
- ↑ http://niyamasabha.org/codes/members/aishapottyp.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-10-20.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org/1982/1982117.html