രവി പിള്ള
പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. 2 സെപ്റ്റംബർ 1953 അദ്ദേഹത്തിൻറ ജനനം. ആർപി ഗ്രൂപ്പ് ഉടമയാണ്. പദ്മശ്രീ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[3]
B. രവി പിള്ള | |
---|---|
ജനനം | |
ദേശീയത | Indian |
കലാലയം | കൊച്ചിൻ യൂണിവേ്സിറ്റി |
തൊഴിൽ | ആർ പി ഗ്രൂപ്പ് (സ്ഥാപകനും സി ഇ ഒ) |
ജീവിതപങ്കാളി(കൾ) | ഗീത പിള്ള |
കുട്ടികൾ | 2 |
ബന്ധുക്കൾ | കെ.സി. പിള്ള[1] |
ജീവിതരേഖ
തിരുത്തുക1978ൽ സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി കോർപ്പറേഷൻ ഇൻഡസ്ട്രിയൽ കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിലൂടെയാണു രവിപിള്ള തൻറെ ബിസിനസ് സാമ്രാജ്യം ആരംഭിച്ചത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായുള്ള അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ അമ്പതിനായിരത്തിലധികം പേർ ജോലി നോക്കുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റിൻ എന്നിവിടങ്ങളിൽ രവി പിള്ളയ്ക്കു ബിസിനസ് സംരംഭങ്ങളുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലും ആർപി ഗ്രൂപ്പ് സജീവ സാന്നിധ്യമാണ്. കൊല്ലം ജില്ലയിലെ മതിലിൽ പ്രദേശത്ത് ദി റാവിസ് എന്ന പേരിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ സ്ഥാപിച്ചിട്ടുണ്ട്.
സി.പി.ഐ. നേതാവ് കെ.സി. പിള്ള അമ്മാവനാണ്.
വ്യക്തി ജീവിതം
തിരുത്തുകഭാര്യ ഗീതയും രണ്ടു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ദുബൈയിലാണ് അവർ സ്ഥിര താമസം. മകൻ ഗണേഷ് രവിപിള്ള, മകൾ ഡോക്ടർ ആരതി രവി പിള്ള. 2015 നവംബറിൽ കൊല്ലത്ത് നടന്ന ഡോ. ആദിത്യ വിഷ്ണുവുമായുള്ള തൻ്റെ മകൾ ആരതിയുടെ വിവാഹത്തിന് 55 കോടി (7.5 മില്യൺ ഡോളർ) ചെലവ് അദ്ദേഹം നൽകി. ബാഹുബലി: ദി ബിഗിനിംഗ് എന്ന സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ഡിസൈനറാണ് വിവാഹം സംഘടിപ്പിച്ചത്, കേരളത്തിലെ ഏറ്റവും ചെലവേറിയ വിവാഹമായി ഇത് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ മകൻ ഗണേഷ് പിള്ള 2021 സെപ്റ്റംബറിൽ എഞ്ചിനീയറായ അഞ്ജന സുരേഷിനെ വിവാഹം കഴിച്ചു
അവാർഡുകളും അംഗീകാരവും
തിരുത്തുകന്യൂയോർക്കിലെ എക്സൽസിയർ കോളേജിൽ നിന്ന് ഓണററി ഡോക്ടറേറ്റ് രവി പിള്ളക്ക് 2008-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെൻ്റ് 2010-ൽ പ്രവാസി ഭാരതീയ സമ്മാൻ നൽകി അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ പത്മശ്രീയുടെ സിവിലിയൻ ബഹുമതിക്കുള്ള റിപ്പബ്ലിക് ദിന ബഹുമതി പട്ടികയിൽ ഉൾപ്പെടുത്തി.അറേബ്യൻ ബിസിനസ്സ് മാഗസിൻ അദ്ദേഹത്തെ 2015-ൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തനായ നാലാമത്തെ ഇന്ത്യക്കാരനായി തിരഞ്ഞെടുത്തു.
അവലംബം
തിരുത്തുക- ↑ "Kerala News - സി.പി.ഐ.നേതാവ് കെ.സി.പിള്ള അന്തരിച്ചു - India, World News - Mathrubhumi Newspaper Edition". web.archive.org. 2011-12-20. Archived from the original on 2011-12-20. Retrieved 2024-07-04.
- ↑ "Forbes profile: Ravi Pillai". Forbes. Retrieved 9 March 2018.
- ↑ http://www.metrovaartha.com/2010/01/26052513/padmasree-kerala.html[പ്രവർത്തിക്കാത്ത കണ്ണി]