ആർ.എസ്. ഉണ്ണി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍


കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആർ. എസ്. ഉണ്ണി. ആർ.എസ്.പിയുടെ മുതിർന്ന നേതാവായിരുന്ന ആർ. എസ്. ഉണ്ണി 1967ലും 70ലും 77ലും 80ലും 82ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തെ ഇരവിപുരം മണ്ഡലത്തിൽ നിന്നും വിജയിച്ചു. നാലാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കർ ആയിരുന്നു. 1970ൽ നാലാം കേരള നിയമസഭയിലേക്ക് നടന്ന ആദ്യ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പിൽ ആർ.എസ്.ഉണ്ണിയും വി.കെ. ഗോപിനാഥനും തമ്മിലുള്ള മൽസരത്തിൽ ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണിക്ക് 70ഉം ഗോപിനാഥന് 64 ഉം വോട്ടാണ് കിട്ടിയത്. 67ൽ അദ്ദേഹത്തെ എതിർത്ത കോൺഗ്രസിലെ കെ. കെ. കൃഷ്ണനേക്കാൾ 13148 വോട്ട് കൂടുതലാണ് ആർ.എസ്. ഉണ്ണിക്ക് ലഭിച്ചത്. 70ലെ തെരഞ്ഞെടുപ്പിൽ എസ്.എസ്.പിയിലെ കൈപ്പാറ ഷംസുദ്ദീനെ 18502 വോട്ടിനും 77ൽ എൻ.ആർ.എസ്.പിയിലെ ആർ.എൻ പരമേശ്വരനെ 16453 വോട്ടിനും 80ൽ മുസ്ലിംലീഗിലെ എ. യൂനുസ്‌കുഞ്ഞിനെ 13569 വോട്ടിനും 82ൽ യൂനുസ്‌കുഞ്ഞിനെ 780 വോട്ടിനുമാണ് ആർ.എസ്. ഉണ്ണി തോൽപ്പിച്ചത്..[1]

ആർ.എസ്. ഉണ്ണി
നാലാം കേരള നിയമസഭ ഡെപ്യൂട്ടി സ്​പീക്കർ
ഓഫീസിൽ
ഒക്ടോബർ 30, 1970 - മാർച്ച് 22,1977
മുൻഗാമിഎം.പി. മുഹമ്മദ് ജാഫർ ഖാൻ
പിൻഗാമിപി.കെ. ഗോപാലകൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-02-18)ഫെബ്രുവരി 18, 1925
മരണംഫെബ്രുവരി 17, 1999(1999-02-17) (പ്രായം 73)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-19. Retrieved 2011-07-02.
"https://ml.wikipedia.org/w/index.php?title=ആർ.എസ്._ഉണ്ണി&oldid=3799490" എന്ന താളിൽനിന്ന് ശേഖരിച്ചത്