ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും സാധാരണ വർഷങ്ങളിൽ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള മാസം ആണ് ഫെബ്രുവരി. ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന ശിശിരകാലത്തിലെ മൂന്നാമത്തെയും അവസാനത്തെയും മാസമാണ് ഫെബ്രുവരി. റോമൻ കലണ്ടറിൽ അവസാനമായി കൂട്ടിച്ചേർത്ത രണ്ടുമാസങ്ങളിൽ ഫെബ്രുവരിയും ഉൾപ്പെടുന്നു.[1]

ചരിത്രം തിരുത്തുക

പുരാതന റോമൻ കലണ്ടറിൽ 304 ദിവസങ്ങളുള്ള 10 മാസങ്ങളും 50 അവധി ദിവസങ്ങളും ചേർന്ന് 354 ദിവസങ്ങളാണുണ്ടായിരുന്നത്. പത്തുമാസങ്ങൾ മാത്രമുള്ള കലണ്ടറിനെ 12 മാസങ്ങളുള്ള കലണ്ടറായി പരിഷ്കരിച്ചത് ബി.സി.713ൽ റോമൻ രാജാവായിരുന്ന നൂമാ പോമ്പീലിയസാണ്. നൂമയുടെ പരിഷ്കരണം ഇപ്രകാരമായിരുന്നു:[1]

  • വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 354ന് പകരം 355 ആക്കി. ഒറ്റയക്കങ്ങൾ ഭാഗ്യങ്ങളും ഇരട്ടയക്കങ്ങൾ ദോഷങ്ങളുമാണെന്ന ഒരു അന്ധവിശ്വാസം അക്കാലത്ത് റോമിലുണ്ടായിരുന്നു. ഇക്കാരണത്താലാണ് 354ന് പകരം ദിവസളുടെ എണ്ണം 355 ആക്കിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ കലണ്ടറിൽ 1 ദിവസം അധികമായി വന്നു.
  • എല്ലാ മാസങ്ങളിലെയും ദിവസങ്ങളുടെ എണ്ണം ഒറ്റസംഖ്യയാക്കി മാറ്റി. ഇതിനായി 30 ദിവസങ്ങളുള്ള മാസങ്ങളിൽ നിന്നും ഓരോ ദിവസങ്ങൾ വീതം വെട്ടിക്കുറച്ച് അവയെ 29 ദിവസങ്ങൾ വീതമുള്ള മാസങ്ങളാക്കി മാറ്റി. അങ്ങനെ 6 ദിവസങ്ങൾ മാസങ്ങളിൽ നിന്നും പുറത്തായി.
  • അധികമായി ചേർത്ത ഒരു ദിവസം, വെട്ടിക്കുറയ്ക്കപ്പെട്ട 6 ദിവസങ്ങൾ, മുമ്പുണ്ടായിരുന്ന 50 അവധി ദിവസങ്ങൾ ഇവയെല്ലാം ചേർന്ന് മാസങ്ങളിൽ ഉൾപ്പെടാതെ കിടന്ന 57 ദിവസങ്ങളെ 29ഉം 28ഉം ദിവസങ്ങൾ വീതമുള്ള രണ്ടു പുതിയ മാസങ്ങളാക്കി ഡിസംബറിനു ശേഷം ഉൾപ്പെടുത്തി. അധികമായി ചേർത്ത, 29 ദിവസങ്ങളുള്ള പതിനൊന്നാമത്തെ മാസത്തിന് ജനുവരി എന്നും 28 ദിവസങ്ങളുള്ള പന്ത്രണ്ടാമത്തെ മാസത്തെ ഫെബ്രുവരി എന്നും വിളിച്ചു. അങ്ങനെയാണ് 28 ദിവസങ്ങളുള്ള ഫെബ്രുവരി ആദ്യമായി കലണ്ടറിൽ സ്ഥാനം പിടിച്ചത്.

പ്രധാന ദിവസങ്ങൾ തിരുത്തുക

ഫെബ്രുവരി 1 തിരുത്തുക

  • 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
  • 1884ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
  • 1918റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
  • 1958ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
  • 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
  • 2003നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
  • 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.

ഫെബ്രുവരി 2 തിരുത്തുക

ഫെബ്രുവരി 3 തിരുത്തുക

ഫെബ്രുവരി 4 തിരുത്തുക

  • 1789 – ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1862 – ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
  • 1899 – ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
  • 1948 – ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1976 – ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
  • 1999ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
  • 2007ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
  • 2007കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.

ഫെബ്രുവരി 5 തിരുത്തുക

  • എ ഡി 62 - ഇറ്റലിയിലെ പോംപേയിൽ ഭൂചലനം.
  • 1936ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
  • 1958 – ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • 1962 – ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 2008 - തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിൽപ്പെട്ട് 57 പേർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 6 തിരുത്തുക

  • 1788 – മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
  • 1817 – സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
  • 1819 – തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
  • 1899 – സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
  • 1922 – ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
  • 1933 – അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
  • 1936ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.
  • 1952 – ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
  • 1958മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
  • 1959ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
  • 1959 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
  • 1998 – വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.

ഫെബ്രുവരി 7 തിരുത്തുക

  • 1613 – മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1795 - അമേരിക്കൻ ഭരണഘടനയുടെ 11-ആം ഭേദഗതി റജിസ്റ്റർ ചെയ്തു.
  • 1962 – അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1971ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
  • 1991 – ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ–ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
  • 1999 – പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.
  • 2014 - ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഹപ്പിസ്ബർഗിലെ കാൽപ്പാടുകൾ 800,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും പഴക്കമുള്ള ഹോമിനിഡ് കാൽപാടുകൾ ആണെന്ന് ശാസ്ത്രജ്ഞർ പ്രസ്‌താവിച്ചു.
  • 2016 - വടക്കൻ കൊറിയ യു.എൻ ഉടമ്പടികൾ ലംഘിച്ചുകൊണ്ട് ക്വാംഗ്മ്യോങ്സോങ്-4 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു

ഫെബ്രുവരി 8 തിരുത്തുക

  • 1238 - മംഗോളുകൾ റഷ്യൻ നഗരമായ വ്ളാഡിമിർ കത്തിച്ചു.
  • 1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.
  • 1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.
  • 1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
  • 1885 - ആദ്യത്തെ സർക്കാർ അംഗീകൃത ജാപ്പനീസ് കുടിയേറ്റക്കാർ ഹവായിയിലെത്തി.
  • 2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.
  • 2014 - മെദിനയിലെ ഒരു ഹോട്ടലിൽ തീപിടിച്ച് 13 ഈജിപ്ഷ്യൻ തീർത്ഥാടകർ മരിച്ചു, 130 പേർക്ക് പരിക്കേറ്റു.

ഫെബ്രുവരി 9 തിരുത്തുക

  • 474 - ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹ-ചക്രവർത്തിയായി സെനോയെ കിരീടധാരണം നടത്തുന്നു.
  • 1900ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
  • 1934 - ബാൾകാൻ എൻടെൻടി രൂപീകരിച്ചു.
  • 1962ജമൈക്ക സ്വതന്ത്രരാജ്യമായി.
  • 1969 – ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.
  • 1971 – കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.
  • 1971 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 14 മൂന്നാമത്തെപ്രാവശ്യം ചന്ദ്രനിൽ ഇറങ്ങിയതിനുശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നു.
  • 1975 - സോയൂസ് 17 സോവിയറ്റ് ബഹിരാകാശപേടകം ഭൂമിയിലേക്ക് തിരിച്ചുവന്നു.
  • 1986 - ഹാലിയുടെ കോമറ്റ് അവസാനത്തെ സൗരയൂഥത്തിൽ പ്രത്യക്ഷപ്പെട്ടു.
  • 1991 - ലിത്വാനിയയിലെ വോട്ടർമാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്തു.
  • 2018 - 2018 വിന്റർ ഒളിമ്പിക്സ്: ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങ് കൗണ്ടിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

ഫെബ്രുവരി 10 തിരുത്തുക

  • 1258 – മംഗോളിയൻ അധിനിവേശം: ബാഗ്ദാദ് മംഗോളുകൾക്ക് കീഴടങ്ങി, ഇസ്ലാമിക സുവർണ്ണയുഗം അവസാനിപ്പിക്കുകയും ചെയ്തു.
  • 1840 - യുണൈറ്റഡ് കിംഗ്ഡം വിക്ടോറിയ രാജ്ഞി പ്രിൻസ് ആൽബെർട്ട് ഓഫ് സാക്സ്-കോബർഗ്-ഗോദയെ വിവാഹം കഴിച്ചു.
  • 1861 - ജെഫേഴ്സൺ ഡേവിസിനെ ടെലിഗ്രാഫ് മുഖേന അറിയിപ്പ് നൽകി അമേരിക്കയുടെ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ താൽക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1870 – ന്യൂയോർക്കിൽ വൈ.എം.സി.എ സ്ഥാപിതമായി.
  • 1931ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി.
  • 1996 – ഡീപ്പ് ബ്ലൂ എന്ന ഐ.ബി.എം. സൂപ്പർ കമ്പ്യൂട്ടർ, ഗാരി കാസ്പറോവിനെ ആദ്യമായി തോൽപ്പിച്ചു.
  • 2004 - കാൻയെ വെസ്റ്റ് തന്റെ ആദ്യ ആൽബമായ 'ദി കോളേജ് ട്രാപ്ഔട്ട്' പുറത്തിറക്കി.
  • 2007 – ഡോ.ഐസക്ക് മാർ ക്ലീമീസ് മലങ്കര കത്തോലിക്കാ സഭയുടെകാതോലിക്കാ ബാവയായി തെരെഞ്ഞെടുക്കപ്പെട്ടു.
  • 2013 - അലഹബാദിലെ കുംഭ മേള ഉത്സവത്തിൽ മുപ്പത്തഞ്ച് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 11 തിരുത്തുക

  • 1752 – അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽ‌വാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.
  • 1917 – പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.
  • 1953 – ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.
  • 1990 – ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ‍ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.
  • 1990മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.
  • 2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു.
  • 2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു.

ഫെബ്രുവരി 12 തിരുത്തുക

  • 1502 – വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി.
  • 1832 - ഇക്വഡോർ ഗാലപ്പാഗോസ് ദ്വീപിനോടോപ്പം കൂട്ടിച്ചേർത്തു.
  • 1855 - മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു
  • 1912 – ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.
  • 1990 - കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു.
  • 1992 - മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു
  • 2002 – യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാ‍രണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു.

ഫെബ്രുവരി 13 തിരുത്തുക

  • 1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
  • 1880 – തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
  • 1920 - നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.
  • 1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
  • 1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
  • 1960ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
  • 1983 - ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.
  • 1996 – നേപ്പാളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
  • 2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു.

ഫെബ്രുവരി 14 തിരുത്തുക

  • 1743 – ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1918സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.
  • 1919പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.
  • 1924 – ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ ഐ.ബി.എം. സ്ഥാപിതമായി.
  • 1945ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1946 – എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.
  • 1949ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.
  • 1961 – അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.
  • 1989 – 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.
  • 1989 – എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.
  • 1989ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
  • 2005ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.
  • 2005ഫിലിപ്പൈൻസിലെ മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.

ഫെബ്രുവരി 15 തിരുത്തുക

  • 1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു
  • 1794 – അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
  • 1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.
  • 1906 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
  • 1906കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
  • 1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.
  • 1965 - കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പും മാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി,
  • 1995 – കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
  • 1997 – അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
  • 2005യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.
  • 2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.

ഫെബ്രുവരി 16 തിരുത്തുക

  • 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
  • 1936സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
  • 1947കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
  • 1978 – ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
  • 1985 - ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.
  • 2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 17 തിരുത്തുക

ഫെബ്രുവരി 18 തിരുത്തുക

ഫെബ്രുവരി 19 തിരുത്തുക

  • 197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
  • 1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
  • 1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
  • 1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്തവ്യവസ്ഥ നിർത്തലാക്കി.
  • 1878 – എഡിസൺ ഫോണോഗ്രാഫിന്‌ പേറ്റന്റ് നേടി.
  • 1881 – എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
  • 1915ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.
  • 1942രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാര്വിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു.
  • 1943രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.
  • 1959യു.കെ. സൈപ്രസിന്‌ സ്വാതന്ത്ര്യം നൽകി.
  • 1986 – സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
  • 2008ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.

ഫെബ്രുവരി 20 തിരുത്തുക

  • 1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
  • 1835 – ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
  • 1864 – ഒലുസ്റ്റീ യുദ്ധം
  • 1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
  • 1976 – ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
  • 2007എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ‌കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.
  • 2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
  • 2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
  • 2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

ഫെബ്രുവരി 21 തിരുത്തുക

  • 1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
  • 1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
  • 1948 – നാസ്കാർ സ്ഥാപിതമായി.
  • 1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
  • 1960ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.

ഫെബ്രുവരി 22 തിരുത്തുക

  • 1495 - ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ്‌ നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.
  • 1855 - പെൽസിൽ‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1876 - ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സം‌വിധാനം ആരംഭിച്ചു
  • 1997 - സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു.
  • 2014 - ഉക്രെയ്നിന്റെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോമൈഡൻ വിപ്ലവത്തിന്റെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റിക്കൊണ്ട് ഉക്രൈനിലെ വെർക്കോവ്ന റഡയെ 328-0 വോട്ടിന് കീഴടക്കി.
  • 2015 - പദ്മ നദിയിൽ 100 യാത്രക്കാർ കയറിയ ഒരു ഫെറി മുങ്ങി 70 പേർ മരിച്ചു.


ഫെബ്രുവരി 23 തിരുത്തുക


ഫെബ്രുവരി 24 തിരുത്തുക

  • 1387 - നേപ്പിൾസിലേയും ഹംഗറിയിലേയും ചാൾസ് മൂന്നാമൻ രാജാവ് ബുഡായിൽ വച്ച് വധിക്കപ്പെട്ടു.
  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഗ്രിഗോറിയൻ കാലഗണനാരീതി പ്രഖ്യാപിച്ചു.
  • 1739 - കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
  • 1826 - ഒന്നാം ബർമ്മീസ് യുദ്ധത്തിന്‌ അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.
  • 1839 - സ്റ്റീം ഷവലിനുള്ള പേറ്റന്റ് വില്യം ഓട്ടിസ് നേടി.
  • 1848 - ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.
  • 1868 - ആൻഡ്രൂ ജോൺസൺ, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
  • 1875 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.
  • 1881 - ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.
  • 1918 - എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1920 - നാസി പാർട്ടി രൂപീകൃതമായി.
  • 1938 - നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
  • 1945 - ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.
  • 1976 - ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.
  • 1989 - ദ് സാത്താനിക് വെർസെസ് എന്ന് കൃതിയുടെ കർത്താവ് സൽമാൻ റുഷ്ദിയെ വധിക്കുന്നവർക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കൻ ഡോളർ ഇനാം പ്രഖ്യാപിച്ചു.
  • 2019 - ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയായി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു.


ഫെബ്രുവരി 25 തിരുത്തുക


ഫെബ്രുവരി 26 തിരുത്തുക


ഫെബ്രുവരി 27 തിരുത്തുക

  • 1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
  • 1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
  • 1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
  • 1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി
  • 2010 - ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
  • 2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2015 - ബോറിസ് നെമ്റ്റ്സോവ് രാഷ്ടീയകൊലപാതകം നടന്നു

ഫെബ്രുവരി 28 തിരുത്തുക


ഫെബ്രുവരി 29 തിരുത്തുക



  1. 1.0 1.1 സാനു, എൻ. (2022-02-09). "അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം". ലൂക്ക (in ഇംഗ്ലീഷ്). Retrieved 2022-02-14.
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി&oldid=3713687" എന്ന താളിൽനിന്ന് ശേഖരിച്ചത്