ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 1 വർഷത്തിലെ 32-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 334).

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
  • 1884ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
  • 1918റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
  • 1958ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
  • 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
  • 2003നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
  • 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.


മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_1&oldid=3067976" എന്ന താളിൽനിന്ന് ശേഖരിച്ചത്