ഗാരി കാസ്പറോവ്

Russian chess grandmaster and World Chess Champion.

ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്‌ ഗാരി കാസ്പറോവ് (Russian: Га́рри Ки́мович Каспа́ров, റഷ്യൻ ഉച്ചാരണം: [ˈɡarʲɪ ˈkʲiməvʲɪtɕ kɐˈsparəf]; ഏപ്രിൽ 13 1963). പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.[1] ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി 1985-ൽ തന്റെ 22-ആമത്തെ വയസ്സിൽ കാസ്പറോവ് നേടി.[2] തുടർന്ന് 1993 വരെ ഫിഡെയുടെ ഔദ്യോഗിക ചാമ്പ്യൻ കാസ്പറോവായിരുന്നു. 2005 ൽ പ്രൊഫഷണൽ ചെസ്സിൽ നിന്നു വിരമിച്ച കാസ്പറോവ് എഴുത്തിലും, രാഷ്ട്രീയത്തിലും സജീവമായി.

ഗാരി കാസ്പറോവ്
ഗാരി കാസ്പറോവ് 2015 ൽ
മുഴുവൻ പേര്ഗാരി കിമോവിച്ച് കാസ്പറോവ്
രാജ്യം
ജനനം (1963-04-13) 13 ഏപ്രിൽ 1963  (61 വയസ്സ്)
ബാക്കു, അസർബയ്ജാൻ SSR, സോവിയറ്റ് യൂണിയൻ
(now അസർബെയ്ജാൻ)
സ്ഥാനംഗ്രാൻറ്മാസ്റ്റർ (1980)
ലോകജേതാവ്
  • 1985–1993 (undisputed)
  • 1993–2000 (classical)
ഫിഡെ റേറ്റിങ്2812 (ഡിസംബർ 2024) [inactive]
ഉയർന്ന റേറ്റിങ്2851 (July 1999)
Peak rankingNo. 1 (January 1984)
Kasparov at age 11, Vilnius, 1974

ഫിഡെയുമായി തെറ്റിപ്പിരിയുന്നു

തിരുത്തുക

1986 ന്റെ തുടക്കത്തിൽ കാസ്പറോവ് ഗ്രാൻഡ് മാസ്റ്റേഴ്സ് അസ്സോസ്സിയേഷൻ(GMA) രൂപീകരിച്ചത് ഫിഡെയുടെ അപ്രീതിയ്ക്കു പാത്രമായി. സമാന്തരമായി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനും, മത്സരങ്ങൾക്കു നേതൃത്വം നൽകുന്നതിനും ഈ സംഘടനയ്ക്കു കഴിഞ്ഞു. അധികം താമസിയാതെ തന്നെ കാസ്പറോവിനെയും, ബ്രിട്ടീഷ് ഗ്രാൻഡ് മാസ്റ്റർ നീജൽ ഷോർട്ടിനെയും ഫിഡെയിൽ നിന്നു പുറത്താക്കുകയും ചെയ്തു. തന്റെ സജീവമായ കരിയറിൽ '''ഡീപ് ബ്ലു''' (1996),ഡീപ് തോട്ട്(1989)എന്ന കമ്പ്യൂട്ടറുകളുമായുള്ള മത്സരങ്ങളിലും പങ്കെടുത്തു.[3]

  1. Top 10 Greatest Chess Players in History
  2. Ruslan Ponomariov won the disputed FIDE title, at the age of 18, when the world title was split
  3. 'My decision to break away from fide was a mistake', DNA, 10 September 2007. Accessed 11 September 2007

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
1985–1993
പിൻഗാമി
Classical ലോക ചെസ്സ് ചാമ്പ്യൻ
1985–2000
പിൻഗാമി
മുൻഗാമി റഷ്യൻ ചെസ്സ് ചാമ്പ്യൻ
2004
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി
അനാറ്റോളി കാർപ്പോവ്
അനാറ്റോളി കാർപ്പോവ്
വ്ലാഡിമിർ ക്രാംനിക്
ലോക നമ്പർ 1
January 1, 1984 - June 30, 1985
January 1, 1986 - December 31, 1995
July 1, 1996 - March 31, 2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഗാരി_കാസ്പറോവ്&oldid=4099422" എന്ന താളിൽനിന്ന് ശേഖരിച്ചത്