ആണവായുധം

അണുശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന ആയുധം
(അണുബോംബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.

നാഗസാക്കിയിലെ അണുബോംബ് സ്ഫോടനത്തെത്തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റർ ഉയർന്നു.

ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ(1945 ഓഗസ്റ്റ് 6)നാഗസാക്കി(1945 ഓഗസ്റ്റ് 9) എന്നീ സ്ഥലങ്ങളിൽ അമേരിക്ക അണുബോബിടുകയും 3,20,000 ആളുകൾ തൽക്ഷണം മരിക്കുകയും ചെയ്തു.

അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു'മൻ ഹാട്ടൻ പ്രോജക്ട് ' . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 നാണ് . 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത് ആഗസ്റ്റ് 9 ന് നാഗസാക്കിയിൽ പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാൻ [1]

പ്രവർത്തനം

തിരുത്തുക

അണുവിഘടനം മൂലം പ്രവർത്തിക്കുന്ന ആയുധങ്ങളിൽ ആണവനിലയങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയിൻ റിയാക്ഷൻ അനിയന്ത്രിതമായ രീതിയിലാണ്‌ നടക്കുന്നത്. അതായത് സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങൾ വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉൽപാദിക്കപ്പെടുന്നു

ഇതിനേക്കാൾ നശീകരണശേഷിയുള്ളവയാണ്‌ അണുസം‌യോജനംഅടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ. ഇത്തരം ആയുധങ്ങളിലും അണുസം‌യോജനം ആരംഭിക്കുന്നതിനാവശ്യമായ ഉയർന്ന താപം ഉണ്ടാക്കുന്നത് ഒരു അണുവിഘടനപ്രവർത്തനത്തിലൂടെയാണ്‌. അണുസം‌യോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളെ ഹൈഡ്രജൻ ബോംബ് എന്നോ തെർമോന്യൂക്ലിയർ ആയുധങ്ങൾ എന്നോ പറയുന്നു [2]

ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങൾ

തിരുത്തുക

ആണവായുധ നിർമ്മാർജ്ജന ദിനം

തിരുത്തുക

വളരെ വർഷങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമാണ് “ആഗോള ആണവ നിരായുധീകരണം കൈവരിക്കുക” എന്നത്. ആറ്റോമിക് എനർജി കമ്മീഷൻ രൂപീകരിക്കുവാൻ 1946 ൽ കൂടിയ ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ പ്രമേയ വിഷയമായിരുന്നു ഇത്. ആണവോർജ്ജം നിയന്ത്രിക്കുന്നതിനും ആറ്റോമിക് ആയുധങ്ങൾ ഇല്ലാതാക്കുന്നതിനും കൂട്ട നാശം വിതയ്ക്കുന്ന മറ്റെല്ലാ പ്രധാന ആയുധങ്ങളും നിയന്ത്രിക്കുന്നതിനും അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുകയെന്നതായിരുന്നു കമ്മീഷന്റെ ദൗത്യം.

സെപ്റ്റംബർ 26 ന് അന്താരാഷ്ട്രതലത്തിൽ സമ്പൂർണ ആണവായുധ നിർമ്മാർജ്ജന ദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു.[4]


  1. മാതൃഭൂമി ഇയർബുക്ക്
  2. ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി.
  3. North Korea Missile
  4. "International Day for the Total Elimination of Nuclear Weapons 26 September". {{cite web}}: line feed character in |title= at position 63 (help)
"https://ml.wikipedia.org/w/index.php?title=ആണവായുധം&oldid=3953143" എന്ന താളിൽനിന്ന് ശേഖരിച്ചത്