തട്ടേക്കാട് ബോട്ടപകടം
എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ മരിക്കാനിടയായ[1] അപകടമാണ് തട്ടേക്കാട് ബോട്ടപകടം. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത് [2]. ഈ സ്കൂളിലെ 15 വിദ്യാർത്ഥികളും 3 teacher'S അപകടത്തിൽ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങൾ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം[3]. എന്നാൽ സംഭവത്തിനു പിറ്റേന്ന് വാർത്താ സമ്മേളനം നടത്തിയ കേരളാ പൊലീസ് ഡി.ജി.പി. രമൺ ശ്രീവാസ്തവ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അഭിപ്രായപ്പെട്ടു[4]. അപകടത്തിൽപ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായി.
കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റർ അകലെ ഭൂതത്താൻ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളിൽ കയറിയത്. ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ഓവുങ്കൽ കടവിൽ 2007 ഫെബ്രുവരി 20 പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-23. Retrieved 2007-02-21.
- ↑ http://www.madhyamamonline.com/fullstory.asp?nid=35509&id=4[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamamonline.com/fullstory.asp?nid=35509&id=4[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-07. Retrieved 2007-02-21.