ഫെബ്രുവരി 16
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 16 വർഷത്തിലെ 47-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 318 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 319).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
- 1936 – സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
- 1947 – കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
- 1978 – ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
- 1985 - ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.
- 2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
തിരുത്തുക- 1916 – ഞരളത്ത് രാമപ്പൊതുവാൾ, സോപാന സംഗീത കലാകാരൻ