സൽമാൻ റഷ്ദി

(സൽമാൻ റുഷ്ദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൽമാൻ റഷ്ദി (ഉർദു: سلمان رشدی, ഹിന്ദി:अख़्मद सल्मान रश्दी) (ജനനപ്പേര് അഹ്മെദ് സൽമാൻ റഷ്ദി, ജൂൺ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചു) ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

സൽമാൻ റഷ്ദി
Salman Rushdie 2011 Shankbone.JPG
ജനനംജൂൺ 19, 1947
തൊഴിൽഎഴുത്തുകാരൻ
രചനാ സങ്കേതംമാജിക്ക് റിയലിസം
സ്വാധീനിച്ചവർഗുന്തർ ഗ്രാസ്, ഗബ്രിയേൽ ഗാർസ്യാ മാർക്വേസ്, വ്ലാഡിമിർ നബക്കോവ്, ജെയിംസ് ജോയ്സ്

റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തിൽ നിന്നു് ശകതമായ വിമർശനങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു.

പ്രസിദ്ധീകരിച്ച കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

സൽമാൻ റുഷ്ദിക്കു ലഭിച്ച അവാർഡുകളിൽ ചിലത്:

പുറംകണ്ണികൾതിരുത്തുക

 • സൽമാൻ റഷ്ദി ഔദ്യോഗിക വെബ്സൈറ്റ്
 • Appearances on C-SPAN
 • സൽമാൻ റഷ്ദി on ചാർളി റോസിൽ
 • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സൽമാൻ റഷ്ദി
 • Article archive at Journalisted
 • രചനകൾ സൽമാൻ റഷ്ദി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
 • സൽമാൻ റഷ്ദി collected news and commentary at Al Jazeera English
 • സൽമാൻ റഷ്ദി collected news and commentary at The Guardian
 • സൽമാൻ റഷ്ദി വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
 • Contemporary writers: Salman Rushdie. British Council: Arts
 • Jack Livings (Summer 2005). "Salman Rushdie, The Art of Fiction No. 186". The Paris Review.
 • New York Times special feature on Rushdie, 1999
 • മിഡ്നൈറ്റ്സ് ചിൽഡ്രൺപഠനങ്ങൾ Indian Literature: A Critical Casebook
"https://ml.wikipedia.org/w/index.php?title=സൽമാൻ_റഷ്ദി&oldid=2717119" എന്ന താളിൽനിന്ന് ശേഖരിച്ചത്