ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഉത്തമമായ ഏതെങ്കിലും ലക്ഷ്യത്തിനായി പ്രയത്നിക്കുക, അത്യധ്വാനം ചെയ്യുക, പോരടിക്കുക എന്നീ അർത്ഥങ്ങളുള്ള ഒരു അറബി പദമാണ് ജിഹാദ് ( / dʒɪˈhɑːd / ; അറബി: جهاد)[1][2]

ഇസ്‌ലാമിലെ ഒരു സാങ്കേതിക ശബ്ദമായി ഇത് ഉപയോഗിക്കപ്പെടുന്നു. ഒരു ഇസ്‌ലാമികവിശ്വാസിയുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ദൈവികമാർഗദർശനവുമായി ഒത്തുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളെയാണ് ജിഹാദ് എന്നത് കൊണ്ട് ഇസ്‌ലാം അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ തെറ്റിലേക്കുള്ള ചായ്‌വ് തിരുത്താനുള്ള സ്വപ്രയത്നം, മതപ്രബോധനം, മുസ്‌ലിം സമൂഹത്തിന്റെ ധാർമ്മിക ഉന്നമനത്തിനായുള്ള പരിശ്രമങ്ങൾ[3][4] എന്നിവയൊക്കെ ഇതിന്റെ പരിധിയിൽ വരും.

ഇസ്‌ലാമികശരീഅത്തിൽ ഇത് പൊതുവേ ഇസ്‌ലാമികരാഷ്ട്രങ്ങളുടെ കീഴിൽ നടക്കുന്ന യുദ്ധങ്ങളെ സൂചിപ്പിക്കുന്നു[5][6]. എന്നാൽ ഖുർആനിൽ യുദ്ധങ്ങളെ സൂചിപ്പിക്കുന്ന പദം യഥാർത്ഥത്തിൽ ഖിതാൽ എന്നാണ്. ജിഹാദ് എന്ന വിശാലസംജ്ഞയുടെ ഒരു ഭാഗം മാത്രമാണ് യുദ്ധം അഥവാ ഖിതാൽ. പല ആധുനിക പണ്ഡിതരും ജിഹാദിനെ രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായുള്ള യുദ്ധമായി കണക്കാക്കുമ്പോൾ [7][8]സൂഫികൾ ആത്മീയസംസ്കരണത്തിനായുള്ള വലിയ ജിഹാദിൽ (ജിഹാദുൽ അക്ബർ) ഊന്നുന്നു[9]. തീവ്രസ്വഭാവമുള്ള സംഘടനകളും വ്യക്തികളും തങ്ങളുടെ അക്രമപ്രവർത്തനങ്ങൾക്കായി ജിഹാദ് എന്ന സംജ്ഞയെ ദുരുപയോഗം ചെയ്തതാണ് സമീപദശകങ്ങളിൽ ഈ വാക്ക് ശ്രദ്ധ നേടാനിടയാക്കിയത്[10] [6] [11] [12].

സൈനികനീക്കം എന്ന തലത്തിലും അല്ലാതെയും ജിഹാദ് എന്ന പദം ഖുർആനിലുപയോഗിക്കപ്പെടുന്നുണ്ട്[13]. അൽ ജിഹാദ് ഫീ സബീലില്ലാഹ് (ദൈവികപാതയിലെ അധ്വാനപരിശ്രമങ്ങൾ) എന്നാണ് ഏറെ കാണപ്പെടുന്ന ഒരു ഖുർആനികപ്രയോഗം[14][15]. ഇസ്‌ലാമിക നിയമവിദഗ്ദർ യുദ്ധവുമായി ബന്ധപ്പെട്ട നിയമങ്ങളും, പാലിക്കേണ്ട ചട്ടങ്ങളുമൊക്കെ ഖുർആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്[16][17]. സായുധ ജിഹാദിനോ നടപടികൾക്കോ വ്യക്തികൾക്കോ സംഘങ്ങൾക്കോ അനുവാദമില്ലെന്നും ഇസ്‌ലാമിക നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. നിലവിലെ രാഷ്ട്രഘടനകളിൽ സായുധജിഹാദിന്റെ നിയമസാധുത നിലനിൽക്കുന്നില്ല. എന്നാൽ രാഷ്ട്രീയ-പ്രത്യയശാസ്ത്ര തലങ്ങളിൽ സായുധ ജിഹാദിന്റെ ചർച്ചകൾ നടന്നുവരുന്നുണ്ട്[18][19].   

ഇസ്‌ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അർത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥത്തിൽ ഉൾപ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു[20]. എങ്കിലും അവിശ്വാസികൾക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അർത്ഥമേ അമുസ്‌ലിം ലോകം അഥവാ കാഫിറുകൾ ഈ പദത്തിന്‌ കല്പിക്കാറുള്ളൂ. ഇസ്‌ലാമിൽ അനുവദിനീയമായ ഒരേയൊരു യുദ്ധം ജിഹാദാണ്‌ എന്നതിനാൽ ഇസ്‌ലാമിക യുദ്ധനിയമങ്ങളിലും കർമ്മശാസ്ത്രത്തിലും വാളുകൊണ്ടുള്ള ജിഹാദാണ്‌ (ജിഹാദ്-അസ്സ്വയ്ഫ്) ജിഹാദ് എന്ന പദം കൊണ്ട് അധികവും അർത്ഥമാക്കാറ്.

ഭാഷാർത്ഥം

തിരുത്തുക

ജാഹദ എന്ന അറബി പദത്തിൽ നിന്ന് ഉദ്ഭവിച്ച ജിഹാദ് എന്ന വാക്കിന്‌ നിരവധി അർത്ഥങ്ങളുണ്ട് :

  • പരിപൂർണതയിലെത്താനുള്ള പരിശ്രമങ്ങൾ, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക
  • ജാഗ്രത്താവുക, ഉറക്കമൊഴിക്കുക
  • ബുദ്ധിമുട്ടി തളരുക, അമിതമായി ഭാരം വഹിക്കുക, രോഗം കൊണ്ട് ക്ഷീണിക്കുക, രോഗിയാവാൻ ഇഷ്ടപ്പെടുക, മെലിയുക
  • ദുഃഖിതനാവുക, വിഷമകരമാവുക, മല്ലിടുക, ദുവ്യയം ചെയ്യുക
  • ആഗ്രഹിക്കുക, പരീക്ഷിക്കുക
  • കൂലങ്കഷമായി ചിന്തിക്കുക
  • വിശ്രമമില്ലാതെ യുദ്ധം ചെയ്യുക, യുദ്ധം, സൈനികപരം

സുപ്രസിദ്ധ ഭാഷാ പണ്ഡിതൻ ഇബ്ൻ മൻസ്വൂർ തന്റെ ‘'ലിസാനുൽ അറബിൽ’' പറയുന്നു: ‘ജിഹാദ് എന്നാൽ യുദ്ധമാണ്. മക്കാവിജയത്തിന് ശേഷം പലായനമില്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ എന്നൊരു ഹദീസുണ്ട്. വാചികവും കാർമികവുമായ എല്ല ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ (വാള്യം 3\135)

അൽ ജുഹ്ദ്, അൽ ജിഹാദ് എന്നിവ കൊണ്ട് ഭാഷാപരമായി അർത്ഥമാക്കുന്നത് തനാലാവും വിധം സമർപ്പിക്കുക എന്നതാണെന്ന് '‘അൽ ഖാമൂസ് അൽ മുഹീത്തി'’ലുണ്ട്.

അല്ലാമ ഖിസ്താനി ‘'ഇർശദു സാഇ’'യിൽ എഴുതുന്നു : ‘പരിശ്രമിക്കുക എന്നർഥമുള്ള ജുഹ്ദ് എന്ന പദത്തിൽ നിന്നാണ് മുജാഹിദും ജിഹാദും നിഷ്പന്നമായത്. ജിഹാദ് ഒരു വിഭാഗം മറുവിഭാഗത്തെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്' (പേജ് 3105)

ഇബ്നു ഖുദാമ അൽ മഖ്ദീസി, ഇബ്നു തൈമിയ, ഇബ്നു ആബിദീൻ തുടങ്ങിയവരുറ്ടെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ വചനമുയർത്തുവാനുള്ള പ്രയത്നമാണ് ജിഹാദ്. അത് ശാരീരികമോ സാമ്പത്തികമോ യുദ്ധത്തിനായ് പോരാളികളെ റിക്രൂട്ട് ചെയ്യുന്ന രൂപത്തിലോ ആകാമെന്നാണ്. അതിനവർ തെളിവായി ഉദ്ധരിക്കുന്നത് സൂറത്ത് തൌബയിലെ 41-ആം സൂക്തമാണ്.

സാങ്കേതികാർത്ഥം

തിരുത്തുക

ജിഹാദ്‌ എന്നാൽ സത്യഗ്രഹം അഥവാ തിന്മയോട് സമരം ചെയ്യുക എന്നാണ്.

മദ്ഹബുകളുടെ വീക്ഷണം

തിരുത്തുക

ഇമാം കാസാനി ‘ബദഉ സമ’യിൽ എഴുതുന്നു: “അല്ലാഹുവിന്റെ വചനം ഉയർത്തുവാനായി ശരീരം കൊണ്ടോ സമ്പത്ത് കൊണ്ടോ നാവ് കൊണ്ടോ കഠിനമായി പരിശ്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുക”

ഇമാം ഇബ്നു അറഫ:തന്റെ സാന്നിധ്യം മുഖേനയോ അല്ലാതെയോ അല്ലാഹുവിന്റെ വചനമുയർത്തുവാനായി കാഫിറുകളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക”

അൽ മുഹ്സബ് ഫിൽ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തിൽ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയർത്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ്‌ ജിഹാദ്”

ഇമാം ബാഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാർഗ്ഗത്തിലെ യുദ്ധമാണ്” (ഇബ്നു അൽ ഖാസിൽ 2യ261ൽ ഉദ്ധരിച്ചത്)

“ശറ്ഇ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധത്തിൽ എല്ലാ അർത്ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്" (ഇബ്നു ഹജർ അസ്ഖലാനി, അൽ ഫതഹുൽ ബാരി, വാള്യം 6, പേജ് 2)

ഇബ്നു ഖുദാമ അൽ മഖ്ദീസി ‘അൽ മുഗ്നിയിൽ’ പറയുന്നു. “ഫർദ് കിഫായയോ ഫർദ് ഐനോ ആയ കുഫ്ഫാറുകൾക്കെതിരായ യുദ്ധം. വിശ്വാസികളെ കാഫിറുകളിൽ നിന്ന് സംരക്ഷിക്കാനോ, അതിർത്തി കാക്കാനോ ഉള്ള യുദ്ധങ്ങളാണത്”

ഇമാം ഹസനുൽ ബന്ന് ശഹീദ് പറയുന്നു. “ അല്ലാഹുവിന്റെ വചനം ഉയർത്തുവാനും മർദ്ദിത വിശ്വാസികളുടെ സംരക്ഷണത്തിനും വേണ്ടി കാഫിറുകളോട് കഠിനമായി യുദ്ധത്തിലേർപ്പെടുകയോ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സഹായ സഹകരണങ്ങൾ ചെയ്യലോ ആണ് ജിഹാദ്.”

വിമർശനങ്ങൾ

തിരുത്തുക

തീവ്രവാദം

തിരുത്തുക

വിവിധ തീവ്രവാദസംഘടനകൾ ജിഹാദിന്‌ ആഹ്വാനം നൽകുകയും[21] തങ്ങളുടെ പ്രവർത്തനങ്ങൾ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ജിഹാദി തീവ്രവാദം എന്ന പദം തന്നെ ഇത്തരം പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജിഹാദ് എന്നാൽ ഭീകരവാദപരമായ പ്രവർത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാൻ ഇത് കാരണമായിട്ടുണ്ട്.

സത്യത്തിൽ ഇസ്ലാമിലെ ജിഹാദ് മുസ്ലിം കളോട് യുദ്ധം ചെയ്യാൻ വന്ന എതിരാളികളോട് പ്രതികരിക്കുക എന്നതാണ്. ഖുറാനിൽ കൽപിച്ച യുദ്ധ ആഹോനവും അവർ ഇങ്ങോട്ട് യുദ്ധത്തിന് വന്ന സാഹചര്യം തിരിച്ചടിക്കൻ മാത്രമാണ്.

  • അബൂ മുഖതിലിന്റെ ‘അല്ലാഹു തേടുന്നത്...’ എന്ന ഗ്രന്ഥത്തിൽ നിന്ന്
  1. John L. Esposito, ed. (2014). "Jihad". The Oxford Dictionary of Islam. Oxford: Oxford University Press. Archived from the original on 3 September 2014. Retrieved 29 August 2014.
  2. Tyan, E. (1965). "D̲j̲ihād". In Bosworth, C. E.; van Donzel, E. J.; Heinrichs, W. P.; Lewis, B.; Pellat, Ch.; Schacht, J. (eds.). Encyclopaedia of Islam, Second Edition. Vol. 2. Leiden: Brill Publishers. doi:10.1163/1573-3912_islam_COM_0189. ISBN 978-90-04-16121-4.
  3. DeLong-Bas, Natana J. (22 February 2018) [10 May 2017]. "Jihad". Oxford Bibliographies – Islamic Studies. Oxford: Oxford University Press. doi:10.1093/obo/9780195390155-0045. Archived from the original on 29 June 2016. Retrieved 25 October 2021.
  4. Gerhard Böwering, Patricia Crone, ed. (2013). "Jihad". The Princeton Encyclopedia of Islamic Political Thought. Princeton, NJ: Princeton University Press. Literally meaning "struggle", jihad may be associated with almost any activity by which Muslims attempt to bring personal and social life into a pattern of conformity with the guidance of God.
  5. Roy Jackson (2014). What is Islamic philosophy?. Routledge. p. 173. ISBN 978-1317814047. jihad Literally 'struggle' which has many meanings, though most frequently associated with war.
  6. 6.0 6.1 Badara, Mohamed; Nagata, Masaki (November 2017). "Modern Extremist Groups and the Division of the World: A Critique from an Islamic Perspective". Arab Law Quarterly. 31 (4). Leiden: Brill Publishers: 305–335. doi:10.1163/15730255-12314024. ISSN 1573-0255.
  7. Wael B. Hallaq (2009). Sharī'a: Theory, Practice, Transformations. Cambridge University Press (Kindle edition). pp. 334–38.
  8. Peters, Rudolph (2015). Islam and Colonialism: The Doctrine of Jihad in Modern History. De Gruyter Mouton. p. 124. doi:10.1515/9783110824858. ISBN 9783110824858. Archived from the original on 25 October 2016. Retrieved 24 January 2017 – via De Gruyter.
  9. Rudolph Peters (2005). "Jihad". In Lindsay Jones (ed.). Encyclopedia of Religion. Vol. 7 (2nd ed.). MacMillan Reference. p. 4917.
  10. {{cite encyclopedia}}: Empty citation (help)
  11. Cook, David (2015) [2005]. "Radical Islam and Contemporary Jihad Theory". Understanding Jihad (2nd ed.). Berkeley: University of California Press. pp. 93–127. ISBN 9780520287327. JSTOR 10.1525/j.ctv1xxt55.10. LCCN 2015010201.
  12. Jalal, Ayesha (2009). "Islam Subverted? Jihad as Terrorism". Partisans of Allah: Jihad in South Asia. Cambridge, Massachusetts: Harvard University Press. pp. 239–240. doi:10.4159/9780674039070-007. ISBN 9780674039070.
  13. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil): Seventeen derivatives of jihād occur altogether forty-one times in eleven Meccan texts and thirty Medinan ones, with the following five meanings: striving because of religious belief (21), war (12), non-Muslim parents exerting pressure, that is, jihād, to make their children abandon Islam (2), solemn oaths (5), and physical strength (1).
  14. Morgan, Diane (2010). Essential Islam: A Comprehensive Guide to Belief and Practice. ABC-CLIO. p. 87. ISBN 978-0313360251. Retrieved 5 January 2011.
  15. Josef W. Meri, ed. (2005). "Medieval Islamic Civilization". Medieval Islamic Civilization: An Encyclopedia. Routledge. ISBN 978-0415966900., Jihad, p. 419.
  16. Bernard Lewis (27 September 2001). "Jihad vs. Crusade". Opinionjournal.com. Archived from the original on 16 August 2016. Retrieved 4 August 2016.
  17. Blankinship, Khalid Yahya (2011). "Parity of Muslim and Western Concepts of Just War". The Muslim World. 101 (3): 416. doi:10.1111/j.1478-1913.2011.01384.x. ISSN 1478-1913. In classical Muslim doctrine on war, likewise, genuine non-combatants are not to be harmed. These include women, minors, servants and slaves who do not take part in the fighting, the blind, monks, hermits, the aged, those physically unable to fight, the insane, the delirious, farmers who do not fight, traders, merchants, and contractors. The main criterion distinguishing combatants from non-combatants is that the latter do not fight and do not contribute to the war effort.
  18. {{cite encyclopedia}}: Empty citation (help)
  19. Wael B. Hallaq (2009). Sharī'a: Theory, Practice, Transformations. Cambridge University Press (Kindle edition). pp. 334–38.
  20. എം. എന്., കാരശ്ശേരി‍ (2004). വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം. മാതൃഭൂമി ബുക്സ്. {{cite book}}: Unknown parameter |Pages= ignored (|pages= suggested) (help)
  21. "'Bin Laden' tape urges 'jihad'" (in ഇംഗ്ലീഷ്). BBC News. 2003 ഫെബ്രുവരി 16. Retrieved 2009 ഒക്ടോബർ 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജിഹാദ്&oldid=3919329" എന്ന താളിൽനിന്ന് ശേഖരിച്ചത്