ജൊസെഫ് വിസ്സരിയോനോവിച് സ്റ്റാലിൻ (18 ഡിസംബർ 1878 – 5 മാർച്ച് 1953) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്ലവകാരനും രാഷ്ട്രീയ നേതാവയായി 1920-ൽ മധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും, 1922 മുതൽ 1952 വരെ സോവിയറ്റ്‌ യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, പിന്നെ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു. ആശയപരമായി മാർക്സിസത്തിന്റെ ലെനിനിസ്റ്റ് വ്യാഖ്യനത്തോട് പ്രതിബദ്ധത പുലർത്തിയ ഒരു കമ്മ്യുണിസ്റ്റായിരുന്ന സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്നും അറിയപ്പെട്ടു.

ജോസഫ് സ്റ്റാലിൻ
იოსებ სტალინი
Иосиф Сталин
(Iosif Vissarionovich Dzhugashvili)
ജോസഫ് സ്റ്റാലിൻ


In office
ഏപ്രിൽ 3 1922 – ഒക്ടോബർ 16 1952
Preceded by ആരുമില്ല (1922 ഉണ്ടാക്കിയ സ്ഥാനം)
Succeeded by നികിത ക്രൂഷ്ച്ചേവ്

In office
May 6 1941 – മാർച്ച് 5 1953
Preceded by വ്യാഷെസ്ലാവ് മൊളട്ടോവ്
Succeeded by ജോർജി മലെങ്കോവ്

Born (1878-12-18)ഡിസംബർ 18, 1878[1]
Gori, Georgia, Russian Empire
Died മാർച്ച് 5, 1953(1953-03-05) (പ്രായം 74)
മോസ്കോ, റഷ്യൻ എസ്എഫ്എസ്ആർ, സോവിയറ്റ് യൂണിയൻ
Nationality ജോർജിയൻ
Political party കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് ദ സോവിയറ്റ് യൂണിയൻ

സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.

സോവിയറ്റ് യൂണിയൻ വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.

സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ലോകമഹായുദ്ധത്തിലെ (1939–1945) നാസികളുടെ പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ അറുപത്തിആറാം സഥാനം സ്റ്റാലിനാണ്.

അവലംബം തിരുത്തുക

  1. Although there is an inconsistency among published sources about Stalin's year and date of birth, Iosif Dzhugashvili is found in the records of the Uspensky Church in Gori, Georgia as born on December 18 (Old Style: December 6) 1878. This birth date is maintained in his School Leaving Certificate, his extensive tsarist Russia police file, a police arrest record from April 18, 1902 which gave his age as 23 years, and all other surviving pre-Revolution documents. As late as 1921, Stalin himself listed his birthday as December 18, 1878 in a curriculum vitae in his own handwriting. However, after his coming to power in 1922, Stalin changed the date to December 21 [O.S. December 9] 1879. That became the day his birthday was celebrated in the Soviet Union."Prominent figures". State and Power in Russia. ശേഖരിച്ചത് 2008-07-19.


"https://ml.wikipedia.org/w/index.php?title=ജോസഫ്_സ്റ്റാലിൻ&oldid=3732713" എന്ന താളിൽനിന്ന് ശേഖരിച്ചത്