ദ് ഷാർഡ്
ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് ദ് ഷാർഡ്(ഇംഗ്ലീഷ്: The Shard). ലണ്ടൻ ബ്രിഡ്ജ് ടവർ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഷാർഡ് ഓഫ് ഗ്ലാസ്, ഷാർഡ് ലണ്ടൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 2009 മാർച്ചിൽ നിർമ്മാണം ആരംഭിച്ച ഈ കെട്ടിടം 2012 ജൂലൈ 5-ന് ഉദ്ഘാടനം ചെയ്തു. 2013 ഫെബ്രുവരി 7നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ദ് ഷാർഡ് The Shard | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പൂർത്തിയായി |
സ്ഥാനം | 32 ലണ്ടൻ ബ്രിഡ്ജ് സ്ട്രീറ്റ്, സൗത്വാർക് ലണ്ടൻ, ഇംഗ്ലന്റ് |
നിർമ്മാണം ആരംഭിച്ച ദിവസം | മാർച്ച്2009 |
പദ്ധതി അവസാനിച്ച ദിവസം | ജൂലായ് 2012 (opened February 2013) |
ചിലവ് | ~£435 million (contract cost only)[1] |
Height | |
Antenna spire | 306 m (1,004 ft)[2] |
മേൽക്കൂര | 304.1 m (998 ft) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 87 (including plant floors) 72 (habitable) |
തറ വിസ്തീർണ്ണം | 110,000 m2 (1,200,000 sq ft) |
Lifts/elevators | 44[3] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | റെൻസ്സോ പിയാനോ |
Developer | സെല്ലാർ പ്രോപ്പർട്ടി ഗ്രൂപ്പ് |
Structural engineer | ഇസി ഹാരിസ്സ് (പ്രോജക്റ്റ് മാനേജർ), WSP ഗ്രൂപ്പ് (സ്ട്രക്ചറൽ എഞ്ചിനീയേർസ്), റോബേർട് ബേർഡ് ഗ്രൂപ്പ് (concrete temporary works), Ischebeck Titan on most floors 40+ (concrete support) |
Services engineer | അറുപ് |
പ്രധാന കരാറുകാരൻ | മേസ് |
References | |
[2][4] |
72 നിലകളും 3006 മീറ്റർ ഉയരമുള്ള ഇത് യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇറ്റാലിയൻ വാസ്തുശില്പി റെൻസോ പിയാനോയാണ് ഇതിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്.
ഊർജ്ജക്ഷമത എന്ന ഒരാശയം മുന്നിൽകണ്ടുകൊണ്ടാണ് ദ് ഷാർഡ് നിർമിച്ചിരിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംയുക്ത താപ-ഊർജ്ജ പ്ലാന്റും ഈ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഇന്ധനത്തിൽനിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നു
209മീറ്റർ ഉയരമുള്ള, ഫ്രാങ്ക്ഫർട്ടിലെ കൊമ്മേർസ് ബാങ്ക് ടവറിനെ പിന്തള്ളിയാണ് ദ് ഷാർഡ് 2011 ഡിസംബറിൽ യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മുന്നിലെത്തിയത്. 2012 മാർച് 30-ഓടെ നിർമ്മാണം പൂർത്തിയായതോടുകൂടി ഏറ്റവും ഉയരമുള്ള യൂറോപ്പിലെ കെട്ടിടമായി ഷാർഡ്. എങ്കിലും 2012 നവംബറിൽ പണിപൂർത്തിയാകിയ മെർക്കുറി സിറ്റി ടവറിന് ഷാർഡിനേക്കാൾ ഉയരമുണ്ടായിരുന്നു. 2017-ഓടെ നിർമ്മാണം പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്ന പാരീസിലെ ഹെർമിറ്റേജ് പ്ലാസ്സാ ബിൾഡിങ്ങ്ന് ഷാർഡിനേക്കാൾ കൂടുതൽ ഉയരം ഉണ്ടാകും
ചിത്രശാല
തിരുത്തുക-
ഗ്രേറ്റ് ടവർ സ്റ്റ്രീറ്റിൽനിന്നുള്ള കാഴ്ച
-
ഉദ്ഘാടനാഘോഷങ്ങളോടനുബന്ധിച്ച് ദീപാലങ്കൃതമായ ഷാർഡ്
-
നിർമ്മാണത്തിൽ
-
നിർമ്മാണത്തിൽ
അവലംബം
തിരുത്തുക- ↑ "The Shard, London: Cost of Europe's Tallest Building". TheRichest.org. 15 July 2012. Archived from the original on 2013-06-23. Retrieved 15 November 2012.
- ↑ 2.0 2.1 "The Shard – The Skyscraper Center". Council on Tall Buildings and Urban Habitat. Retrieved 26 April 2013.
- ↑ The Shard: The Official Guidebook. Thames & Hudson (2013). p.22. ISBN: 9780500342848.
- ↑ ദ് ഷാർഡ് at Emporis. Retrieved 27 November 2012.