ഒന്നാം ലോകമഹായുദ്ധം
| ||||||||||||||||||||||||||||
യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേർന്നു. പിന്നിട് സംഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൽഗരിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ്,, ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടത്.ഓസ്ട്രിയ-ഹംഗറിയുടെ കിരിടവകാശിയായ Archduke Francis Ferdinand സരാജെവോയിലെ യുഗോസ്ലാവിയൻ ദേശീയവാദിയായ ഗവരില്ലോ പ്രിന്സിപ്പിനാൽ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
കാരണങ്ങൾ
തിരുത്തുകബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം¿ ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.[5] ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്
ഇതുകൂടി ശ്രദ്ധിക്കുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "British Army statistics of the Great War". 1914-1918.net. Retrieved 13 December 2011.
- ↑ Figures are for the British Empire
- ↑ Figures are for Metropolitan France and its colonies
- ↑ 4.0 4.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ കെ. ഉബൈദുള്ള (2 ജൂലൈ 2014). "100 വർഷം മുൻപ്, ഈ ദിനങ്ങളിൽ". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-07-02. Retrieved 2 ജൂലൈ 2014.
കുറിപ്പുകൾ
തിരുത്തുക- ↑ The United States did not ratify any of the treaties agreed to at the Paris Peace Conference.
- ↑ Bulgaria joined the Central Powers on 14 October 1915.
- ↑ The Ottoman Empire agreed to a secret alliance with Germany on 2 August 1914. It joined the war on the side of the Central Powers on 29 October 1914.
- ↑ The United States declared war on Austria-Hungary on December 7, 1917.
- ↑ Austria was considered one of the successor states to Austria-Hungary.
- ↑ The United States declared war on Germany on April 6, 1917.
- ↑ Hungary was considered one of the successor states to Austria-Hungary.
- ↑ Although the Treaty of Sèvres was intended to end the war between the Allies and the Ottoman Empire, the Allies and the Republic of Turkey, the successor state of the Ottoman Empire, agreed to the Treaty of Lausanne.