ന്യുക്ലിയർ ഫ്യൂഷൻ ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് തെർമോ ന്യൂക്ലിയർ ബോംബ് അഥവാ ഹൈ‍ഡ്രജൻ ബോംബ്. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിപ്പിച്ച് ഭാരം കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറന്തള്ളപ്പെടും എന്ന സിദ്ധാന്തത്തെ പ്രയോഗവത്കരിക്കുകയാണ് ഈ ആയുധത്തിൽ ചെയ്യുന്നത്. ഹൈഡ്രജന്റെ ഐസൊടോപ്പുകളായ ഡ്യുട്ടീരിയം, ട്രിഷ്യം എന്നിവയാണ് ഈ ബോംബിൽ അണുസംയോജനത്തിന് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ബോംബിന്റെ പ്രഹരശേഷി ആറ്റംബോംബിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 1952ൽ അമേരിക്കയാണ് ആദ്യമായി ഹൈ‍ഡ്രജൻ ബോംബ് പരീക്ഷിച്ചത്.[അവലംബം ആവശ്യമാണ്]

തെർമോ ന്യൂക്ലിയാർ വെപ്പൺ

പ്രവർത്തനം

തിരുത്തുക

ഫ്യൂഷൻ ബോംബ് സ്ഫോടനം നടത്തുന്നതിന് ഉയർന്ന താപനില ആവശ്യമാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമാണ് സാധാരണയായി ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്. ഉയർന്ന താപനിലയിൽ മാത്രമേ ഹൈ‍ഡ്രജൻ ന്യൂക്ലിയസ്സുകൾ കൂടിച്ചേർന്ന് ഹീലിയം അണുകേന്ദ്രമുണ്ടാവുകയുള്ളൂ. ഈ ഉയർന്ന താപനില സൃഷ്ടിക്കുന്നതിനു വേണ്ടി തെർമോന്യൂക്ലിയർ ബോംബിനുള്ളിൽ ഒരു ഫിഷൻ ബോംബും സജ്ജീകരിച്ചിരിക്കും. സ്ഫോടനത്തിന്റെ ആദ്യ ഘട്ടത്തിൽ ഫിഷൻ ബോംബ് പൊട്ടിത്തെറിക്കും. അതു സൃഷ്ടിക്കുന്ന ഉയർന്ന താപനിലയിൽ ഹൈഡ്രജൻ അണുകേന്ദ്രത്തിന്റെ ഫ്യൂഷൻ ആരംഭിക്കും. അതോടെ ഭീമമായ ഊർജ്ജവും വികിരണങ്ങളും പുറന്തള്ളപ്പെടും. ഈ വികിരണങ്ങളിലുള്ള ന്യൂട്രോണുകൾ വീണ്ടും ഫിഷൻ ബോംബിൽ ഉപയോഗിച്ചിട്ടുള്ള യുറേനിയം , പ്ലൂട്ടോണിയം ഐസോടോപ്പുകളിൽ പതിക്കുകയും ശൃംഖലാപ്രവർത്തനം ത്വരിതഗതിയിലാക്കുകയും ചെയ്യും. ബൂസ്റ്റഡ് ഫിഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്ന പേര്. അണുസംയോജന പ്രക്രിയ വഴി സൃഷ്ടിക്കപ്പെടുന്ന ഭീമമായ ഊർജ്ജത്തിനു പുറമെ ബൂസ്റ്റഡ് ഫിഷൻ വഴിയുണ്ടാകുന്ന ഊർജ്ജവും ചേർന്ന് താപോർജ്ജമായാണ് പുറന്തള്ളപ്പെടുന്നത്.

ശാസ്ത്രകേരളം, ഫെബ്രുവരി 2016, ലക്കം 544


പുറംകണ്ണികൾ

തിരുത്തുക
 
Wiktionary
Principles
History


"https://ml.wikipedia.org/w/index.php?title=ഹൈഡ്രജൻ_ബോംബ്&oldid=3622203" എന്ന താളിൽനിന്ന് ശേഖരിച്ചത്