ഫെബ്രുവരി 6
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 6 വർഷത്തിലെ 37-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 328 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 329).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1788 – മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
- 1817 – സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർവതനിരകൾ മുറിച്ചു കടന്നു.
- 1819 – തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
- 1899 – സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
- 1922 – ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
- 1933 – അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
- 1936 – ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന് ജർമനിയിൽ തുടക്കം.
- 1952 – ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
- 1958 – മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
- 1959 – ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന് അപേക്ഷ സമർപ്പിച്ചു.
- 1959 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
- 1998 – വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.
ജനനം
തിരുത്തുക- 1983 – ശ്രീശാന്ത്, ഇന്ത്യൻ ക്രിക്കറ്റ് താരം
മരണം
തിരുത്തുക- 1931 – മോട്ടിലാൽ നെഹ്രു, ഇന്ത്യൻ നേതാവ് (ജ. 1861)
- 2022- ലതാ മങ്കേഷ്കർ, ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക