ഫെബ്രുവരി 25
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 25 വർഷത്തിലെ 56-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1793 - ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
- 1836 - കോൾട്ട് റിവോൾവറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.
- 1837 - പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
- 1870 - മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.
- 1921 - ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
- 1925 - ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
- 1932 - അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് (Reichspräsident) സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
- 1948 - ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.
- 1951 - ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
- 1954 - ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
- 1956 - സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.
ജനനം
തിരുത്തുകമരണം
തിരുത്തുക- 1970 - മന്നത്ത് പത്മനാഭൻ - നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ
- 2001 - ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായ ഡൊണാൾഡ് ബ്രാഡ്മാൻ
- 2007 - പി. ഭാസ്കരൻ - ഗാനരചയിതാവ്