വിക്കിപീഡിയ സംവാദം:ശൈലീപുസ്തകം

Latest comment: 2 വർഷം മുമ്പ് by 2409:4073:4D15:3DB9:8950:FC3:A729:9CBB in topic AD & BC

റെഫറൻസ് കൊടുക്കുന്ന രീതി ഇവിടെയാണോ വേണ്ടത്? എഡിറ്റിങ് വഴികാട്ടിയിൽ കൊടുത്ത് അവിടെക്ക് ഇവിടെ നിന്നും ഒരു കണ്ണി കൊടുത്താൽ മതിയാകും എന്ന് തോന്നുന്നു.--Vssun 11:12, 11 ജൂലൈ 2007 (UTC)Reply

റെഫറൻസ് കൊടുക്കുന്ന രീതി ഇതിൽ ചേർക്കണ്ട. എങ്ങനെയുള്ള റെഫറൻസുകൾ കൊടുക്കണം എന്നാണ് ഈ വിക്കി ശൈലീ താളിൽ പ്രദിപാദിക്കുന്നത്. ഇവിടെ നമുക്ക് ഭാവിയിൽ വിക്കിയുടെ വിവിധ ശൈലികൾ വികസിപ്പിച്ച് എടുക്കേണ്ടതാണ്. --Shiju Alex 11:22, 11 ജൂലൈ 2007 (UTC)Reply

റഫറൻസുകൾ

തിരുത്തുക

ഈ വിഭാഗം ശൈലീ പുസ്തകത്തിൽ വേണ്ടതാണോ.. വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളുമായി ലയിപ്പിക്കേണ്ടേ?--Vssun 21:45, 18 സെപ്റ്റംബർ 2007 (UTC)Reply

റഫറൻസുകളായി http://en.wikipedia.org/ ലിങ്കുകൾ കൊടുക്കാമോ? -- Karuthedam 03:44, 15 ഫെബ്രുവരി 2008 (UTC)Reply

പാടില്ല. പക്ഷെ ഒരു ലേഖനത്തിന്റെ കറസ്പോണ്ടിങ്ങായ ഇന്റ‌‌ർ‌വിക്കി ലിങ്കുകൾ കൊടുക്കണം. അങ്ങനെ ചെയ്യുമ്പോൽ ഇതേ ലേഖനം മറ്റു ഭാഷകളിലും ഉണ്ടെന്നു മനസ്സിലാക്കാൻ സഹായകരമാവും.--ഷിജു അലക്സ് 03:52, 15 ഫെബ്രുവരി 2008 (UTC)Reply

നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ

തിരുത്തുക

ഒരു സംശയം - പേരുകൾക്കു മുന്നിൽ ശ്രീ, ശ്രീമതി എന്നിവ ചേർക്കുന്നത്/പേരുകൾക്കൊപ്പം മാസ്റ്റർ, മാഷ്,ടീച്ചർ എന്നിവ ചേർക്കുന്നത് ഒഴിവാക്കണം. എന്ന് കണ്ടു - ഇതുപോലെ പേരുകൾക്കു മുന്നിൽ ജനാബ് , സഖാവ് തുടങ്ങിയവ ചേർക്കുന്നതും ഒഴിവാക്കേണ്ടതല്ലേ? ഷാജി 02:52, 17 നവംബർ 2007 (UTC)Reply

ഷാജിയോട് യോജിക്കുന്നു. കൂടാതെ മറ്റുള്ളവരുടേയും അഭിപ്രായം എന്തെന്നറിയാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 06:54, 17 നവംബർ 2007 (UTC)Reply


ഒരു വ്യക്തി ഏതു പേരിലാണോ കൂടുതൽ അറിയപ്പെടുന്നത് ആ പേരിൽ തന്നെ തലക്കെട്ടു വേണം എന്നതാണ്‌ പുതിയ നയം. അപ്പോൾ ഒരാൾ ജനാബ് അല്ലെങ്കിൽ സഖാവ് എന്ന കുറിയോടുകൂടിയാണ്‌ കൂടുതലായി അറിയപ്പെടുന്നതെങ്കിൽ അതു ചേർക്കാം. അല്ലെങ്കിൽ ഒഴിവാക്കണം--അനൂപൻ 07:58, 17 നവംബർ 2007 (UTC)Reply

സിങ്ങ്,കിങ്ങ് എന്നീ വാക്കുകൾക്കു പകരം സിങ്,കിങ് എന്നു പ്രയോഗിക്കുന്നതായിരിക്കും ഉചിതം. അതേ സമയം സിങിനെ,കിങിനെ എന്നതിനു പകരം സിങ്ങിനെ കിങ്ങിനെ എന്നിങ്ങിനെ ഉപയോഗിക്കണം :Karuthedam 08:51, 4 ഫെബ്രുവരി 2008 (UTC)Reply

വ്യാകരണപരമായി അതാണോ ശരി? --ഷിജു അലക്സ് 08:55, 4 ഫെബ്രുവരി 2008 (UTC) പത്രങ്ങളിലും മറ്റും സിങ്ങ് എന്ന് ഉപയോഗിച്ചു കാണുന്നു.അതു തുടരുന്നതല്ലെ ഭംഗി--Sahridayan 09:19, 4 ഫെബ്രുവരി 2008 (UTC)Reply

പത്രങ്ങൾ വ്യത്യസ്ത പ്രയോഗ രീതികളാണു പിന്തുടരുന്നതു. മാത്രുഭൂമി "സിങ്ങ്" എന്നു എഴുതുംബോൾ മലയാള മനോരമ "സിങ്" എന്നും ദേശാഭിമാനി "ബീജിങ്" എന്നും മംഗളം "യുവ്രാജ്‌ സിംഗ്‌" എന്നും എഴുതുന്നു. English ഉച്ചാരണ പ്രകാരം "സിങ്"/"ബീജിങ്" അല്ലെങ്കിൽ "സിംഗ്‌" ആയിരിക്കും കൂടുതൽ അനുയോജ്യം. I am very much new to wiki. Please decide depending on what all things you consider in such a situation. വ്യാകരണ പ്രശ്നം ചോദിക്കാൻ അനുയോജ്യനായ ഒരാളെ കിട്ടിയാൽ ഉടൻ ചോദിച്ചു വ്യക്തമാക്കാം.--Karuthedam 02:56, 5 ഫെബ്രുവരി 2008 (UTC)Reply

എന്നാൽ മൂലഭാഷയിലെ അക്ഷരങ്ങൾ പരിശോധിക്കുകയാണെങ്കിൽ സിംഹ് എന്നാണ്‌ ശരി.. ഇത് കാണുക. എങ്കിലും ഉച്ചാരണത്തിൽ സിങ് ആണ്‌ കൂടുതൽ അടുത്തു വരുക. സിങ്ങിനെ സിങ്ങിന്റെ എന്നിങ്ങനെ യോജിക്കുമ്പോൾ ദ്വിത്വസന്ധി വരും. --Vssun 03:37, 5 ഫെബ്രുവരി 2008 (UTC)Reply

ഇന്നത്തെ മാത്രുഭൂമിയിൽ "സിങ്" എന്നാണു പ്രയോഗിച്ചു കാണുന്നത്. പഴയ മലയാള പുസ്തകങ്ങളിൽ "സിംഹ്" എന്നു കണ്ടിട്ടുണ്ടെങ്കിലും ഈയിടെയായി അങ്ങിനെ അധികം കാണാറില്ല. "സിങ്" വ്യാകരണ പരമായി തെറ്റാണെന്ന് ആരെങ്കിലും അഭിപ്രായപ്പെടുന്നില്ലെങ്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്രയോഗം എന്ന നിലയിൽ അത് സ്വീകരിക്കാമെന്നു തോന്നുന്നു.--Karuthedam 07:20, 7 ഫെബ്രുവരി 2008 (UTC)

സിങിൻറെ മറ്റൊരു രൂപമായ സിൻഹ ക്ക് ഹ ആകാമെങ്കിൽ (ഉദാ: യഷ്‍വന്ത് സിൻഹ) സിങിനെ സിംഹ് ആക്കുന്നതല്ലേ നല്ലത്? Challiovsky Talkies ♫♫ 15:22, 27 മേയ് 2009 (UTC)Reply
സിങ്ങ് എന്നുതന്നെ സംവൃത-അനുനാസികമായി ഉപയോഗിക്കണമെന്നാണു് എന്റെ അഭിപ്രായം. ബസ് എന്നതു് മലയാളികൾ ബസ്സു് എന്നു് അടച്ച് ഉച്ചരിക്കുന്നതുപോലെ, മലയാളഭാഷയിൽ ഉപയോഗിക്കുമ്പോൾ സിങ്ങ് എന്നു് പൂർണ്ണമായി അടച്ചും അന്യഭാഷയിലെ ഉച്ചാരണസൂചിയായി മാത്രം എഴുതുമ്പോൾ സിങ് എന്നും വേണം. (മലയാളഭാഷാരീതിയിൽ മ ഒഴിച്ചുള്ള അനുനാസികങ്ങൾ (ങ്,ഞ്,ൺ,ൻ) ഭൂരിഭാഗം അവസരങ്ങളിലും ഇരട്ടിപ്പിച്ചോ അടച്ചോ (ങ്ങു്/ങ്ങ്, ഞ്ഞു്/ഞ്ഞ്,ണു്/ണ്,നു്/ന്) ആണു് ഉപയോഗിക്കുക.) --ViswaPrabha (വിശ്വപ്രഭ) 18:53, 22 ജൂൺ 2009 (UTC)Reply

ഒരു നിർദ്ദേശം ‍

തിരുത്തുക

(യുക്തമെങ്കിൽ സ്വീകരിക്കാം)

  • ലേഖനഘടന:
    • ആദ്യം തലക്കെട്ടിന് ഒറ്റവാക്യത്തിലുള്ള ഒരു നിർവചനം/വിവരണം.
    • തൊട്ടുതാഴെ, ഒരു ഖണ്ഡികകിലൊതുങ്ങുന്ന ഒരു ലഘുവിവരണം.
    • കൂടുതൽ വിവരങ്ങൾ ക്രമത്തിൽ അതിനു താഴെ.
  • ലേഖനത്തിന്റെ ആഴം:
    • കുറഞ്ഞപക്ഷം, പത്താന്തരം പഠിച്ച ഒരാൾക്ക് ലിഖിത വിഷയത്തിൽ ഒരു സാമാന്യജ്ഞാനം ലഭിക്കാൻവേണ്ടത്ര കാര്യങ്ങൾ

വിക്കിയിലെ ലേഖനങ്ങളുടെ രചനാശൈലി ഏകോപിപ്പിക്കാൻ ഈ രീതി പ്രയോജനപ്പെടുമെന്നു കരുതുന്നു. ബിപിൻ 15:06, 15 ഓഗസ്റ്റ്‌ 2008 (UTC)

ആദ്യത്തെതും രണ്ടാമത്തെതും ചെയ്യുന്നത് ഒന്നു തന്നെയല്ലേ? നിർവ്വചനം ഇതു രണ്ടും ഏകോപിച്ച ഇപ്പോഴുള്ള രീതി തന്നെയാണു കൂടുതൽ യുക്തം എന്നു തോന്നുന്നു. ബാക്കി കാര്യങ്ങളോടു യോജിക്കുന്നു. ഇക്കാര്യത്തിൽ ഒരഭിപ്രായം കൂടിയുണ്ട്. അവസാനത്തെ നിർദ്ദേശം പ്രാവർത്തികമാകണമെങ്കിൽ മലയാളത്തിൽ അധികം ഉപയോഗിക്കാത്ത മലയാളം വാക്കുകൾ (പ്രത്യേകിച്ചും ശാസ്ത്ര,ഗണിതശാസ്ത്ര മേഖലകളിലെ ലേഖനങ്ങളിൽ) ഉപയോഗിക്കുമ്പോൾ പരിചിതമായ ഇംഗ്ലീഷ് വാക്കുകൾ ബ്രാക്കറ്റിനകത്ത് നൽകുക(ഉദാഹരണം കോമ്പസ്സ്:വൃത്തലേഖിനി ) കൂടി ചെയ്യണം. അല്ലാത്ത പക്ഷം ഇത് വിപരീതഫലം ഉളവാക്കുകയും ലേഖനം വായിക്കുന്ന വ്യക്തി വാക്കുകളുടെ അർത്ഥം തെരഞ്ഞ് ശബ്ദതാരാവലി കൂടി നോക്കേണ്ടി വരികയും ചെയ്യും. --Anoopan| അനൂപൻ 15:42, 15 ഓഗസ്റ്റ്‌ 2008 (UTC)

മലയാളത്തിലെ മറ്റ് അച്ചടിച്ച വിജ്ഞാനകോശങ്ങൾ സമാനമായ ശൈലി അവലംബിച്ചിട്ടുണ്ട് എന്നറിഞ്ഞാലും. ഒറ്റവാക്യത്തിലുള്ള ഒരു നിർവചനം/വിവരണം, പ്രസ്തുത വിഷയം പെട്ടന്ന് മനസ്സിലാക്കുവാനും, ഓർത്തിരിക്കുവാനും സഹായിക്കും. കൂടാതെ, വാക്യങ്ങൾ മിതവും സാരവത്തുമായിരിക്കാൻ ഉപകരിക്കും. വൃത്തലേഖിനിപ്രശ്നം ഒരു പിഴവാണ്; മനപ്പൂർവ്വമല്ല. ക്ഷമിച്ചാലും. - ബിപിൻ 15:54, 15 ഓഗസ്റ്റ്‌ 2008 (UTC)

മലയാളത്തിലെ മറ്റേതെങ്കിലും വിജ്ഞാനകോശങ്ങളെ നമ്മൾ അവലംബം ആക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. വൃത്തലേഖിനി ഒരു ഉദാഹരണം മാത്രം . സമാന എല്ലാ സാഹചര്യങ്ങളിലും ഇതേ ശൈലി അവലംബിക്കുന്നത് നന്നായിരിക്കുമെന്നെന്റെ അഭിപ്രായം--Anoopan| അനൂപൻ 15:58, 15 ഓഗസ്റ്റ്‌ 2008 (UTC)

ഒരു ശൈലി അപ്പടി പകർത്താനല്ല; ഉചിതമെങ്കിൽ വേണ്ടമാറ്റങ്ങളൊടെ സ്വീകരിക്കാം എന്നാണ് നിർദ്ദേശം. - ബിപിൻ 16:07, 15 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനത്തിന്റെ തുടക്കം തലക്കെട്ടിന് ഒറ്റവാക്യത്തിലുള്ള ഒരു നിർവചനം/വിവരണത്തിലായിരിക്കണം എന്ന കാര്യത്തിൽ ആർക്കും ഏതിപ്പ് ഉണ്ടാവില്ല. അങ്ങിനെയല്ലാത്ത ധാരാളം ലേഖനങ്ങൾ വിക്കിയിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 15:40, 17 ഓഗസ്റ്റ്‌ 2008 (UTC)

പേരിന്റെ ഇനീഷ്യൽ

തിരുത്തുക

കെ.വി. പുട്ടപ്പ എന്ന ലേഖനത്തിന്റെ സംവാദത്തിൽ പേരിന് ഇനീഷ്യൽ നൽകേണ്ടതെങ്ങനെ എന്ന ഒരു ചോദ്യമുണ്ട്. വിക്കിയിൽ ഇതിന് ഒരു ശൈലിയുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇത് കെ.വി. പുട്ടപ്പ എന്നാണോ വേണ്ടതെന്ന് തീർച്ചപ്പെടുത്തണം. വിക്കിയിലെ ചില പഴയ എഡിറ്റുകൾ റഫർ ചെയ്ത് ഈയുള്ളവനും ചില തലക്കെട്ടുകളിലെ ഇനീഷ്യലുകൾക്കിടയിലെ സ്പേസ് കളഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയ ആധാരമാക്കുകയാണെങ്കിൽ കെ. വി. പുട്ടപ്പ എന്നാണ് വരേണ്ടത്. പക്ഷെ ഇത്തരത്തിലുള്ള പി. എസ്. വാര്യർ ഇവിടെ മായ്ക്കുകയും ചെയ്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ പിന്തുടരേണ്ട ശൈലി ഏതാണ്? കെ.വി പുട്ടപ്പ അല്ലെങ്കിൽ കെ. വി. പുട്ടപ്പ? --സിദ്ധാർത്ഥൻ 14:22, 21 സെപ്റ്റംബർ 2008 (UTC)Reply

കെ.വി. പുട്ടപ്പ ആണു ശരി. ഇദ്ദേഹത്തിന്റെ കാര്യത്തിൽ കൂടുതൽ യോജിച്ച തലക്കെട്ട് കുവേം‌പു ആണെന്നാണ് എന്റെ അഭിപ്രായം--Anoopan| അനൂപൻ 14:24, 21 സെപ്റ്റംബർ 2008 (UTC)Reply

എന്റെ അഭിപ്രായത്തിൽ ഇനീഷ്യലുകളുടെ ഇടയിൽ സ്പേസ് വേണ്ട. ഇതിന്റെ നയം രൂപീകരിച്ചിട്ട് ശൈലീ പുസ്തകത്തിൽ ചേർക്കണം. അപ്പോൽ പിന്നെ ഇങ്ങനുൾല സം‌ശയം ഒഴിവാകും. --Shiju Alex|ഷിജു അലക്സ് 14:33, 21 സെപ്റ്റംബർ 2008 (UTC)Reply

സ്പേസ് വേണ്ട എന്നാണ് എൻറെയും അഭിപ്രായം. അബ്റീവേഷനുകളിൽ വിട്ടുപോയ ഭാഗം ഉണ്ട് എന്ന് കാണിക്കാനാണ് കുത്ത്/വിരാമം) (.) ചേർക്കുന്നത്. സ്പേസ് കൊടുക്കുന്നതിനും സമാനമായ എങ്കിലും വ്യത്യാസമുള്ള കർത്തവ്യമാണ് നിർ‍വഹിക്കാനുള്ളത്. അതിനാൽ രണ്ടും കൂടെ ചേർക്കേണ്ട ആവശ്യമില്ല. --ചള്ളിയാൻ ♫ ♫ 05:10, 26 സെപ്റ്റംബർ 2008 (UTC)Reply

സഹായം:കീഴ്‌വഴക്കം#ചുരുക്കെഴുത്ത് എന്ന താളിൽ ഈ ശൈലിയെക്കുറിച്ചുള്ള വിക്കി നയം കീഴ്വഴക്കം ഉണ്ട്. അത് ഈ താളിലേക്കു ചേർക്കണോ --Vssun 05:19, 26 സെപ്റ്റംബർ 2008 (UTC)Reply

ചേർക്കുന്നത് നല്ലതായിരിക്കും. ഇവിടെയെങ്കിലും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താം. രണ്ടു കൊല്ലം മുമ്പ് തുടങ്ങിയ സംവാദത്തിന് ഇനിയും തീരുമാനമായിട്ടില്ല! --സിദ്ധാർത്ഥൻ 05:29, 26 സെപ്റ്റംബർ 2008 (UTC)Reply

ചേർക്കുന്നതായിരിക്കും നല്ലത്. ശൈലീപുസ്തകം ആണു ഇത്തരം സം‌ഗതികൾ ചേർക്കാൻ പറ്റിയ ഇടം എന്ന് തോന്നുന്നു. കീഴ്‌വഴക്കം ഒക്കെ നോക്കുന്നവർ കുറവാണെന്നു തോന്നുന്നു. അതു കൊണ്ടാനല്ലൊ ഇപ്പോ ഇങ്ങനെ ഒരു ചർച്ച തന്നെ വന്നത്. --Shiju Alex|ഷിജു അലക്സ് 05:33, 26 സെപ്റ്റംബർ 2008 (UTC)Reply


പഴയ സംവാദത്താൾ പകർത്തിയത്

തിരുത്തുക

നാമം ചുരുക്കുമ്പോൾ

എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാൻ പ്രാപ്തവുമാണു്.

എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം

ഇനി തീരുമാനം മറിച്ചാണെങ്കിൽ, പിന്തുടരാനും മടിയില്ല.

കെവി 08:17, 23 ഫെബ്രുവരി 2006 (UTC)Reply

ചുരുക്കെഴുത്തുകൾ

ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങൾ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: ഒ. എൻ. വി. കുറുപ്പ്) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--പ്രവീൺ:സംവാദം 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)

  • ചുരുക്കെഴുത്തുകളിൽ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീൺ. ഒ.എൻ.വി. കുറുപ്പ് -അതായത് പൂർണനാമത്തിനു തൊട്ടുമുൻ‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നൽകുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതൽ ചർച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ.
മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)05:18, 28 ഓഗസ്റ്റ്‌ 2006 (UTC)

ചുരുക്കെഴുത്തിനെക്കുറിച്ച ഞാൻ പഠീച്ചത് ഇവിടെ എഴുതാം. പേർ ഇനിയും ഉണ്ട്, ഇത് ചുരുക്കമാണ് എന്ന കാണിക്കാനാണ് (.) കൊടു--ചള്ളിയാൻ 18:23, 28 ഏപ്രിൽ 2007 (UTC)ക്കുന്നത്. അതായത് തൂടരും എന്നർത്ഥത്തിൽ. അതിനുശേഷം സ്പേസ് വേണ്ട. എന്നാൽ പേർ പൂർണ്ണ രൂപത്തിൽ എഴുതുകയാണെങ്കിൽ ഇടാക്ക് സ്പേസ് വേണം. സി.ബീ.ഐ. എന്ന് അല്ലെങ്കിൽ സെണ്ട്രൽ ബ്യൂറോ ഒഫ് ഇനർട്ട്സ് എന്നും എഴൂതണം. ഇപ്പോഴത്തെ രീതി ശരീയാണ് എന്ന് വിശ്വസിക്കുന്നു. --ചള്ളിയാൻ 18:23, 28 ഏപ്രിൽ 2007 (UTC)Reply

1. മേൽപ്പറഞ്ഞ സം‌വാദത്തിൽ ഞാൻ സൂചിപ്പിച്ച പോലെ, പാശ്ചാത്യർ വ്യക്തികളുടെ പേരുകളിൽ കുത്തിട്ട ചുരുക്കെഴുത്തും അല്ലാത്ത വാക്കുകളിൽ കുത്തില്ലാത്ത രൂപവും ഉപയോഗിക്കുന്നു എന്ന വസ്തുത (അനേകമനേകം ഉദാഹരണങ്ങൾ) - എന്റെ അറിവാണ്‌, ഭിന്നാഭിപ്രായമുള്ളവർ രേഖപ്പെടുത്തുക.

2. കീഴ്വഴക്കങ്ങളും ശൈലികളും എന്തുതന്നെയായാലും ചിത്രത്തിന്റെ ഔദ്യോഗികനാമത്തിനെ മാനിക്കേണ്ട ചുമതല. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഇതൊന്നും അറിയില്ലെങ്കിൽപ്പോലും അവരുടെ ചിത്രത്തിന്റെ പേര് അവരുടെ അവകാശമല്ലേ?

ഇവിടെയുള്ള ലേഖകർ ദയവായി ഈ സം‌വാദത്തിൽ പങ്കെടുത്ത് എത്രയും വേഗം പാവം സേതുരാമയ്യരെ തിരിച്ചുവിടലിൽ (റീഡയറക്റ്റ്) നിന്നു രക്ഷിക്കാൻ അപേക്ഷ. << പെരുവഴിക്കൊള്ളക്കാരൻ 22:26, 20 ജൂൺ 2008 (UTC)Reply


ഇപ്പോഴുള്ള കീഴ്വഴക്കം

തിരുത്തുക

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തിൽ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

ഈ കീഴ്വഴക്കം വിക്കിപീഡിയ ശൈലീ പുസ്തകത്തിൽ ചേർക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.

  ശൈലീ പുസ്തകത്തിലേക്ക് ചേർത്തു. --സിദ്ധാർത്ഥൻ 18:19, 9 ഒക്ടോബർ 2008 (UTC)Reply

ഒക്ടോബർ

തിരുത്തുക

ഒക്ടോബർ എന്ന് ഉപയോഗിക്കണം എന്നാണ്‌ ഇപ്പോഴുള്ള ശൈലി. ഒക്റ്റോബർ എന്ന് ആക്കാൻ നിർദ്ദേശിക്കുന്നു. --Vssun 05:30, 6 ഒക്ടോബർ 2008 (UTC)Reply

തർജ്ജമ

തിരുത്തുക

തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ എന്ന സൂചിക ഇനിയും ആവശ്യമുണ്ടോ ? --ബിപിൻ 19:26, 16 നവംബർ 2008 (UTC)Reply

  സൂചിക നീക്കിയിട്ടുണ്ട്. ആവശ്യമില്ലാത്ത സൂചികകൾ ധൈര്യമായി നീക്കം ചെയ്തോളൂ ബിപിൻ --സാദിക്ക്‌ ഖാലിദ്‌ 08:28, 17 നവംബർ 2008 (UTC)Reply

അംഗിരസ്/അംഗിരസ്സ്

തിരുത്തുക

ലേഖനങ്ങളെഴുതാൻ സാവകാശം കിട്ടുന്നില്ല. അതുകൊണ്ട് സമയം കിട്ടുമ്പോൾ അകാരാദി സംശോധനം നടത്താൻ ആഗ്രഹിക്കുന്നു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും തിരുത്താൻ തുടങ്ങുമ്പോഴാണ്‌ ശൈലികൾ ഏകീകരിക്കാത്തതിന്റെയും ശൈലീപുസ്തകത്തിൽ രേഖപ്പെടുത്താത്തതിന്റെയും കുറവുകൾ കാണാൻ കഴിയുന്നത്. ശൈലി നിജപ്പെടുത്തുന്നതു സംബന്ധിച്ച കൂടുതൽ പ്രശ്നങ്ങൾ സജീവമായി ഉന്നയിക്കുകയും തീരുമാനത്തിലെത്തുകയും ശൈലീപുസ്തകം വിപുല‍പ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ നന്നായിരുന്നു. തിരുത്തുമ്പോൾ ആദ്യമായി വന്ന പ്രശ്നം ഇതാണ്‌: അംഗിരസ് എന്നെഴുതണോ അംഗിരസ്സ് എന്നെഴുതണോ?

എന്റെ അഭിപ്രായം ഇതാണ്‌: സംസ്കൃതത്തിലെ വിസർഗ്ഗാന്തപദങ്ങൾക്ക് മലയാളത്തിൽ സകാരം ഇരട്ടിക്കണമെന്നതാണ്‌ നയം.തച്ചന്റെ മകൻ 15:03, 20 മാർച്ച് 2009 (UTC)Reply

അംഗിരസ്സ് എന്നാണ് സർവ്വവിജ്ഞാനകോശത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഏകീകരിക്കേണ്ടവ സംവാദത്തിലോ പഞ്ചായത്തിലോ സമവായത്തിനായി സമർപ്പിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 19:26, 20 മാർച്ച് 2009 (UTC)Reply

തലക്കെട്ടിലെ ബഹുവചനം

തിരുത്തുക

തലക്കെട്ടിലെ ബഹുവചനപ്രയോഗം പരമാവധി ഒഴിവാക്കണം. (ഉദാഹരണം :മലയാളികൾ) അർത്ഥം മനസിലാക്കാൻ പ്രയാസമുള്ളിടങ്ങളിലല്ലാതെ തലക്കെട്ടിൽ ബഹുവചനം ചേർക്കുന്നത് അനാവശ്യമാണ്. ഇതിനെ പിന്തുടരേണ്ട ഒരു ശൈലിയാക്കി ഈ ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നു. --Vssun 08:53, 2 ഏപ്രിൽ 2009 (UTC)Reply

തലക്കെട്ടിൽ ബഹുവചനം പരമാവധി ഒഴിവാന്നുന്നതിനെ അനുകൂലിക്കുന്നു. തിരിച്ചുവിടലുകൾ ആവാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 08:56, 2 ഏപ്രിൽ 2009 (UTC)Reply

 --പ്രവീൺ:സംവാദം 05:19, 7 ഏപ്രിൽ 2009 (UTC)Reply

കുത്തും സ്പേസും വേണം

തിരുത്തുക

വിക്കിയിലെ ശീർ‌‍ഷകങ്ങളിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി ഒരു സംശയം. ചുരുക്കിയെഴുതുന്ന (അബ്രീവിയേറ്റ് ചെയ്യുന്ന) വാക്കുകൾക്ക് ശേഷം ഒരു കുത്തും ഒരു സ്പേസും ഇടണം എന്നാണ് ടൈപ് റൈറ്റിംഗിലെ നിയമം. എന്നാൽ വിക്കി നയം വ്യത്യസ്തമാണ്. കുത്ത് കഴിഞ്ഞ് സ്പേസ് വേണ്ടത്രേ. ആരൊക്കെച്ചേർന്നാണോ എന്തോ ഈ നയങ്ങളൊക്കെ ഉണ്ടാക്കിയത്. ഒരു കാര്യം പറയട്ടെ. അംഗീകൃത സർവകലാശാലകളൊക്കെ ഞാൻ ആദ്യം പറഞ്ഞ രീതിയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന് പാറക്കൽ അശോകൻ എന്നത് പി. അശോകൻ എന്ന് ചുരുക്കാം. അല്ലാതെ പി.അശോകൻ എന്നല്ല. രണ്ട് ഇനിഷ്യലുകളുണ്ടെങ്കിലും ഇതാണ് രീതി. പി. കെ. കൃഷ്ണമേനോൻ എന്നെഴുതണം. പി.കെ. കൃഷ്ണമേനോൻ എന്നല്ല. കാണാനുള്ള ഭംഗിനോക്കി വിക്കി നയം രൂപീകരിച്ചതാണെങ്കിൽ പലരുടെയും ഔദ്യോഗിക നാമത്തിലുള്ള ചിഹ്നനരീതി ആകില്ല വിക്കിപീഡിയയിൽ ഉണ്ടാവുക. ഒരു വിജ്ഞാനകോശത്തെ സംബന്ധിച്ച് ഇത് തീരെ ശോഭനീയവുമല്ല. --Naveen Sankar 07:22, 26 മേയ് 2009 (UTC)Reply

പൊതുവേ ഉപയോഗിക്കുന്ന രീതി തന്നെയാണ്‌ വിക്കിപീഡിയയിലും, പൊതുവേ അതത്ര സ്റ്റാൻഡേർഡ് ആണെന്നു തോന്നുന്നില്ല ;-), ഈ താളിൽ പി.കെ. കൃഷ്ണമേനോൻ എഴുതിയിരിക്കുന്നതു കാണുക. മാതൃഭൂമി തന്നെ എ.കെ. ആന്റണി എന്നെഴുതിയിരിക്കുന്നതും കാണാം. കൂടുതൽ തിരഞ്ഞാൽ ചിലപ്പോൾ മാതൃഭൂമി തന്നെ ഇതു ലംഘിച്ചും എഴുതിയിരിക്കുന്നതു കാണാമായിരിക്കും--പ്രവീൺ:സംവാദം 07:47, 26 മേയ് 2009 (UTC)Reply
എതിർക്കുന്നു.. പ്രവീണാ.. ശക്തമായി എതിർ‌‍ക്കുന്നു. എ. കെ. ആന്റണി എന്നുതന്നെ വേണം. --Naveen Sankar 07:56, 26 മേയ് 2009 (UTC)Reply
നവീനാ എന്നെ എതിർക്കണ്ട, ആശയത്തെ എതിർക്കൂ ;-)--പ്രവീൺ:സംവാദം 08:10, 26 മേയ് 2009 (UTC)Reply
പ്രവീണനെയല്ല ആശയത്തെത്തന്നെയാണ് എതിർത്തത്. പ്രവീണനെ സംബോധന ചെയ്തൂ എന്നേയുള്ളൂ. മലയാളം വിക്കിയുടെ നയത്തെ എതിർക്കുന്നു. നാമകരണ സമ്പ്രദായത്തിൽ ചുരുക്കെഴുത്തുകൾക്ക് ശേഷം കുത്തും സ്പേസും വേണം. --Naveen Sankar 08:17, 26 മേയ് 2009 (UTC)Reply

മലയാളം മാദ്ധ്യമങ്ങളിൽ ഒട്ടു മിക്കവയിലും(ഞാൻ ശ്രദ്ധിച്ചിട്ടുള്ളവയിൽ) ഇനീഷ്യലുകൾക്കിടയിൽ സ്പേസ് ഇല്ലതെയാണു കാണാറ്. അതാവാം വിക്കിയിലും ഇങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിച്ചത്. അപ്പോൾ‍ വിക്കിയിൽ സജീവമായിരുന്ന ഉപയോക്താക്കൾ ചേർന്ന് ഇങ്ങനെ ചില കീഴ്‌വഴക്കങ്ങൾ സ്വീകരിച്ചതിനാലാണ്‌ ഇപ്പോൾ ഉള്ള ലേഖനങ്ങളിലൊക്കെ ഏകീകൃത സ്വഭാവം കൈവന്നിരിക്കുന്നത് എന്നു മനസിലാക്കുക. ഇനി ശൈലി മാറ്റണം എന്നുണ്ടെങ്കിൽ അത് ബുദ്ധിമുട്ടായിരിക്കും. അതു കാരണം നവീൻ പറയുന്ന രീതിയിൽ ഉള്ള പേരുകളിൽ താളുകൾ തുടങ്ങി അതിനെ യഥാർത്ഥ താളിലേക്ക് റീഡയരക്ട് ചെയ്യുന്നതായിരിക്കും ഉചിതം. --Anoopan| അനൂപൻ 08:29, 26 മേയ് 2009 (UTC)Reply

സിദ്ധാർഥൻ പറഞ്ഞപ്പോൾത്തന്നെ സംശയിച്ച് സംശയിച്ചാണ് പ്രതികരിച്ചത്. ഇതിങ്ങനെയൊക്കേ ആകുള്ളൂ എന്നറിയാം. എന്നാലും ഒരു കീഴ്വഴക്കം - അത് തെറ്റാണോ അതോ ശരിയാണോ എന്നൊന്നും അറിയില്ല - സൃഷ്ടിച്ചിട്ട് അത് മാറ്റില്ല എന്ന് പറയാൻ എന്ത് എളുപ്പമാണ്. എനിക്ക് കൂടുതൽ തെളിവുകൾ നൽകാൻ ഇല്ല. ഒരു ഫുൾ സ്റ്റോപ് കഴിഞ്ഞാൽ രണ്ട് സ്പേസ് ഇടണം. അബ്റീവിയേഷനാണെങ്കിൽ ഫുൾ സ്റ്റോപ്പിനു ശേഷം ഒരു സ്പേസ് ഇടണം എന്നൊക്കെയാണ് അംഗീകൃത സമ്പ്രദായങ്ങൾ എന്നാണ് എന്റെ അറിവുകൾ. കോമയോ സെമികോളനോ ഒക്കെയാണെങ്കിലും അതിനുശേഷം ഒരു സ്പേസ് മതി. --Naveen Sankar 08:41, 26 മേയ് 2009 (UTC)Reply
കൂടുതൽ ലേഖനങ്ങൾ ഈ രീതിയിൽ രൂപപ്പെടുന്നതിനു മുൻപ് ഈ കാര്യത്തിൽ ഒരു പുനർ‌‍വിചന്തനം ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു. കാര്യങ്ങൾ കൂടുതൽ കുഴപ്പമാകുന്നതിനുമുൻപ് എല്ലാവരും ചേർന്നൊന്ന് ചിന്തിക്കൂ. --Naveen Sankar 08:46, 26 മേയ് 2009 (UTC)Reply
ഇംഗ്ലീഷ് വിക്കിയും കുത്തും ഇടവും എന്ന രീതിയാണ് പിന്തുടരുന്നത്. ഇവിടവും ഇവിടവും കാണുക.--Naveen Sankar 08:58, 26 മേയ് 2009 (UTC)Reply

കുത്തും സ്പേസും വേണം കാരണം, കുത്ത് കഴിഞ്ഞുള്ള സ്പേസാണ് വരികളെ വേർപ്പെടുത്തുന്നത്. അല്ലെങ്കിൽ വരികൾ തമ്മിൽ ഒരു ബന്ധം ഉണ്ടാകും.--Jigesh talk 09:06, 26 മേയ് 2009 (UTC)Reply

ഞാൻ പറഞ്ഞത് ഇപ്പോഴുള്ള താളുകൾ മുഴുവൻ മാറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്‌. പഴയതു ശരി പുതിയത് തെറ്റ് എന്ന അഭിപ്രായം എനിക്കില്ല. മലയാളം വിക്കിപീഡിയയിൽ ഇതു വരെ പ്രവർത്തിച്ച അനുഭവം വെച്ച് എനിക്കു തോന്നുന്നത് ഇതാണ്‌. ശൈലി മാറ്റുന്ന കീഴ്‌വഴക്കം നടപ്പിലാക്കാൻ വളരെ എളുപ്പമാണ്‌. അതിനു അനുകൂലമായും,പ്രതികൂലമായും ഒരു ചർച്ചകൾ നടത്താനും,ഘോരഘോരം പ്രസംഗിക്കുവാനും എല്ലാവരും കാണും. പക്ഷേ അതു നടപ്പാക്കി കഴിഞ്ഞാൽ നിലവിലുള്ള താളുകൾ ആ രീതിയിലേക്ക് മാറ്റാൻ ഒരാളെയും ഇതുവരെ കണ്ടിട്ടില്ല. --Anoopan| അനൂപൻ 09:19, 26 മേയ് 2009 (UTC)Reply
ദയവായി തർക്കത്തിലേക്ക് പോകാതെ. കൃപയാ ഇപ്പോഴുള്ള ശൈലിയിൽ കുഴപ്പമുണ്ടോ എന്ന് ഒന്ന് പുനഃപരിശോധിക്കൂ. ഞാൻ ആവർത്തിക്കുന്നു - "ഇംഗ്ലീഷ് വിക്കിയും കുത്തും ഇടവും എന്ന രീതിയാണ് പിന്തുടരുന്നത്. ഇവിടവും ഇവിടവും കാണുക.". ശൈലി മാറ്റണമെന്നുണ്ടെങ്കിൽ അത് ഇപ്പോഴെങ്കിലും ചെയ്തേ മതിയാകൂ. അല്ലെങ്കിൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകും. കൂടുതൽ ലേഖനങ്ങൾ ഇതേ ശൈലിയിൽ രൂപപ്പെടും. ശൈലി മാറ്റണ്ട എന്നുണ്ടെങ്കിൽ പ്രശ്നവുമില്ലല്ലോ. പെട്ടെന്ന് ഒരിക്കൽക്കൂടി ഈ കാര്യത്തെപ്പറ്റി ചിന്തിച്ച് ഒരു തീരുമാനം കൈക്കൊള്ളുക. --Naveen Sankar 09:59, 26 മേയ് 2009 (UTC)Reply

ഇത് ഒരു വലിയ പ്രശ്നമാക്കിയെടുക്കേണ്ട ആവശ്യമില്ല. പേരിന്റെ ഇനീഷ്യലുകൾകിടയിൽ അകലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശ്മനവുമില്ല എന്നാണ് എന്റെ അഭിപ്രായം. അത് അതിന്റെ വഴിക്ക് നടക്കട്ടേ, അങ്ങിനെ ഒരു നിയമം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എല്ലാവരും അത് പിന്തുടർന്നില്ലെങ്കിലും ഗുരുതരമായ തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല.--Jigesh talk 10:57, 26 മേയ് 2009 (UTC)Reply

എ. കെ. ആന്റണി എന്നെഴുതുന്നത് അമേരിക്കൻ ഇംഗ്ലീഷ് സ്റ്റൈലാണെന്നു തോന്നുന്നു. ഒക്സ്ഫഡ്, ബ്രിട്ടാനിക്ക തുടങ്ങിയവ എ.കെ. ആന്റണി എന്ന ശൈലിയാണ് ഉപയോഗിക്കുന്നത്. ഇതത്ര ആധികാരികമാണോ എന്നറിയില്ല. എങ്കിലും ഞാൻ കണ്ട രണ്ട് ലിങ്കുകൾ ഇവിടെ നല്കുന്നു. H.G. Wells in Britannica OXFORD - A GUIDE TO REFERENCING --സിദ്ധാർത്ഥൻ 11:40, 26 മേയ് 2009 (UTC)Reply
നവീൻ പറഞ്ഞത് ടൈപ്പ് റൈറ്ററിൽ ഉപയോഗിച്ചു വരുന്ന കീഴ്വഴക്കമാണ്‌. ടൈപ്പ് റൈറ്ററിൽ കോമക്കും, കുത്തിനും, ഓരോ അക്ഷരങ്ങൾക്കും ഒരേ വീതി തന്നെയാണ്‌ എടുക്കുന്നത്. അതായത്. അതു കൊണ്ട് ഫുൾസ്റ്റോപ്പ് കഴിഞ്ഞ് രണ്ടിടവിടാതെ അടുത്ത വാചകം തുടങ്ങിയാൽ അത് തിരിച്ചറിയാൻ ബുദ്ധിമുട്ടും അഭംഗിയും ആകും. എന്നാൽ കമ്പ്യൂട്ടറിന്റെ കാര്യത്തിൽ അക്ഷരത്തിനനുസരിച്ച് വീതി വരുന്നതിനാൽ ഈ പ്രശ്നം ഇല്ല. അതുകൊണ്ട് നിലവിലുള്ള കീഴ്വഴക്കം തുടതുന്നതായിരിക്കും നല്ലത് എന്നു കരുതുന്നു. --Vssun 14:10, 26 മേയ് 2009 (UTC)Reply
ഇന്നത്തെ പത്രങ്ങൾ നോക്കുക, പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തെക്കുറിച്ച് പറയുന്ന വാർത്തയിൽ വി.എസ്. അച്യുതാനന്ദനെ കുറിക്കുന്ന സ്ഥലങ്ങളിൽ വിക്കിയിലെ രീതിയിൽ തന്നെയാണെഴുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയെ കുറിച്ച് പറയുന്നിടത്ത് എ.കെ. ആന്റണിയെന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്(മംഗളവും മാതൃഭൂമിയുമാണ്‌ കണ്ടത്). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയും ഇതേ ശൈലിയാണ്‌ പിന്തുടരുന്നത്. ഈ സ്റ്റാൻഡേർഡ്, പത്രപ്രവർത്തകനായ മൻജിത്ത് ജീ തന്നെയാണ്‌ മുന്നോട്ടും വെച്ചത്. ഓൺലൈനിൽ എകെ ആന്റണി, എ.കെ ആന്റണി, എകെ ആന്റണി, എ. കെ. ആന്റണി, എകെ. ആന്റണി,എ.കെ.ആന്റണി, എ.കെ. ആന്റണി എന്നൊക്കെ കാണാം. അധികവും എഴുതുന്ന വ്യക്തി സ്വീകരിച്ച രീതിയായി കരുതിയാൽ മതിയാവും--പ്രവീൺ:സംവാദം 04:21, 27 മേയ് 2009 (UTC)Reply
നവീൻ പറഞ്ഞിരിക്കുന്ന അംഗീകൃത സര്വ്വകലാശാലകൾ ഏതൊക്കെയാണെന്നെനിക്കറിയില്ല. മലയാളഭാഷയിൽ ശൈലി നിശ്ചയിക്കുന്നത് ആരാണെന്നുറപ്പുമില്ല. കുത്തിന്റെ സ്പേസിന്റെയും കാര്യത്തിൽ സിദ്ധർത്ഥനും സുനിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. നവീന്റെ വാദത്തിനു പ്രധാന കാരണം അതാണ്‌. മൂന്നു പത്രസ്ഥാപനങ്ങളിൽ എഴുത്തുകുത്തുകളുമായി ഇരുന്നിട്ടുണ്ട്. അവിടെയൊക്കെ ശൈലീപുസ്തകത്തിൽ ഇതെപ്പറ്റി വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. അതിപ്പോൾ വിക്കിയിൽ പിന്തുടരുന്ന ശൈലിതന്നെ. ഇനി നവീൻ പറയുന്ന ഏതെങ്കിലും സര്വ്വകലാശാലകളെപ്പിന്തുടർന്ന് കേരളത്തിലെ പത്രങ്ങൾ ഇതൊക്കെ മാറ്റിയെഴുതിയിട്ടുണ്ടോ എന്നറിയില്ല. കുത്തിന്റെ കാര്യത്തിൽ സർക്കാർവക വിജ്ഞാനകോശം വിക്കിക്കൊപ്പം തന്നെ.(അബ്ദുൽകലാം, ഡോ. എ.പി.ജെ. എന്ന താൾ അവിടെക്കാണുക) എന്നാൽ ഗിവൺ നെയിമിനു ശേഷം ഒരു കോമകൂടി നൽകലാണവിടെക്കണ്ട വ്യത്യാസം. അതു സ്വീകരിക്കണമോ എന്നതിൽ സംശയവുമുണ്ട്. മൻ‌ജിത് കൈനി 14:45, 27 മേയ് 2009 (UTC)Reply

ചുരുക്കെഴുതുന്നത് തന്നെ സ്ഥലം ലാഭിക്കാനാണ്. അതിനിടക്ക് സ്പേസ് (ബഹിരാകാശം) ചേർത്താൽ പിന്നെ സ്ഥലം നഷ്ടമല്ലേ വരൂ. അമേരിക്കക്കാർ സ്പേസ് ഉപയോഗിക്കുന്നു എന്ന് തോന്നുന്നില്ല. ഇവിടെ യു.എസ്. എന്നാണ് കാണുന്നത്. ചില എഴുത്തുകാർ സ്പേസ് കൊടുക്കുന്നു എന്ന് തോന്നുന്നു. ഇംഗ്ലീഷിൽ നിരവധി കണ്വെൻഷനുകൾ നിലവിലുണ്ട് താനും അബ്രിവിയേഷൻ ചെയ്യുമ്പോൾ വിട്ടുകളയുന്ന ഭാഗത്തിനു പകരമാണ് (.) ചേർക്കുന്നത്. കുത്തിനൊപ്പം ഒരു സ്പേസും അതിൽ ഉണ്ടെന്ന് വ്യംഗ്യം. പേരുമായി ബന്ധമില്ലാത്ത ഭാഗങ്ങൾ ചേർക്കെന്നെങ്കിൽ മാത്രം സ്പേസ് കൊടുക്കുന്നു. ചുരു‍ക്കാത്ത ഭാഗങ്ങൾ ഇടകലർത്തുമ്പോഴും ഇടക്ക് സ്പേസ് ചേർക്കണം. ഡോ. എ.പി.ജെ. അബ്ദുൾകലാം എന്ന് ഉദാഹരണം ഡോ. എ.പി.ജെ.എ.കെ. എന്നും ഉപയോഗിക്കാം. എന്നാണ് എൻറെ അഭിപ്രായം Challiovsky Talkies ♫♫ 15:16, 27 മേയ് 2009 (UTC)Reply

ഇംഗ്ലീഷ് ശൈലി മലയാളത്തിൽ സ്വീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. നവീൻ കാണിച്ച ലിങ്കുകളും എല്ലാം ഇംഗ്ലീഷിൽ ഉള്ളവ തന്നെ. സർവ്വകലാശാലകളും പിന്തുടരുന്നത് ഇംഗ്ലീഷ് ആണെന്നാണ്‌ എന്റെ അറിവ്. --Anoopan| അനൂപൻ 15:19, 27 മേയ് 2009 (UTC)Reply
അനൂപൻ:ഇംഗ്ലീഷ് ശൈലി മലയാളത്തിൽ സ്വീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല - എന്തുകൊണ്ട്? ചള്ളിയാൻ:ചുരുക്കെഴുതുന്നത് തന്നെ സ്ഥലം ലാഭിക്കാനാണ്. അതിനിടക്ക് സ്പേസ് (ബഹിരാകാശം) ചേർത്താൽ പിന്നെ സ്ഥലം നഷ്ടമല്ലേ വരൂ - ശൈലീരൂപീകരണത്തിൽ ഇതൊരു കാരണമാണോ? (ന്റമ്മോ! ചള്ളിയാന്റെ ഓരോ ന്യായങ്ങൾ!!) മൻജിത്:അബ്ദുൽകലാം, ഡോ. എ.പി.ജെ. - തിസീസുകളിലും മറ്റും സ്വീകരിക്കുന്ന A.P.A. ഫോർമാറ്റിന്റെ വികലമായ അനുകരണമല്ലേ ഇത്? നമുക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണാം : എ. ആർ. റഹ്‌മാൻ, എച്ച്. ജി. വെൽസ്, എ. കെ. ആന്റണി തുടങ്ങിയവരെ. എന്തുവേണം?--Naveen Sankar 04:15, 28 മേയ് 2009 (UTC)Reply
ഇംഗ്ലീഷ് ശൈലി തന്നെ മലയാളത്തിൽ ഉപയോഗിക്കണം എന്നും ഇല്ല. മലയാളത്തിൽ പൊതുവേ പിന്തുടരുന്ന രീതികൾ നമ്മളും ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം--പ്രവീൺ:സംവാദം 04:20, 28 മേയ് 2009 (UTC)Reply
നമുക്ക് നമ്മുടെതായ ഭാഷയുള്ളതു കൊണ്ട് ശൈലിയും ആ രീതിയിൽ തന്നെയായിരിക്കണം. ഇക്കാര്യത്തിൽ നമുക്ക് ഇംഗ്ലീഷിനേക്കാൾ കൂടുതൽ സ്വീകാര്യമാകുന്നത് മലയാളം മാദ്ധ്യമങ്ങൾ കൂടുതലായി അവലംബിക്കുന്ന ശൈലിയായിരിക്കും.നവീൻ പറയുന്ന കുത്തും സ്പേസും ശൈലി അവലംബിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങൾ?? പ്രത്യേകിച്ചും സെർച്ച് പോലുള്ള അവസരങ്ങളിൽ ???--Anoopan| അനൂപൻ 05:28, 28 മേയ് 2009 (UTC)Reply
കുത്തിനു കോമയ്ക്കും ശേഷം സ്പേസ് ഇട്ടേ മതിയാവൂ. അതാണ് ശരിയായ രീതി. മലയാളത്തിലെ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതി അങ്ങനെയല്ലെങ്കിൽ അവയെ തിരുത്തുകയാണു വേണ്ടത്. എല്ലാ ഭാഷകളിലും അങ്ങനെയാണ്, മലയാളത്തിൽ അങ്ങനെയല്ലാതെ ഉപയോഗിച്ചു തുടങ്ങി എന്നത് തെറ്റിനെ നിലനിർത്താനുള്ള ഒരു ന്യായീകരണമാവുന്നില്ല. (മുകളിലെ ചർച്ചകൾ വായിച്ചുതന്നെയാണ് ഇത് എഴുതുന്നത്)--Vinayaraj (സംവാദം) 01:54, 28 സെപ്റ്റംബർ 2016 (UTC)Reply

സംഖ്യകൾ

തിരുത്തുക

സമവായം കൂടാതെ ഒരു സംഗതി ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമാണോ? ഈ ഭാഗത്തിന്‌ ഇത്രയും ആമുഖം പറയേണ്ട കാര്യമില്ല. മറ്റൊന്ന്, കോടിക്കു മുകളിൽ പത്തുകോടി, നൂറുകോടി, ആയിരംകോടി, പതിനായിരംകോടി തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതല്ലേ നല്ലത്. മില്യൺ, ബില്യൺ, ഇവയ്ക്കു പകരം ദശലക്ഷം, ശതകോടി എന്നുപയോഗിക്കുന്നത് ശരിയല്ല. 10 ദശലക്ഷം എന്നല്ല, ഒരു കോടി എന്നുവേണം പറയാൻ. സൈന്റിഫിൿ നൊട്ടേഷൻ വലയത്തിൽനൽകുന്നതു നല്ലതുതന്നെ.

വലിയ സംഖ്യകൾ എഴുതുമ്പോൾ അങ്കുശമിട്ട് വേർതിരിക്കേണ്ടതാണ്‌. ഇംഗ്ലീഷ് രീതിക്ക് അങ്കുശമിടുന്നത് ഒഴിവാക്കണം. പത്തുകോടിയെ 100,000,000 എന്നല്ല, 10,00,00,000 എന്നാണ്‌ എഴുതേണ്ടത്.

സംഖ്യകൾ അക്കത്തിലോ അക്ഷരത്തിലോ എഴുതേണ്ടത് എന്നതിലും സമവായം ആവശ്യമാണ്‌. ചെറിയ സംഖ്യകൾ അക്ഷരത്തിൽത്തന്നെ എഴുതുക എന്നതാണ്‌ മിക്ക പത്രങ്ങളുടെയും കീഴ്വഴക്കം. നൂറ്, ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തുലക്ഷം തുടങ്ങിയവയും. 10 കോടി 100 കോടി എന്നിങ്ങനെ ഉപയോഗിക്കുന്നതിലും തെറ്റില്ലെന്നുതോന്നുന്നു. ഗണിതാദി ശാസ്ത്രീയകാര്യങ്ങളുടെ പ്രതിപാദനത്തിനല്ല ഈ പ്രസ്താവം --തച്ചന്റെ മകൻ 07:57, 18 ജൂൺ 2009 (UTC)Reply

ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ. ശൈലീപുസ്തകത്തിൽ നിലവിൽ കാണുന്ന ശൈലികൾ ഒക്കെയും ആരെങ്കിലും തുടങ്ങി വെച്ചു് പിന്നീടു് സമവായത്തിലൂടെ നന്നാക്കിയെടുത്തതാണു്. വിക്കിയുടെ ശൈലിക്കു് ചേരാത്ത എന്തെങ്കിലും ശൈലിയിൽ ഉണ്ടെങ്കിൽ അതു് ചർച്ച ചെയ്ത ശൈലീപുസ്തകത്തിൽ ആവശ്യത്തിനു് മാറ്റങ്ങൾ വരുത്താം.
ചർച്ച ചെയ്യാൻ ശൈലീപുസ്തകമേ ഇല്ല എന്നതായിരുന്നു മലയാളം വിക്കിപീഡിയയിലെ സ്ഥിതി. മലയാളം വിക്കിപീഡിയ തുടങ്ങി ഏതാണ്ടു് 4 വഷത്തിനു് ശേഷമാണു് (2006 നവംബറിൽ) അതു് തുടങ്ങാനുള്ള ശ്രമം എങ്കിലും ഉണ്ടായതു്. വർഷം 2.5 ആയിട്ടും നമ്മുടെ ശൈലീപുസ്തകം ഇത്രയേ വളർന്നിട്ടുള്ളൂ.
നയങ്ങൾ രൂപീകരിക്കാനും, ശൈലികൾ നിർവചിക്കാനും, സഹായത്താളുകൾ മെച്ചപ്പെടുത്താനും, വിക്കിനയങ്ങൾ മലയാളത്തിലാക്കാനും ഒക്കെ എത്ര പേർ താല്പര്യം കാണിക്കുന്നു എന്നു് പ്രസ്തുത താളുകളുടെ നാൾ വഴി അന്വേഷിച്ചാൽ മനസ്സിലാകും. വിക്കിപീഡിയയിലെ (ഏതൊരു സാമൂഹസം‌രഭത്തിന്റേയും ജീവനാടിയാണു് നല്ല ഒരു മാനുവൽ ഓഫ് സ്റ്റൈൽ. പക്ഷെ അതു് മെച്ചപ്പെടുത്താനും നിർവചിക്കാനും എത്ര പേർ താല്പര്യം കാണിക്കുന്നു എന്നു് ഈ താളിന്റേയും അതിന്റെ സം‌വാദം താളിന്റേയും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. നമുക്കു് മലയാളം വിക്കിപീഡിഅയയിൽ ലേഖനമെഴുത്തുകാരേ ഉള്ളൂ. ഈയടുത്തായാണെങ്കിൽ ലേഖനങ്ങളുടെ എണ്ണം കൂട്ടുന്നതിൽ മാത്രമാണു് എല്ലാവരുടേയും ശ്രദ്ധ,.
ഇനി മുകളിൽ തച്ചന്റെ മകൻ കുറിച്ച അഭിപ്രായങ്ങളെക്കുറിച്ചു്.
ഈ ഭാഗത്തിന്‌ ഇത്രയും ആമുഖം പറയേണ്ട കാര്യമില്ല.
അപ്പോൾ അതിനനുസരിച്ചു് മാറ്റിയെഴുതാം. എന്തു് കൊണ്ടു് ബില്യനും ബില്യനും 10 ദശലക്ഷവും ഒക്കെ ഉപയോഗിക്കുന്നതു് ഒഴിവാക്കണം എന്നൊരു വിശദീകരണം മാത്രമാണതു്.
മറ്റൊന്ന്, കോടിക്കു മുകളിൽ പത്തുകോടി, നൂറുകോടി, ആയിരംകോടി, പതിനായിരംകോടി തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നതല്ലേ നല്ലത്.
എന്റെ അഭിപ്രായത്തിൽ ഒരു പരിധിവിട്ടാൽ സൈന്റിഫിക്ക് നൊട്ടേഷൻ ഉപയോഗിക്കുന്നതു് തന്നെയാണു് അഭികാമ്യം. എങ്കിലും പത്തുകോടി, നൂറുകോടി, ആയിരംകോടി, പതിനായിരംകോടി തുടങ്ങിയവക്കു് പ്രശ്നമില്ല. പക്ഷെ കോടി കോടി മുതലായ പ്രയോഗങ്ങൾ ഒഴിവാന്നേണ്ടതാണു്. ശാസ്ത്രലേഖനങ്ങളിൽ സൈന്റിഫിക്ക് നൊട്ടേഷൻ തന്നെയാണു് എപ്പോഴും അഭികാമ്യം.
മില്യൺ, ബില്യൺ, ഇവയ്ക്കു പകരം ദശലക്ഷം, ശതകോടി എന്നുപയോഗിക്കുന്നത് ശരിയല്ല. 10 ദശലക്ഷം എന്നല്ല, ഒരു കോടി എന്നുവേണം പറയാൻ.
അതെ. ഈ പ്രയോഗങ്ങൾ പൂർണ്ണമായും എല്ലായിടത്തു് നിന്നും ഒഴിവാക്കേണ്ടതാണു്. പ്രത്യേകിച്ചു് ഈ ദശലക്ഷം വച്ചുള്ള കളി. ഇംഗ്ലീഷിൽ നിന്നുള്ള പദാനുപദ വിവരത്തനം മലയാളത്തിലെത്തിച്ച ഒരു സം‌ഗതിയാണതു്. പരിഭാഷപ്പെടുത്തിയവർക്കു് തന്നെ അതു് എത്ര ലക്ഷമാണെന്നോ എത്ര കോടിയാണെന്നോ അറിയുന്നുണ്ടാവില്ല. അല്ലെങ്കിൽ 3 കോടിക്കു് പകരം 30 ദശക്ഷം എന്നൊക്കെ പരിഭാഷ ചെയ്യുമോ.
വലിയ സംഖ്യകൾ എഴുതുമ്പോൾ അങ്കുശമിട്ട് വേർതിരിക്കേണ്ടതാണ്‌. ഇംഗ്ലീഷ് രീതിക്ക് അങ്കുശമിടുന്നത് ഒഴിവാക്കണം. പത്തുകോടിയെ 100,000,000 എന്നല്ല, 10,00,00,000 എന്നാണ്‌ എഴുതേണ്ടത്.
ഇതിനായി ശൈലി പുസ്തകത്തിൽ ഒരു വിഭാഗം എഴുതിച്ചേർക്കണം. ഇകാര്യത്തിൽ ഒരു ശൈലിയും ഇതു വരെ രൂപപ്പെടുത്തിയിട്ടില്ല.
സംഖ്യകൾ അക്കത്തിലോ അക്ഷരത്തിലോ എഴുതേണ്ടത് എന്നതിലും സമവായം ആവശ്യമാണ്‌. ചെറിയ സംഖ്യകൾ അക്ഷരത്തിൽത്തന്നെ എഴുതുക എന്നതാണ്‌ മിക്ക പത്രങ്ങളുടെയും കീഴ്വഴക്കം.
വർഷങ്ങൾ അക്കത്തിൽ തന്നെ എഴുതണം. ചിക്കാഗോ മാനുവലിലെ ചില കാര്യങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കാമെന്നു് തോന്നുന്നു. വാചകം തുടങ്ങുമ്പോൾ സംഖ്യ അക്ഷരത്തിലെഴുതുന്ന ശൈലിയുണ്ടു്. അതു് വേണോ എന്ന കാര്യം തീരുമാനിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച അത്യാവശ്യമാണു്.
നൂറ്, ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തുലക്ഷം തുടങ്ങിയവയും. 10 കോടി 100 കോടി എന്നിങ്ങനെ ഉപയോഗിക്കുന്നതിലും തെറ്റില്ലെന്നുതോന്നുന്നു.
ഇതിലൊന്നും തെറ്റില്ല. ഇതൊക്കെ നമ്മൾ നിത്യജീവിതത്തിൽ ധാരാളം ഉപയോഗിക്കുന്നതും ആണു്.--Shiju Alex|ഷിജു അലക്സ് 17:59, 18 ജൂൺ 2009 (UTC)Reply

ഈ തലക്കെട്ടിലുള്ള വസ്തുതകളോട് പൂർണ്ണമായും (നീലനിറമൊഴിച്ച്) യോജിക്കുന്നു--പ്രവീൺ:സംവാദം 04:11, 19 ജൂൺ 2009 (UTC)Reply

1 മുതൽ 9 വരെയുള്ള സംഖ്യകൾ അക്ഷരത്തിലെഴുതുക എന്നതാണ് പത്രങ്ങളുടെ ശൈലി. 1 ലക്ഷം എന്നതിനേക്കാൾ നല്ലത് ഒരു ലക്ഷം തന്നെയാണ്. പക്ഷെ പത്തു ലക്ഷം എന്നത് 10 ലക്ഷം ആക്കുകയും ചെയ്യാം. --സിദ്ധാർത്ഥൻ 06:24, 24 ജൂൺ 2009 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഈ താളിന്റെ തലക്കെട്ട് ശൈലീപുസ്തകം എന്ന് ചേർത്തെഴുതുന്നതല്ലേ കുറച്ചുകൂടി നല്ലത്? --സാദിക്ക്‌ ഖാലിദ്‌ 06:13, 24 ജൂൺ 2009 (UTC)Reply

  Done --Vssun 14:36, 24 ജൂൺ 2009 (UTC)Reply

യൻ/യിലെ

തിരുത്തുക

താളുകൾ വർഗ്ഗീകരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഏഷ്യൻ/ഏഷ്യയിലെ എന്നിങ്ങനെ രണ്ട തരത്തിലുള്ള പ്രയോഗങ്ങൾ. ഉദാഹരണത്തിന് ഏഷ്യയിലെ രാജ്യങ്ങൾ/ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിലെ രാജ്യങ്ങൾ/യൂറോപ്യൻ രാജ്യങ്ങൾ. അമേരിക്കയിലെ സംസ്ഥാനങ്ങൾ/അമേരിക്കൻ സംസ്ഥങ്ങൾ. ഇവയിലേത് ഉപയോഗിക്കണമെന്നൊരു സമവായത്തിലെത്തുന്നത് നന്നായിരിക്കും.

എന്റെ അഭിപ്രായത്തിൽ ഏഷ്യൻ, യൂറോപ്യൻ എന്നിങ്ങനെ മതി. ഏഷ്യയിലെ, യൂറോപ്പിലെ എന്നിങ്ങനെ എഴുതേണ്ട ആവശ്യമില്ല. --ജുനൈദ് (സം‌വാദം) 08:04, 7 ജൂലൈ 2009 (UTC)Reply

  •   എതിർക്കുന്നു - ഇക്കാര്യത്തിൽ മലയാള വിഭക്തിപ്രത്യയം സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി ഈജിപ്ത് വരുമ്പോൾ നാമെന്തു ചെയ്യും? ഈജിപ്ത് എന്നാണ് നാമെഴുതുന്നത്. ഈജിപ്റ്റ്യൻ, ഈജിപ്ഷ്യൻ, ഈജിപ്ത്യൻ,... ? അതേസമയം ഇൽ, ൻറെ, ഉടെ തുടങ്ങിയ മലയാള പ്രത്യയങ്ങൾ ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കാം. ഈജിപ്തിൻറെ, ഇന്ത്യയുടെ, ഇറ്റലിയുടെ, ഏഷ്യയിലെ തുടങ്ങി. --സിദ്ധാർത്ഥൻ 03:56, 20 ജൂലൈ 2009 (UTC)Reply

തിര/തെര

തിരുത്തുക

ലേഖനം, ചിത്രം എന്നിവ featured ആക്കുമ്പോൾ തിരഞ്ഞെടുപ്പോ തെരഞ്ഞെടുപ്പോ നല്ലത്? ഏതായാലും വിക്കിയിൽ uniformity വേണം എന്നഭിപ്രായപ്പെടുന്നു. ഇപ്പോൽ പ്രധാന താളിൽ തന്നെ ലേഖനം തെരഞ്ഞെടുത്തതും ചിത്രം തിരഞ്ഞെടുത്തതുമാണ്‌ -- റസിമാൻ ടി വി 08:23, 19 ജൂലൈ 2009 (UTC)Reply

തിരഞ്ഞെടുപ്പാണ് നല്ലത്, തെരഞ്ഞെടുപ്പ് വേണ്ട --ജുനൈദ് (സം‌വാദം) 10:31, 19 ജൂലൈ 2009 (UTC)Reply
തിരഞ്ഞെടുപ്പിനോട് അനുകൂലിക്കുന്നു. ശൈലീപുസ്തകത്തിൽ മറ്റുള്ളവ എന്നൊരു ഹെഡിങ് ഉണ്ടാക്കി ഒരു പട്ടികരൂപത്തിൽ ഇത്തരം വാക്കുകൾ നൽകാം. --Vssun 10:35, 19 ജൂലൈ 2009 (UTC)Reply
തിരഞ്ഞെടുപ്പ് --സിദ്ധാർത്ഥൻ 06:32, 25 മേയ് 2010 (UTC)Reply

ജനന-മരണതീയതികൾ നൽകേണ്ട ശൈലി

തിരുത്തുക

നിലവിലുള്ള രീതി പലപ്പോഴും തെറ്റിദ്ധാരണകൾ ഉളവാക്കുന്നു. അതിനാൽ അന്തർദേശീയ തീയ്യതി സംജ്ഞയൊട് ഏറ്റവും അടുത്ത് നിൽക്കുന്നത് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഉദാ:

  • മരണമടഞ്ഞ വ്യക്തികൾക്ക്: ഉദാ: മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) എന്ന രീതി
  • ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്: ഉദാ: വി.എസ്. അച്യുതാനന്ദൻ (ജനനം: 1923 ഒക്ടോബർ 23 ) എന്ന രീതി.

വിക്കിയിൽ തീയ്യതി ഉപയോഗിക്കുന്നിടത്തൊക്കെയും ഈ രീതി തന്നെ പ്രാവർത്തികമാക്കാനും നിർദ്ദെശിക്കുന്നു,--ഷിജു അലക്സ് 04:04, 25 മേയ് 2010 (UTC)Reply

നിലവിലെ ശൈലി മാറ്റി ഇപ്രകാരമാക്കുന്നതിനെ അനുകൂലിക്കുന്നു. ഇപ്പോൾ ഏതായാലും പല ലേഖനത്തിൽ പല വിധത്തിലാണ്‌ - ബോട്ടോടിച്ചോ മറ്റോ ശരിയാക്കണ്ടി വരും --റസിമാൻ ടി വി 09:05, 1 ഓഗസ്റ്റ് 2010 (UTC)Reply
 --പ്രവീൺ:സംവാദം 13:15, 1 ഓഗസ്റ്റ് 2010 (UTC)Reply

എതിർപ്പുകൾ ഒന്നുമില്ലാത്തതിനാൽ ഈ ശൈലി, ശൈലീപുസ്തകത്തിൽ ചേർത്തു. (ഷിജു നിർദ്ദേശിച്ച പുതിയ ശൈലിയാണ്, ശൈലീപുസ്തകത്തിലുള്ളതെന്ന് കരുതി, ഞാൻ ഈ രീതി തന്നെയാണ് ഉപയോഗിക്കാറുള്ളത്)--Vssun (സുനിൽ) 15:04, 1 ഓഗസ്റ്റ് 2010 (UTC)Reply

ഇംഗ്ലീഷ് അക്ഷരങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് അക്ഷരങ്ങൾ മലയാളത്തിൽ ഇനിഷ്യലായും മറ്റും എഴുതുന്നതിനെക്കുറിച്ച് ഒരു ശൈലി രൂപികരിച്ചാൽ നന്നായിരിക്കുമെന്നു തോന്നുന്നു. എ, ബി, സി, ഡി, ഇ, എഫ്, ജി, എച്ച്, ഐ, ജെ, കെ, എൽ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്യു, എക്സ്, വൈ, സെഡ് എന്നിങ്ങനെയാണ് പൊതുവേ കാണുന്നത്. ഇവയിൽ മിക്കതും സാർവ്വത്രികമായി ഉപയോഗിച്ചു വരുന്നതാണെങ്കിലും ചില അക്ഷരങ്ങൾ രണ്ടു രീതികളിൽ ഉപയോഗിക്കപ്പെടുന്നു: എ/ഏ, ഇ/ഈ, എച്/എച്ച്, ഒ/ഓ, ക്യു/ക്യൂ, ടി/റ്റി, ഡബ്ല്യു/ഡബ്ല്യൂ, സെഡ്/ഇസെഡ്/സീ. ഉദാ: എച്.ടി.എം.എൽ. എന്ന ലേഖനത്തിന്റെ തലക്കെട്ടിൽ എച് എന്നാണ് ഉപയോഗിച്ചിരിക്കന്നത്. റ്റി എന്നാണ് ശരിയായ ഉച്ചാരണമെങ്കിലും ടി-യ്ക്കാണ് കൂടുതൽ പ്രചാരം. അതുപോലെ സെഡ്/ഇസെഡ് എങ്ങനെ എഴുതണമെന്ന് ഇപ്പോഴും സംശയമാണ്. ഇതിനെക്കുറിച്ച് മുമ്പ് ചർച്ച ചെയ്തിട്ടുണ്ടോ എന്നറിയില്ല; ശൈലീപുസ്തകത്തിൽ കണ്ടില്ല. -- Jairodz സം‌വാദം 18:17, 7 ജൂൺ 2011 (UTC)Reply

ചില്ലക്ഷരങ്ങൾ

തിരുത്തുക

ചില്ലക്ഷരങ്ങൾ ൻ,ൽ,ൾ,ർ തുടങ്ങിയവ സാധാരണ അക്ഷരങ്ങളെക്കാൾ വലുതായിട്ടാണല്ലോ വിക്കിയിൽ വരുന്നത്.ഇത് മാറ്റാൻ ഒരു വഴിയുമില്ലേ?മാത്രമല്ല ലേഖനങ്ങളുടെ തലക്കെട്ടിന്റെ മേല്പകുതി മാഞ്ഞു പോയതു പോലെയുമാണ് ഉള്ളത്. നിജിൽ 07:07, 27 ജൂൺ 2011 (UTC)Reply

ഇംഗ്ലീഷ് വാക്കകൾ

തിരുത്തുക

ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ എഴുതുന്നതിനെ കുറിച്ച് ഒരു ശൈലി രൂപികരിക്കണമെന്ന് കരുതുന്നു. eg:

  • -ing: -ങ്ങ്, -ങ്, ംഗ് ?
  • the: ദി / ദ ?
  • and: ആന്റ് / ആൻഡ്

etc. --Jairodz (സംവാദം) 06:50, 12 ജൂൺ 2012 (UTC)Reply

എ.ഡി/ബി.സി.

തിരുത്തുക

വിക്കിപീഡിയ ശൈലി സംബന്ധിച്ച ചർച്ച ഇവിടെ തന്നെ ഉചിതം എന്നു കരുതുന്നു:

ക്രിസ്തുവിനു മുൻപും പിൻപും ഉള്ള കാലഘട്ടങ്ങൾ സൂചിപ്പിക്കാൻ നിരവധി പ്രയോഗങ്ങൾ നമുക്കുണ്ട്. BC-യെ സൂചിപ്പിക്കാൻ ക്രി.മു.(ക്രിസ്തുവിനു മുൻപ്) AD-യെ സൂചിപ്പിക്കാൻ ക്രി.വ.(ക്രിസ്തുവർഷം),ക്രി.(ക്രിസ്ത്വബ്ദം), ക്രി.പി(ക്രിസ്തുവിനു മുൻപ്) തുടങ്ങി നിരവധി. പോരാത്തതിന്‌ എ.ഡി., ബി.സി.,ഏ.ഡി.,ബീ.സി... എന്നിവയും. ഇതിലേത് സ്വീകരിക്കണം എന്നതിനെ സംബന്ധിച്ച് വിക്കിപീഡിയർ തീരുമാനത്തിലെത്തിയതായി അറിവില്ല. ഇല്ലയെങ്കിൽ സമവായത്തിനായി ഈ പ്രശ്നം മുന്നോട്ടുവെക്കുന്നു.തച്ചന്റെ മകൻ 14:24, 23 മാർച്ച് 2009 (UTC)Reply

ഇതിനും പുറമേ.. സി.ഇ., ബി.സി.ഇ. എന്നിവയുമുണ്ട്..ഓരോരുത്തർക്കും താല്പര്യമുള്ളത് ഉപയോഗിക്കാം എന്നാണ് എന്റെ അഭിപ്രായം.. എങ്കിലും ക്രിസ്തുവിന് പിൻപ് എന്നത് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അത് ഒഴിവാക്കണം എന്നും അഭിപ്രായപ്പെടുന്നു.. --Vssun 17:27, 23 മാർച്ച് 2009 (UTC)Reply
ക്രിസ്തുവർഷം/ക്രിസ്ത്വബ്ദം/പൊതുവർഷം/എ.ഡി./സി.ഇ. എന്നിവ മലയാളം വിക്കിപ്പീഡിയയിൽ ഒരേ അർത്ഥത്തിലുപയോഗിക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ഇവ ആശയക്കുഴപ്പമുണ്ടാക്കുന്നില്ല.
ക്രിസ്തുവിന് മുൻപ്/ക്രി.മു./പൊതുവർഷത്തിന് മുൻപ്/ബി.സി./ബി.സി.ഇ എന്നിവയും ഉപയോഗിക്കാവുന്നതാണെന്ന് തോന്നുന്നു.
ക്രിസ്തുവിന് പിൻപ്/ക്രി.പി. ഒഴിവാക്കണമെന്ന Vssun-ന്റെ അഭിപ്രായവുമായി യോജിക്കുന്നു. ക്രിസ്തുവിന് ശേഷം എന്ന പ്രയോഗം ആനോ ഡൊമിനി എന്ന പ്രയോഗത്തിന്റെ തർജ്ജമയല്ല. ഇത് തച്ചന്റെ മകൻ ഇവിടെ പറഞ്ഞപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ക്രിസ്തുവിന്റെ മരണശേഷം എന്നാണ് സാധാരണഗതിയിൽ ആ പ്രയോഗം കേൾക്കുന്നയാളിന്റെ മനസിലുണ്ടാകുന്ന തോന്നൽ. ക്രിസ്തുവർഷം എന്നോ ക്രിസ്ത്വബ്ദം എന്നോ എഴുതുമ്പോൾ ആ ആശയക്കുഴപ്പമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:31, 20 ഒക്ടോബർ 2012 (UTC)Reply
ചില പ്രൊട്ടസ്റ്റന്റു സഭകളുടെ സ്വാധീനം മൂലമാണ് അമേരിക്കയിൽ AD/BCയ്ക്ക് പകരം CE/BCE എന്നു പ്രയോഗിക്കാൻ തുടങ്ങിയത്. അത് നമ്മൾ അനുകരിക്കണമെന്നില്ല. മലയാളത്തിൽ ആദ്യമായി പൊ.യു. (പൊതുയുഗം) എന്നും പൊ.യു.മു. (പൊതുയുഗത്തിന് മുൻപ്) എന്നും പ്രയോഗിച്ചത് യഹോവ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!, വീക്ഷാഗോപുരം എന്നീ പ്രസിദ്ധീകരണങ്ങളിലാണ്. ഇംഗ്ലീഷിൽ Common Era എന്നു പറയാമെങ്കിലും മലയാളത്തിൽ ആ പ്രയോഗം എത്രത്തോളം ശരിയാകും എന്നതിൽ സംശയമുണ്ട്. മറ്റു കാലഗണനകൾക്ക് അമേരിക്കയിലും മറ്റും തീരെ പ്രചാരമില്ലാത്തതു കൊണ്ട് Common Era എന്നു പറഞ്ഞാൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലുള്ളവർക്ക് എളുപ്പം മനസിലാക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ വ്യത്യസ്തമായ ധാരാളം കാലഗണനകൾ ഉപയോഗത്തിലുണ്ട്. കൊല്ലവർഷം, ശകവർഷം, ക്രിസ്തുവർഷം, ഹിജറവർഷം, എന്നിങ്ങനെ. ഇവയിൽ ഏതെങ്കിലും ഒന്നിനെ "പൊതുവർഷം" എന്നു വിളിക്കുന്നത് അത്ര ശരിയായി തോന്നുന്നില്ല. മാത്രമല്ല ഈ പ്രയോഗത്തിന് എ.ഡി./ബി.സി.യുടെ അത്രയ്ക്ക് പ്രചാരമില്ലതാനും. --കല്ലുപുരയ്ക്കൻ Kallupurakkan 02:43, 21 ഒക്ടോബർ 2012 (UTC)Reply

പൊതുമലയാളി സമൂഹം ഉപയൊഗിക്കാത്ത ഒരു സംജ്ഞയെ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. അതിനാൽ പൊതുവർഷം എന്ന പ്രയോഗം വിക്കിയിൽ വേണ്ട എന്ന് എന്റെ അഭിപ്രായം. ഇനി ഈ വിഷയത്തിൽഎങ്ങനെ ഒരു ശൈലി സ്വീകരിക്കാം എന്നതിനെ കുറിച്ച് എന്റെ അഭിപ്രായം.

ആദ്യം തന്നെ പ്രശ്നത്തെ രണ്ടായി തരം തിരിക്കാം

  • എഡി
  • ബിസി

ഇതിൽ എ.ഡി. ഉപയോഗിക്കുന്ന അവസരങ്ങളിൽ സമകാലീന കാലത്ത് നടന്ന സംഗതികളിൽ ഒരു സംജ്ഞയും ഉപയോഗിക്കേണ്ട കാര്യമില്ല. 1988, 1850, 2012 എന്നൊക്കെ നേരിട്ട് എഴുതിയാൽ മതിയല്ലോ. പക്ഷെ കുറച്ച് നൂറ്റാണ്ടുകൾ പിറകിലേക്ക്പോകുമ്പോൾ വർഷത്തിന്റെ ഒപ്പം സംജ്ഞ സൂചിപ്പിക്കാതെ തരമില്ല. ആ സമയം പൊതു സമൂഹത്തിൽ കൂടുതലായി ഉപയോഗിക്കുന്ന എ.ഡി. എന്നത് വർഷത്തോടൊപ്പം ഉപയോഗിക്കുക. ക്രിസ്തുവർഷം/ക്രി.മു./ക്രി.ശേഷം തുടങ്ങിയ പ്രയോഗങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

ക്രിസ്തുവിനു മുൻപുള്ള കാലഘട്ടം സൂചിപ്പിക്കാൻ ബി.സി. എന്ന സംജ്ഞ തന്നെയാണ് പൊതു സമൂഹത്തിൽ ഉപയോഗിക്കുന്നത്. അതിനാൽ അത് തന്നെ വിക്കിപീഡിയയിലും മതി എന്ന് എന്റെ അഭിപ്രായം.

എ.ഡി./ബി.സി തുടങ്ങിയവയിലോ ക്രിസ്തുവർഷം,ക്രിസ്ത്വാബ്ദം തുടങ്ങിയവയിലോ അതിന്റെ മതവും മറ്റും നോക്കാൻ പോകുമ്പോഴാണ് ഇതേ പോലുള്ള അനാവശ്യാഅശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗങ്ങൾ വരുന്നത്. മലയാളികൾക്ക് കൂടുതൽ പരിചയം എ.ഡി.യും ബി.സി.യും തന്നെയാണ്. അതിനാൽ അത് ശൈലി ആകുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് (സംവാദം) 11:25, 21 ഒക്ടോബർ 2012 (UTC)Reply

  -Hrishi (സംവാദം) 12:30, 21 ഒക്ടോബർ 2012 (UTC)Reply
ഞാൻ ഇതുവരെ എ.ഡി./ബി.സി. യാണ് താളുകളിൽ ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ ഷിജുവിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു. :) --അജയ് ബാലചന്ദ്രൻ (സംവാദം) 15:17, 21 ഒക്ടോബർ 2012 (UTC)Reply

സമവായം

തിരുത്തുക

//വിക്കിപീഡിയയിൽ പൊതുസമ്മതി അല്ലെങ്കിൽ അഭിപ്രായസമന്വയം എന്ന അർത്ഥത്തിൽ സമവായം എന്നുപയോഗിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.//

ഭാഷയിൽ അലിഞ്ഞുചേർന്നിട്ടുള്ള ഇത്തരം സംഗതികൾ ഇവിടെച്ചേർത്ത് അടിച്ചേൽപ്പിക്കേണ്ടതില്ല. --Vssun (സംവാദം) 07:54, 27 ജൂലൈ 2013 (UTC)Reply

അടിച്ചേൽപ്പിക്കൽ ഇല്ലാത്ത രീതിയിൽ ഈ വാക്യം എങ്ങനെ മാറ്റാം?

"വിക്കിപീഡിയയിൽ പൊതുസമ്മതി അല്ലെങ്കിൽ അഭിപ്രായസമന്വയം എന്ന അർത്ഥത്തിൽ സമവായം എന്നുപയോഗിക്കുന്നുണ്ട്. കഴിയുന്നതും ഇത് ഒഴിവാക്കേണ്ടതാണ്." എന്നായാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:03, 27 ജൂലൈ 2013 (UTC)Reply

ശൈലീപുസ്തകത്തിൽ, ആളുകൾ പിന്തുടരേണ്ട രീതികളാണ് നൽകുന്നത്. താൽപര്യവ്യത്യാസമുണ്ടാകുകയാണെങ്കിൽ ഇവിടെപ്പറഞ്ഞിരിക്കുന്ന രീതി നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. ഈ ഒരു നിബന്ധനയേ ഇവിടെ വേണ്ട എന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 15:00, 27 ജൂലൈ 2013 (UTC)Reply
വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി ഇവിടെ ചേർക്കാം. --Vssun (സംവാദം) 15:07, 27 ജൂലൈ 2013 (UTC)Reply
ആ താളിന്റെ ഉപയോഗം വേറെയാണല്ലോ. അതുപോലെ മറ്റൊരു താളുണ്ടാക്കിയോ, അതല്ലെങ്കിൽ ആ താളിൽത്തന്നെ പ്രത്യേകം വിഭാഗമുണ്ടാക്കിയോ ഉൾപ്പെടുത്തുന്നത് എങ്ങനെയിരിക്കും? --Vssun (സംവാദം) 15:09, 27 ജൂലൈ 2013 (UTC)Reply

/ / ആ താളിൽത്തന്നെ പ്രത്യേകം വിഭാഗമുണ്ടാക്കിയോ ഉൾപ്പെടുത്തുന്നത് എങ്ങനെയിരിക്കും?/ /  

സമവായം എന്ന് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് വിക്കിപീഡിയയിൽ ചർച്ചകൾ നടത്തുമ്പോഴാണ്. വിക്കിപീഡിയയുടെ ഘടനയുടെ ഭാഗമായ ചില പ്രയോഗങ്ങൾ (തിരുത്തൽ, ബദൽ തുടങ്ങിയവ) സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളോ മറ്റോ ഉണ്ടാക്കുകയാണെങ്കിൽ ഉൾപ്പെടുത്താൻ ഭാവിയിൽ ഒരു പ്രത്യേക താൾ തുടങ്ങുന്നതും നന്നായിരിക്കും എന്ന് തോന്നുന്നു. തൽക്കാലം പ്രത്യേക വിഭാഗം പോരേ? വളരുന്തോറും പിളർത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:49, 27 ജൂലൈ 2013 (UTC)Reply

വിക്കിപീഡിയ:സമവായം എന്ന താൾ എന്തു ചെയ്യും? :( --അജയ് ബാലചന്ദ്രൻ (സംവാദം) 16:02, 27 ജൂലൈ 2013 (UTC)Reply

 
replace all സമവായ with അഭിപ്രായസമന്വയ :) --Vssun (സംവാദം) 18:03, 27 ജൂലൈ 2013 (UTC)Reply

സമവായത്തിലെന്താണ് തെറ്റ്?--പ്രവീൺ:സംവാദം 06:36, 28 ജൂലൈ 2013 (UTC)Reply

ഇവിടെ നടന്ന ചർച്ച (രണ്ടുമൂന്നുപേരേ അഭിപ്രായം പറഞ്ഞുള്ളൂ - പക്ഷേ ചർച്ച നടന്നു) കാണൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:50, 28 ജൂലൈ 2013 (UTC)Reply
അഭിപ്രായസമന്വയം, പൊതുസമ്മതി എന്നീ വാക്കുകളേക്കാളും കൺസെൻസസ് എന്നയർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്ക് സമവായം തന്നെയല്ലെ? കോപ്പീബുക്ക് സ്റ്റൈലിനേക്കാളും, ആൾക്കാർ ഉപയോഗിക്കുന്ന / എല്ലാവർക്കും പെട്ടന്ന് മനസ്സിൽ തോന്നുന്ന വാക്കുകൾ ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം (പാടെ തെറ്റായി ഉപയോഗിക്കുന്നത് പിന്തുടരണമെന്ന് പറഞ്ഞതായി വ്യാഖ്യാനിക്കേണ്ട)--പ്രവീൺ:സംവാദം 03:12, 3 ഓഗസ്റ്റ് 2013 (UTC)Reply
ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഏത് അർഥത്തിലെന്നു നോക്കൂ--റോജി പാലാ (സംവാദം) 03:20, 3 ഓഗസ്റ്റ് 2013 (UTC)Reply
റോജി പറഞ്ഞ ഉദാഹരണത്തിൽ ഒത്തുതീർപ്പ് എന്ന അർത്ഥമല്ലേ? തൽക്കാലം ശൈലീപുസ്തകത്തിൽ കൂട്ടിച്ചേർത്ത ഭാഗം എന്തുചെയ്യണം? --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 3 ഓഗസ്റ്റ് 2013 (UTC)Reply

ഒഴിവാക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 15:16, 3 ഓഗസ്റ്റ് 2013 (UTC)Reply

ഞാനും അനുകൂലിക്കുന്നു. ഇന്നലെ ഫീച്ചർ കണ്ടപ്പോൾ കുറിപ്പിടാൻ വിചാരിച്ചു. പിന്നെ ഇന്ന് പ്രവീണിന്റെ സംവാദം കണ്ടപ്പോളാണ് ഓർത്തത്.--റോജി പാലാ (സംവാദം) 15:18, 3 ഓഗസ്റ്റ് 2013 (UTC)Reply
മറച്ചുവച്ചു. വേറേ എവിടെയെങ്കിലും (സുനിൽ പറഞ്ഞതുപോലെ) ആവശ്യമായ മാറ്റങ്ങളോടെ വേണമെങ്കിൽ ചേർക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:38, 4 ഓഗസ്റ്റ് 2013 (UTC)Reply

ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകൾ

തിരുത്തുക

പല ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകളും പലരീതിയിലും എഴുതി കാണുന്നു. അവയിൽ ഏതാണ് പിൻതുടരേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുന്നു. സംസ്ഥാനങ്ങളുടെ പേരുകളെ ഒരു നയമായി കൂടെ? --Arjunkmohan (സംവാദം) 09:47, 12 ഓഗസ്റ്റ് 2016 (UTC)Reply

  • അരുണാചൽ പ്രദേശ്
  • ആന്തമാൻ നിക്കോബാർ ദ്വീപുകൾ
  • ആന്ധ്രാപ്രദേശ്‌
  • ആസാം

അസം

  • ഉത്തരാഖണ്ഡ്
  • ഉത്തർ‌പ്രദേശ്

ഉത്തർ പ്രദേശ്

  • ഒഡീഷ
  • കേരളം
  • കർണാടക

കർണാടക, കർണ്ണാടക, കർണ്ണാടകം, കർണാടകം

  • ഗുജറാത്ത്‌
  • ഗോവ
  • ചണ്ഡീഗഢ്
  • ഛത്തീസ്‌ഗഢ്
  • ജമ്മു-കശ്മീർ

ജമ്മു കാശ്മീർ, ജമ്മു കശ്മീർ

  • ഝാർഖണ്ഡ്‌
  • ഡെൽഹി
  • തമിഴ്‌നാട്

തമിഴ്നാട്

  • തെലംഗാണ

തെലങ്കാന

  • ത്രിപുര
  • ദമൻ, ദിയു

ദമൻ-ദിയു, ദമൻ ദിയു

  • ദാദ്ര, നഗർ ഹവേലി

ദാദ്ര നഗർ ഹവേലി, ദാദ്ര-നഗർ ഹവേലി

  • നാഗാലാ‌ൻഡ്
  • പഞ്ചാബ്
  • പശ്ചിമ ബംഗാൾ

പശ്ചിമബംഗാൾ

  • പുതുച്ചേരി
  • ബിഹാർ
  • മണിപ്പൂർ
  • മധ്യപ്രദേശ്‌

മദ്ധ്യപ്രദേശ്

  • മഹാരാഷ്ട്ര
  • മിസോറം

മിസോറാം

  • മേഘാലയ
  • രാജസ്ഥാൻ
  • ലക്ഷദ്വീപ്
  • സിക്കിം
  • ഹരിയാണ

ഹരിയാന

  • ഹിമാചൽ പ്രദേശ്‌

AD & BC

തിരുത്തുക

ഈ വർത്തമാന കാലഘട്ടത്തിൽ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം CE, BCE എന്ന് തന്നെയാണ് ഉപയോഗിച്ച് വരുന്നത്. ആയതിനാൽ, ഇത് തന്നെ വിക്കിപീഡിയയിലും തുടരണമെന്നാണ് എന്റെ അഭിപ്രായം. ഇത് ഒരു ആശയകുഴപ്പം സൃഷ്ടിക്കുമെന്ന് തോന്നുന്നില്ല. 2409:4073:4D15:3DB9:8950:FC3:A729:9CBB 06:48, 21 സെപ്റ്റംബർ 2022 (UTC)Reply

"ശൈലീപുസ്തകം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.