ഗാലക്സികളുടെ ഇന്റർഗലാക്ടിക് സ്പേസിലുള്ള കോസ്മിക് ഡസ്റ്റിനെയാണ് ഇന്റർഗലാക്ടിക് ഡസ്റ്റ് എന്നുപറയുന്നത്. 1949 മുതലാണ് ഇന്റർഗലാക്ടിക് ഡസ്റ്റിനെക്കുറിച്ചുള്ള തെളിവുകൾ പരാമർശിക്കപ്പെട്ടത്. 20 നൂറ്റാണ്ടുമുഴുവനും ഇന്റർഗലാക്ടിക് ഡസ്റ്റിനെപ്പറ്റിയുള്ള ഗവേഷണങ്ങൾ നടന്നു[1]. ഇന്റർഗലാക്ടിക് ഡസ്റ്റിന്റെ വിതരണത്തിൽ വളരെ വ്യത്യാസങ്ങളുണ്ട്[1]. സൂപ്പർനോവകൾ, ക്വാസാറുകൾ എന്നിവയിലേക്കുള്ള ദൂരങ്ങൾ അളക്കുന്നതിനെ ഈ ഇന്റർഗലാക്ടിക് ഡസ്റ്റ് ബാധിക്കുമായിരിക്കും[2].

ഇന്റർഗലാക്ടിക് ഡസ്റ്റ് ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡിന്റെ ഭാഗമായിരിക്കാൻ സാദ്ധ്യതയുണ്ട്. ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡ് മറ്റു ചില ഗാലക്സികളുടെ ചുറ്റും നിലനിൽക്കുന്നതായി 1960കളിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്[1]. 1980ളായപ്പോഴേക്കും മിനിമം നാല് ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡുകളെ  മിൽകിവേയുടെ ചില മെഗാപാർസെകിനുള്ളിലായി കണ്ടെത്തുകയുണ്ടായി[1]. ഒക്റോയ് ക്ലൗഡ് ഇതിനുദാഹരണമാണ്[1].

പ്രപഞ്ചത്തിലെ പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളെ നിരീക്ഷിക്കുന്നതിനായി 2014 ൽ നാസ വളരെ പുതുക്കിയ വിവരസംഭരണി പുറത്തിറക്കി. പ്രപഞ്ചത്തിലെ 20%ലധികം കാർബണുകളും പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളിലാണെന്നാണ് വിവിധ ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഇവ ജീവന്റെ ഉത്ഭവത്തിന്റെ  ആദ്യ കണികകളാണ്. രണ്ട് ബില്യൺ വർഷങ്ങൾക്കുമുൻപ് ബിഗ്‍ബാംഗിന് അനേകം വർഷങ്ങൾക്കു ശേഷം രൂപപ്പെട്ടവയാണ് പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ. ഇവ പ്രപഞ്ചത്തിലാകെ പരന്നുകിടക്കുന്നു കൂടാതെ പുതിയ നക്ഷത്രങ്ങളുമായും എക്സോപ്ലാനെറ്റുകളുമായും ബന്ധപ്പെട്ടുകിടക്കുകയും ചെയ്യുന്നു.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക