ആന്തരിക ഊർജ്ജം
ഒരു വ്യൂഹത്തിൽ ആന്തരികമായി ഉള്ള ഊർജ്ജമാണ് താപഗതികത്തിൽ ആന്തരിക ഊർജ്ജം എന്നു പറയുന്നത്. ഇതിൽ നിന്ന് വ്യൂഹം സഞ്ചരിക്കുന്നതുവഴിയുണ്ടാവുന്ന ഗതിക ഊർജ്ജവും വ്യൂഹത്തിന്റെ സ്ഥാനം മൂലമുള്ള സ്ഥിതികോർജ്ജവും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വ്യൂഹത്തിന്റെ ആന്തരികാവസ്ഥയിലുള്ള മാറ്റം മൂലം ഊർജ്ജത്തിലുണ്ടാവുന്ന വ്യത്യാസം ആന്തരികഊർജ്ജം മുഖേന അളക്കപ്പെടുന്നു.
Internal energy | |
---|---|
Common symbols | p |
SI unit | J |
In SI base units | m2*kg/s2 |
SI dimension | \mathsf{L}^2 \mathsf{M} \mathsf{T}^{-2} |
Derivations from other quantities |
പ്രവൃത്തി ചെയ്തോ താപം കൈമാറ്റം ചെയ്തോ ദ്രവ്യം കൈമാറ്റം ചെയ്തോ ഒരു വ്യൂഹത്തിന്റെ ആന്തരിക ഊർജ്ജത്തിൽ വ്യത്യാസം വരുത്താവുന്നതാണ്. ദ്രവ്യം കൈമാറ്റം ചെയ്യൽ ചുവരുകളുപയോഗിച്ച് തടഞ്ഞിട്ടുള്ള വ്യൂഹങ്ങളെ അടഞ്ഞ വ്യൂഹങ്ങൾ എന്നുപറയുന്നു. താപഗതികത്തിന്റെ ആദ്യനിയമം പറയുന്നത് ഒരു വ്യൂഹത്തിന്റെ ആന്തരികോർജ്ജത്തിലെ വർദ്ധനവ് അതിലേക്ക് ചേർക്കപ്പെട്ട ആകെ താപത്തിന്റെയും ചുറ്റുപാടുകൾ ആ വ്യൂഹത്തിന്റെ മേൽ ചെയ്ത പ്രവൃത്തിയുടെയും തുകയാണെന്നാണ്. വ്യൂഹത്തിന്റെ ചുവരുകൾ ദ്രവ്യമോ ഊർജ്ജമോ കടത്തിവിടുന്നില്ലെങ്കിൽ അത്തരം വ്യൂഹത്തെ ഒറ്റപ്പെട്ട വ്യൂഹം എന്നുപറയുന്നു. ഇവയുടെ ആന്തരികോർജ്ജത്തിന് യാതൊരു മാറ്റം സംഭവിക്കുന്നതല്ല.
ഒരു താപഗതിക വ്യൂഹത്തിന്റെ രണ്ട് കാർഡിനൽ സ്റ്റേറ്റ് ഫലനങ്ങളിലൊന്നാണ് ആന്തരിക ഊർജ്ജം.