മുരളി ഗോപി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ. 1972 മാർച്ച്‌ 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി‍.[1] ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.[2] "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.[3]

മുരളി ഗോപി‍
മാതാപിതാക്ക(ൾ)ഭരത് ഗോപി, ജയലക്ഷ്മി

ചിത്രങ്ങൾ തിരുത്തുക

അഭിനയിച്ചവ തിരുത്തുക

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ കഥാപാത്രം
താപ്പാന 2012 ജോണി ആന്റണി കന്നുകുട്ടൻ
ഈ അടുത്ത കാലത്ത് [4] 2012 അരുൺ കുമാർ അരവിന്ദ് അജയ്‌ കുര്യൻ[5]
ഗദ്ദാമ 2011 കമൽ ഭരതൻ
ഭ്രമരം 2009 ബ്ലെസി Dr. അലക്സ്‌ വർഗീസ്‌
രസികൻ 2004 ലാൽ ജോസ് കാളഭാസ്കരൻ
താക്കോൽ (ചലച്ചിത്രം) 2019 TBA TBA

തിരക്കഥാകൃത്ത് തിരുത്തുക

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ
ലൂസിഫർ 2019 പൃഥ്വിരാജ് സുകുമാരൻ
കമ്മാരസംഭവം 2018 രതീഷ് അമ്പാട്ട്
ടിയാൻ 2017 ജിയാൻ കൃഷ്ണകുമാർ
ലെഫ്റ് റൈറ്റ് ലെഫ്റ്റ് 2013 അരുൺ കുമാർ അരവിന്ദ്
ഈ അടുത്ത കാലത്ത് 2012 അരുൺ കുമാർ അരവിന്ദ്
രസികൻ 2004 ലാൽ ജോസ്

പുരസ്കാരങ്ങൾ തിരുത്തുക

മികച്ച സഹനടനുള്ള സത്യൻ മെമ്മോറിയൽ ഫിലിം അവാർഡ്‌ - 2009[6]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-02.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-02.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-02.
  4. http://scoopindia.com/showNews.php?news_id=17471
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-02.
  6. "Sathyan memorial film awards announced". The Hindu. Chennai, India. January 13, 2010. മൂലതാളിൽ നിന്നും 2010-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.
"https://ml.wikipedia.org/w/index.php?title=മുരളി_ഗോപി&oldid=3951071" എന്ന താളിൽനിന്ന് ശേഖരിച്ചത്