ഇന്ത്യയിലെ മഹാരാഷ്ട്രയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു എരുമ ഒരു ഇനമാണ് നാഗ്പുരി . പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് മികച്ച അനുപാതത്തിൽ പാലുല്പാദനവും ജീവിതസാഹചര്യങ്ങളും തമ്മിലുള്ള അനുപാതമെടുത്താൽ ഉയർന്നുനിൽക്കുന്ന ഒരു എരുമകളുടെ ജനുസ്സാണിത്.[വ്യക്തത വരുത്തേണ്ടതുണ്ട്] മദ്ധ്യേന്ത്യയിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് സംഗമഭൂമിയിൽ ഉരുവപ്പെട്ട ഒരു നാടൻ ജനുസ്സാണിത്. [3] "ബെരാരി", "ഗൗരാണി", "പുറന്താടി", "വർഹാദി", "ഗയോലവി", "അർവി", "ഗൗലോഗൻ", "ഗംഗൗരി", "ഷാഹി", "ചന്ദ" എന്നിങ്ങനെ നിരവധി പര്യായപദങ്ങൾ ഈ ഇനത്തിനുണ്ട്. [4]

നാഗ്പുരിഎരുമ
Conservation statusFAO (2007): not at risk[1]: 135 
Country of originഇന്ത്യ[2]: 69 
Distributionനാഗ്‌പൂർ, മഹാരാഷ്ട്ര
UseDairy
Traits
Weight
  • Male:
    525KG
  • Female:
    425KG
Height
  • Male:
    146 സെമി
  • Female:
    135 സെമി
Coatമുഖത്തും കാലുകളിലും വാലിലും വെളുത്ത പാടുകളുള്ള കറുത്തവ
Notes
പാലിനു വളർത്തുന്നു

പേര് പോലെ നാഗ്പുരി എരുമ ഇന്ത്യയിലെ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ഒരു ബഹുമുഖ ഇനമാണ്. ഈ ഇനത്തിലെ മൃഗങ്ങൾ വിദർഭ മേഖലയിലെ കഠിനമായ-അർദ്ധ-ശുഷ്ക സാഹചര്യങ്ങളുമായി വളരെ നന്നായി പൊരുത്തപ്പെടുന്നു.[5]

സ്വഭാവ സവിശേഷതകൾ[6]

തിരുത്തുക
  • മഹാരാഷ്ട്രയിലെ നാഗ്പൂർ, അകോല, അമരാവതി ജില്ലകളാണ് ഈ ഇനത്തിന്റെ സ്വാഭാവിക സ്ഥലം.ഇതിനെ എലിച്ച്പുരി അല്ലെങ്കിൽ ബരാരി എന്നും വിളിക്കുന്നു.
  • ശരീരത്തിന്റെ നിറം കറുപ്പാണ്. [3] മുഖം, കാലുകൾ, വാൽ അറ്റങ്ങൾ എന്നിവയിൽ വെളുത്ത പാടുകളുള്ള ഈ ഇനം കറുത്തതാണ് . എന്നിരുന്നാലും, നാഗ്പുരി എരുമയുടെ തനതായ വ്യക്തിത്വം നിലനിർത്തുന്ന "പുറന്താടി"എന്ന ഉപഗ്രൂപ്പിൽ പെട്ട്വക്ക ചെറുതായി തവിട്ട് നിറവുമുണ്ട്.,
  • നാഗ്പുരി എരുമയുടെ ശരാശരി ഉയരം ആണിന് 145 സെന്റിമീറ്ററും പെണ്ണിന് 135 സെന്റിമീറ്ററും നെഞ്ചിന്റെ ചുറ്റളവ് യഥാക്രമം 210 ഉം 205 സെന്റിമീറ്ററുമാണ്.
  • മുഖത്തും കാലുകളിലും വാലിലും വെളുത്ത പാടുകളുള്ള പൊതുവേ കറുത്ത നിറമുള്ള മൃഗങ്ങളാണിവ.
  • കൊമ്പുകൾ നീളമുള്ളതും പരന്നതും വളഞ്ഞതുമാണ്, പുറകിൽ ഓരോ വശത്തും ഏതാണ്ട് തോളിൽ വരെ മുകളിലേയ്ക് വളയുന്നു
  • വാളിന്റെ ആകൃതിയിലുള്ള കൊമ്പുകൾ ഇവയുടെ പ്രത്യേകതയാണ്. ഈ തരത്തിലുള്ള കൊമ്പുകൾക്ക് ഒരു പ്രത്യേക ഗുണമുണ്ട്, അവ മൃഗങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, കൂടാതെ വനത്തിൽ സഞ്ചരിക്കാൻ എളുപ്പവുമാണ്.
  • മുഖം നീണ്ടതും മെലിഞ്ഞതുമാണ്. കഴുത്തിന് കുറച്ച് നീളമുണ്ട്.
  • ഒരു മുലയൂട്ടൽ കാലാവധിയിലെ ശരാശരി വാർഷികഉത്പാദനം 700-1200 കിലോഗ്രാം പാൽ ആണ്.
  • ആദ്യ പ്രസവത്തിന്റെ പ്രായം 45-50 മാസമാണ്, 450-550 ദിവസമാണ് പ്രസവാവധി.

വളർത്തലും ഉത്പാദനവും

തിരുത്തുക

പകുതി പാരമ്പര്യവും പകുതി നവീന ആശയങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് പൊതുവേ ജനങ്ങൾ ഈ മൃഗങ്ങളെ പരിപാലിക്കുന്നത്. [7] ആൺ മൃഗത്തിൻറെ ശരീരഭാരം ശരാശരി 525 കിലോഗ്രാം ആണ്, പെൺ എരുമയ ഏകദേശം 425 കിലോഗ്രാം വരെ എത്തുന്നു.[8] ഇവക്ക് ഒരു കറവകാലത്ത് ശരാശരി 760-1500 കി.ഗ്രാം മുതൽ 1039 കി.ഗ്രാം വരെ പാലുൽപാദനം ലഭിക്കുന്നു, ശരാശരി പാൽ കൊഴുപ്പ് 8.25% ആണ്. [9] നാഗ്പുരി ഇനം 47º C വരെ ഉയർന്ന കാലാവസ്ഥയെ നേരിട്ടുകൊണ്ടുപോലും പാലുൽപ്പാദനത്തിന്റെയും പുത്രോത്പാദനത്തിലും മികവുകാട്ടുന്നു [9] ആൺ മൃഗത്തെ കാർഷിക ജോലികൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് സാധാരണയായി കാളയെക്കാൾ പതുക്കെയാണ് പ്രവർത്തിക്കുന്നത്.[7]

[1] [2]

  1. 1.0 1.1 Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed January 2017.
  2. 2.0 2.1 Bianca Moioli, Antonio Borghese (2005). Buffalo Breeds and Management Systems. In Antonio Borghese (editor) (2005). Buffalo Production and Research. REU Technical Series 67. Rome: Food and Agriculture Organization of the United Nations. Pages: 51–76.
  3. 3.0 3.1 Banerjee,G.C, Animal Husbandry (8th edition)
  4. A. R. Sirothia, D.S. Kale and S.B. Kamble
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-01-31. Retrieved 2023-05-21.
  6. https://agritech.tnau.ac.in/animal_husbandry/animhus_buffalo%20breeds.html
  7. 7.0 7.1 A Report on Nagpuri Buffalo by Kazi Abdus Sobur
  8. Banerjee,G.C, Animal Husbandry
  9. 9.0 9.1 Lactational performance of Shahi strain of Nagpuri buffalo
"https://ml.wikipedia.org/w/index.php?title=നാഗ്പുരി_എരുമ&oldid=4013484" എന്ന താളിൽനിന്ന് ശേഖരിച്ചത്