രതീഷ്
മലയാളചലച്ചിത്ര രംഗത്ത് നായകനായും വില്ലനായും തിളങ്ങിയ ഒരു മുൻനിര അഭിനേതാവായിരുന്നു രതീഷ് (ജീവിതകാലം: 1954–2002). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയന്റെ മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ താരം രതീഷ് ആയിരുന്നു.[1][2]
രതീഷ് | |
---|---|
ജനനം | |
മരണം | 2002 ഡിസംബർ 23 (പ്രായം 48) |
തൊഴിൽ | ചലച്ചിത്രനടൻ |
ജീവിതപങ്കാളി(കൾ) | ഡയാന |
കുട്ടികൾ | പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ് |
ജീവിതരേഖ
തിരുത്തുകആലപ്പുഴയിലെ കലവൂരിൽ പുത്തൻപുരയിൽ രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി 1954 സെപ്റ്റംബർ 11ന് ജനനം. ഷേർളി, ലൈല എന്നിവർ സഹോദരിമാരാണ് . കൊല്ലം ശ്രീനാരായണ കോളേജിലും ചേർത്തല എസ്.എൻ കോളേജിലായിരുന്നു ബിരുദ പഠനം.
അഭിനയജീവിതം
തിരുത്തുക1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, സഹസംവിധായകനാവാൻ കെ.ജി. ജോർജിനെ കാണാനെത്തിയ ആ ചെറുപ്പക്കാരനെ 1979-ൽ കെ.ജി. ജോർജ്ജ് താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അവതരിപ്പിക്കുകയും അങ്ങനെ അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 'ഉൾക്കടൽ' എന്ന ചിത്രത്തിലെ മെഡിക്കൽ റെപ്രസന്റേറ്റീവായ 'ഡേവിസ്'എന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അവിസ്മരണീയമായ അഭിനയത്തിലൂടെ അനശ്വരമാക്കി. പിന്നീട് തേരോട്ടം എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിലാണ് രതീഷ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പട്ടത്. മലയാളത്തിന്റെ ആക്ഷൻ താരം ജയനു വേണ്ടി മെനഞ്ഞുണ്ടാക്കിയ ഈ കഥാപാത്രത്തെ രതീഷ് മികവുറ്റതാക്കുകയും നായകനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ മോഹൻലാലിനും മമ്മൂട്ടിയോടുമൊപ്പം ഈ നാട്, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, അബ്കാരി, ഉണരൂ, ജോൺ ജാഫർ ജനാർദ്ദനൻ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മെഗാപരമ്പരയായ വേനൽമഴയിലെ നായകകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.
നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകൾ പരേതയായ ഡയാനയാണ് (മരണം: ഡിസംബർ 8, 2014) രതീഷിന്റെ ഭാര്യ. ഇവരുടെ മക്കളും ഇന്ന് സിനിമയിൽ സജീവമാണ്. 2002 ഡിസംബർ 23-ന് രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു ഭാര്യ ഡയാന.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകമലയാളം
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1977 | വേഴാമ്പൽ | ||
1979 | ഉൾക്കടൽ | ഡേവിസ് | |
1980 | ഇടിമുഴക്കം | ജോസ് | |
1980 | തീക്കടൽ | കനകൻ | |
1980 | പാലാട്ടു കുഞ്ഞിക്കണ്ണൻ | Kunjikannan's father | |
1980 | ചാമരം | ബാലൻ | |
1980 | ഇഷ്ടമാണു പക്ഷേ | ||
1981 | തുഷാരം | രവി | |
1981 | പിന്നെയും പൂക്കുന്ന കാട് | ||
1981 | ഗ്രീഷ്മ ജ്വാല | Karuthan | |
1981 | വളർത്തുമൃഗങ്ങൾ | ചന്ദ്രൻ | |
1981 | തൃഷ്ണ | വിജയ ശങ്കർ | |
1981 | എന്നെ സ്നേഹക്കു എന്നെ മാത്രം | ||
1981 | സംഘർഷം | മോഹൻ | |
1981 | മുന്നേറ്റം | ചന്ദ്രൻ | |
1981 | വിഷം | ||
1981 | ഹംസഗീതം | ||
1981 | കരിമ്പൂച്ച | ||
1981 | അമ്മക്കൊരുമ്മ | വിജയന് | |
1981 | അഹിംസ | ഭരതൻ | |
1982 | ഇടിയും മിന്നലും | ||
1982 | ഒടുക്കം തുടക്കം | ||
1982 | ഈ നാട് | MLA Venu | |
1982 | ചമ്പൽക്കാട് | Rahim | |
1982 | ഒരു തിര പിന്നെയും തിര | ||
1982 | എന്തിനോ പൂക്കുന്ന പൂക്കൾ | വിശ്വനാഥൻ | |
1982 | തടാകം | ||
1982 | ജോൺ ജാഫർ ജനാർദ്ദനൻ | ജോൺ വിൻസൻറ് | |
1982 | വിധിച്ചതും കൊതിച്ചതും | വിനോദ് | |
1982 | അമൃതഗീതം | രജ്ഞിത് | |
1982 | സിന്ദൂരസന്ധ്യക്കുമൌനം | വിനോദ് | |
1982 | ഇന്നല്ലെങ്കിൽ നാളെ | ||
1983 | തീരം തേടുന്ന തിര | ||
1983 | ഹിമവാഹിനി | ശേഖരൻ | |
1983 | ഗുരുദക്ഷിണ | ഇൻസ്പെക്ടർ മജീദി | |
1983 | ആ രാത്രി | വേണു | |
1983 | മനസൊരു മഹസമുദ്രം | സഞ്ജയൻ | |
1983 | കൂലി | മധു | |
1983 | ബെൽറ്റ് മത്തായി | രാജശേഖരൻ | |
1983 | എന്റെ കഥ | രാജേഷ് | |
1983 | അമേരിക്ക അമേരിക്ക | വിജയ് | |
1983 | ഒരുമുഖം പലമുഖം | രവീന്ദ്രൻ തമ്പി | |
1983 | നദി മുതൽ നദി വരെ | ||
1983 | അസുരൻ | ||
1983 | ഇനിയെങ്കിലും | അശോകൻ | |
1983 | പാളം | ||
1983 | അറബിക്കടൽ | ||
1983 | യുദ്ധം | ||
1983 | നിഴൽ മൂടിയ നിറങ്ങൾ | ബേബി | |
1983 | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | അതിഥി താരം | |
1983 | Ponnethooval | ||
1984 | ഒരു സുമംഗലിയുടെ കഥ | ജോണി | |
1984 | കോടതി | സലിം | |
1984 | നേതാവ് | ||
1984 | സ്വർണ്ണഗോപുരം | ഡോ. ജോണി | |
1984 | എതിർപ്പുകൾ | രഘു | |
1984 | രാജവെമ്പാല | ||
1984 | തീരെ പ്രതീക്ഷിക്കാതെ | വിജയൻ | |
1984 | മകളേ മാപ്പു തരൂ | ||
1984 | നിങ്ങളിൽ ഒരു സ്ത്രീ | വേണു | |
1984 | കൂടു തേടുന്ന പറവ | ||
1984 | ഇവിടെ ഇങ്ങനെ | ജയൻ | |
1984 | ഉണരൂ | പീറ്റർ | |
1984 | കരിമ്പ് | ||
1984 | മിനിമോൾ വത്തിക്കാനിൽ | മോഹൻ | |
1984 | ബുള്ളറ്റ് | ||
1984 | ഉയരങ്ങളിൽ | ഇൻസ്പെക്ടർ രവി | |
1984 | രക്ഷസ്സ് | രതീഷ് | |
1984 | രാധയുടെ കാമുകൻ | ||
1984 | ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | മുരളി | |
1984 | മൈനാകം | ||
1984 | ശപഥം | പ്രദീപ് കുമാർ | |
1984 | ഒരു തെറ്റിന്റെ കഥ | ||
1985 | മുഹൂർത്തം 11.30 | ജയൻ | |
1985 | ചൂടാത്ത പൂക്കൾ | പ്രേം | |
1985 | മൌനനൊമ്പരം | ||
1985 | ഒറ്റയാൻ | രമേശ് | |
1985 | ശത്രു | സുധീന്ദ്രൻ | |
1985 | നേരറിയും നേരത്ത് | SI മോഹൻ | |
1985 | വെള്ളരിക്കാ പട്ടണം | ||
1985 | ഗുരുജീ ഒരു വാക്ക് | ||
1985 | വസന്തസേന | കിഷോർ | |
1985 | ഒരുനാൾ ഇന്നൊരുനാൾ | ഗോപി | |
1985 | സ്നേഹിച്ചകുറ്റത്തിന് | ||
1985 | 7-9 Vare | ||
1985 | റിവഞ്ച് | ജോണി | |
1985 | അക്കച്ചിയുടെ കുഞ്ഞുവാവ | ||
1985 | ആനക്കൊരു ഉമ്മ | ദേവൻ | |
1985 | ശാന്തം ഭീകരം | ||
1985 | ചോരക്കു ചോര | ഖാദർ | |
1985 | ബ്ലാക്ക് മെയിൽ | എസ്.ഐ. വിജയൻ | |
1985 | ജനകീയ കോടതി | ||
1985 | കിരാതം | C. I. ഹസൻ | |
1985 | സന്നാഹം | ||
1986 | ആയിരം കണ്ണുകൾ | ||
1986 | രാജാവിന്റെ മകൻ | CM കൃഷ്ണദാസ് | |
1986 | ഇലഞ്ഞിപ്പൂക്കൾ | ബാലചന്ദ്രൻ | |
1986 | വിശ്വസിച്ചാലും ഇല്ലെങ്കിലും | ||
1986 | ഈ കൈകളിൽ | ജയദേവൻ | |
1986 | വീണ്ടും | ||
1986 | ഉദയം പടഞ്ഞാറ് | Balakrishnan | |
1986 | കുളമ്പടികൾ | ||
1986 | അന്നൊരു രാവിൽ | Venu | |
1986 | എന്റെ ശബ്ദം | Rajan | |
1986 | ഇത് ഒരു തുടക്കം മാത്രം | ||
1986 | കരിനാഗം | ||
1986 | എൻ്റെ സോണിയ | Jagan | |
1986 | ഇത്രമാത്രം | Rameshan | |
1986 | 1-2-3 | ||
1986 | സുരഭീ യാമങ്ങൾ | Murali | |
1987 | കണികാണം നേരം | രഘു | |
1987 | ആട്ടക്കഥ | ||
1987 | ഇത്രയും കാലം | മാത്തുക്കുട്ടി | |
1987 | അടിമകൾ ഉടമകൾ | സുകുമാരൻ | |
1987 | വഴിയോരക്കാഴ്ച്ചകൾ | ബാബു | |
1987 | കൊട്ടും കുരവയും | ||
1987 | അഗ്നിമുഹൂർത്തം | ||
1987 | ഇതാ സമയമായി | ||
1987 | നാരദൻ കേരളത്തിൽ | ||
1987 | കാലത്തിന്റെ ശബ്ദം | വിജയൻ | |
1987 | തീക്കാറ്റ് | ജയദേവൻ | |
1988 | അബ്ക്കാരി | ചാക്കോ | |
1988 | 1921 | ||
1988 | ഓർമ്മയിലെന്നും | Mammukoya | |
1988 | ശംഖുനാദം | ||
1988 | തന്ത്രം | ജയിംസ് | |
1988 | ഒന്നിനു പുറകേ മറ്റൊന്ന് | ||
1988 | ഒന്നും ഒന്നും പതിനൊന്ന് | വിനോദ് | |
1988 | രഹസ്യം പരമരഹസ്യം | രാജൻ | |
1989 | പ്രഭാതം ചുവന്ന തെരുവിൽ | ||
1989 | നിയമം എന്തുചെയ്യും | ||
1989 | കാലാൾപ്പട | Scaria Punnakkadan | |
1989 | ആഴിക്കൊരു മുത്ത് | രവീന്ദ്രൻ | |
1990 | അയ്യർ ദ ഗ്രേറ്റ് | പോലീസ് ഓഫീസർ | |
1991 | കർപ്പുരദീപം | ||
1994 | കമ്മീഷണർ | മോഹൻ തോമസ് | |
1994 | കാഷ്മീരം | ബൽറാം | |
1994 | ദ സിറ്റി | ജയദേവൻ | |
1994 | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | ടോണി വർഗ്ഗീസ് | |
1994 | പാളയം | ശിവൻകുട്ടി | |
1994 | ക്യാബിനറ്റ് | KRS/Sreedharan | |
1994 | കമ്പോളം | കറിയ | |
1994 | പുത്രൻ | Angelose | |
1995 | നിർണ്ണയം | Dr. മാർക്കോസ് | |
1995 | അഗ്നിദേവൻ | അനന്തരാമൻ | |
1995 | തക്ഷശില | പ്രിൻസ് | |
1995 | ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് | ||
1996 | യുവതുർക്കി | ധർമ്മൻ | |
1996 | മാൻ ഓഫ് ദ മാച്ച് | N. R. ഭാസ്കരൻ | |
1996 | ഏപ്രിൽ 19 | ||
1996 | ഹിറ്റ്‍ലിസ്റ്റ് | തോമസ്കുട്ടി | |
1997 | ഗംഗോത്രി | ||
1997 | വംശം | ||
1998 | ജയിംസ് ബോണ്ട് | Baby's Father | |
1999 | ദ ഗോഡ്മാൻ | കമ്മീഷണർ | |
2001 | രാവണപ്രഭു | Maniyampra Purushothaman | |
2002 | ഡാനി | Dr. രഞ്ജി തോമസ് | |
2002 | ശിവം | ഉമ്മൻ കോശി |
തമിഴ്
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1981 | മധുമലർ | ||
1990 | സേലം വിഷ്ണു | അശോകൻ | |
1991 | ജ്ഞാന പാർവൈ |
നിർമ്മാണം
തിരുത്തുക- അയ്യർ ദ ഗ്രേറ്റ്
- ചക്കിക്കൊത്ത ചങ്കരൻ
- ബ്ലാക്ക് മെയിൽ
- റിവഞ്ച്
- എന്റെ ശബ്ദം
ടെലിവിഷൻ
തിരുത്തുക- 2001: വേനൽമഴ (സൂര്യ ടി.വി.) ശ്രീവിദ്യയോടൊപ്പം
- 2001 : അന്ന (കൈരളി ടി.വി.)
- വംശം