സംയുക്ത വർമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സംയുക്ത വർമ്മ മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തിൽ ഉമാ വർമ്മയുടെയും ചിറക്കൽരവി വർമ്മയുടെയും മകളായി 1979 നവംബറിൽ ജനിച്ചു. പിന്നീട് ഈ കുടുംബം തൃശൂരിലേക്ക് താമസം മാറി. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. സെപ്റ്റംബർ 14 2006-ൽ ഇവർക്ക് ഒരു ആൺ കുട്ടി ജനിച്ചു. സംയുക്തയുടെ മാതൃസഹോദരിയും അഭിനേത്രിയുമായ ഊർമ്മിളാ ഉണ്ണി യാണ് സിനിമാ പ്രവേശനത്തിനു വഴി തെളിച്ചത്.

സംയുക്ത വർമ്മ
ജനനം (1979-11-26) നവംബർ 26, 1979 (പ്രായം 40 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവം1999–2002
ജീവിത പങ്കാളി(കൾ)ബിജു മേനോൻ
മക്കൾദക്ഷ് ധാർമിക്
ബന്ധുക്കൾഊർമ്മിള ഉണ്ണി

സിനിമാ ജീവിതംതിരുത്തുക

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

പുരസ്കാരങ്ങൾതിരുത്തുക

  • സംസ്ഥാന അവാർഡ് - 1999[1], 2000[2]
  • ഫിലിം ക്രിടിക്സ് അവാർഡ് - 2000

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. Kerala State Film Awards - 1999
  2. Kerala State Film Awards - 2000
"https://ml.wikipedia.org/w/index.php?title=സംയുക്ത_വർമ്മ&oldid=3176114" എന്ന താളിൽനിന്ന് ശേഖരിച്ചത്