ഗുണ്ടൻ അനിവാരിതാചാരി
പട്ടടക്കലിലെ ലോക പൈതൃക ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും പ്രസിദ്ധവും കേന്ദ്രവുമായ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പിയായിരുന്നു ഗുണ്ടൻ അനിവാരിതാചാരി. ലിഖിതങ്ങൾ അനുസരിച്ച്, അദ്ദേഹം "അനികപുരവസ്തു പിതാമഹ", "തെങ്കനാദേശിയ സൂത്രധാരി" തുടങ്ങിയ സ്ഥാനപ്പേരുകൾ വഹിച്ചിരുന്നു. [1] [2]
കാഞ്ചിയിലെ കൈലാസനാഥ ക്ഷേത്രത്തിന് സമാനമായ നിരവധി സവിശേഷതകൾ ഇതിന് ഉണ്ട്. ക്ഷേത്രത്തിന്റെ അടിസ്ഥാന പദ്ധതി ഇപ്രകാരമാണ്: ഗർഭ ഗൃഹം (വിശുദ്ധമന്ദിരം) ഒരു അന്തരാളയിലേക്ക് തുറക്കുകയും ഒരു പീഠത്തിൽ മൂർത്തിയെ സ്ഥാപിച്ചിരിക്കുകയും ചെയ്യുന്നു. അന്തരാളയോട് ചേർന്ന് വിശാലമായ തൂണുകളുള്ള മണ്ഡപം ഉണ്ട്. ഗർഭഗൃഹത്തിന്റെ മുകളിൽ ഒരു മണ്ഡപമുണ്ട്.
കാലഘട്ടം
തിരുത്തുകവിക്രമാദിത്യൻ രണ്ടാമന്റെ (733-746) രാജ്ഞിയായ ലോകമഹാദേവിയുടെ കൽപ്പന പ്രകാരമാണ് ഈ ക്ഷേത്രം പണിതത്. അതുകൊണ്ട് ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കുന്നു
അവലംബങ്ങൾ
തിരുത്തുക- ↑ Menon, Srikumar M.; G, Apoorva. "In Search of a Mythical Artisan: Tracking the Jakanachari Legend of Karnataka". Human and Heritage: An Archaeological Spectrum of Asiatic Countries (Felicitation to Professor Ajit Kumar) Volume – II, Delhi, New Bharatiya Book Corporation (in ഇംഗ്ലീഷ്).
- ↑ "Badami Chalukya architecture". HiSoUR - Hi So You Are. 10 May 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കർണാടക ചരിത്രം, ശ്രീ.അർത്തികജെ Archived 2006-11-04 at the Wayback Machine.