തലക്കെട്ട് മാറ്റാൻ പാടില്ലായിരുന്നു

തിരുത്തുക

നമുക്ക് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് അടുത്തിടെ പാർലമെൻ്റ് പാസ്സാക്കിയ കുറ്റകൃത്യ നിയമങ്ങൾ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ തലക്കെട്ട് ഉള്ളവയാണെന്ന്. ഹിന്ദിയിൽ "നാഗ്രിക്" എന്ന പദത്തിന് പൗരൻ എന്നാണ് അർത്ഥം. അത് കൊണ്ട് തന്നെ മലയാള തലക്കെട്ട് മാറ്റാൻ പാടില്ലായിരുന്നു. അഥവാ മാറ്റുവാൻ തക്കതായ കാരണം ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യപ്പെടാമായിരുന്നു. ഈ മാറ്റം പുന:പരിശോധന ചെയ്യേണ്ടിയിരിക്കുന്നു.

ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 08:00, 10 ജനുവരി 2024 (UTC)Reply

ഈ സംഹിത മലയാളത്തിലേക്ക് പൗര സുരക്ഷാ സംഹിത എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ. ഇല്ല എന്നാണ് അറിവ്. ഇംഗ്ലീഷിൽ പോലും നാഗരിക് എന്നാണ് ഉള്ളത്. സ്വന്തം അഭിപ്രായപ്രകാരം സാങ്കേതികശബ്ദങ്ങളെ വിവർത്തനം ചെയ്യരുതെന്നാണ് വിക്കിപീഡിയ നയം. ആശംസകളോടെ... Irshadpp (സംവാദം) 08:21, 10 ജനുവരി 2024 (UTC)Reply
സുഹൃത്തെ, ഇത് തമിഴിൽ എഴുതിയതും മലയാളത്തിൽ പരിഭാഷ ചെയ്തതും ഞാനാണെന്ന് നാൾവഴി നോക്കിയാൽ അറിയാമല്ലൊ. ഇംഗ്ലീഷിൽ 'പോലും' നാഗരിക് എന്നുള്ളത് കൊണ്ട് മലയാളത്തിലും അത് അനുകരിക്കേണ്ട കാര്യമുണ്ടോ? പിന്നെ ഇവിടെ എഴുതുന്നവരെല്ലാം സ്വന്തം അഭിപ്രായപ്രകാരം തന്നെയാണെഴുതുന്നത് എന്നോർക്കണം. പിന്നെ സാങ്കേതികശബ്ദങ്ങളുടെ വിവർത്തനം - ഒന്നാമത്, ഇത് ഒരു സാങ്കേതികശബ്ദമാണോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. സാമന്യ ഭാഷാ ജ്ഞാനത്തിലൂടെ മനസ്സിലാക്കനുള്ളതെയുള്ളൂ ഈ തലക്കെട്ട് എന്നാണെന്റെ ധാരണ. ഇതിൽ സാങ്കേതികം എന്ന് വിശേഷിപ്പിക്കാൻ ഒന്നുമില്ല. രണ്ട്, അഥവാ ഇത് നിയമപരമായ കാര്യമായത് കാരണം സാങ്കേതികം എന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയും, ഇന്ത്യൻ തെളിവു നിയമവും ഒക്കെ ഇംഗ്ലീഷ് തലക്കെട്ട് വേണ്ടതായിരിക്കുമല്ലോ? എന്ത് കൊണ്ട് ഈ പുതിയ നിയമത്തിനുമാത്രം വ്യത്യസ്ഥമായ ഒരു സമീപനം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിനെല്ലാമുപരി ഒരു പരിചയസമ്പന്നനായ വിക്കി ഉപയോക്താവായ താങ്കൾക്ക് തലക്കെട്ട് മാറ്റുന്നതിനു മുമ്പ് ഒരു ചർച്ച നന്നായിരിക്കും എന്ന് എന്തുകൊണ്ടു തോന്നിയില്ല?

മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച് താങ്കൾ സ്വന്തം അഭിപ്രായപ്രകാരം ഒരു നിലപാട് എടുക്കരുത് എന്നാണു എനിക്ക് പറയാനുള്ളത്. ആശംസകൾ.

ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 09:38, 10 ജനുവരി 2024 (UTC)Reply
ഈ നിയമം വരുന്നത് തന്നെ ഹിന്ദി-സംസ്കൃത പ്രയോഗങ്ങൾ മാത്രം ഉപയോഗിക്കാനുള്ള ത്വര കൊണ്ടാണെന്ന് വ്യക്തമാണ്. അതുകൊണ്ട് അവ അങ്ങനെ തന്നെ വേണം. ഇന്ത്യൻ ഭരണഘടന ഇംഗ്ലീഷിൽ Constitution of India എന്നാണ്. മലയാളത്തിൽ അതിന് ഔദ്യോഗിക പരിഭാഷയുമുണ്ട്. മലയാളത്തിൽ സ്വന്തമായ ഒരു പരിഭാഷയോ പ്രയോഗമോ ഇതിനായി വരുന്നത് വരെ എങ്ങനെയാണോ ഉള്ളത് അങ്ങനെ തന്നെ പ്രയോഗിക്കുന്നതാണ് വിക്കി ശൈലി. മറ്റു താളുകളിലും ഈ തരത്തിലുള്ള തിരുത്തുകൾ കണ്ടിരുന്നു. പാടൽ പെട്ര ഉദാഹരണം. ദയവായി ശ്രദ്ധിക്കുമല്ലോ. Irshadpp (സംവാദം) 14:15, 10 ജനുവരി 2024 (UTC)Reply
ശരി, മനസ്സിലായി. താങ്കൾ സൂചിപ്പിച്ചത് 'പാടൽ പെട്ര സ്ഥലം' എന്നത് പരിഭാഷ കൂടാതെ അതുപോലെത്തന്നെ വേണം എന്നാണോ? ശ്രീകൃഷ്ണൻ നാരായണൻ (സംവാദം) 14:26, 10 ജനുവരി 2024 (UTC)Reply
"ഭാരതീയ നാഗരിക് സുരക്ഷാ സംഹിത" താളിലേക്ക് മടങ്ങുക.