വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സെൻസസ് ബോട്ട് ലേഖനങ്ങൾ

സെൻസസ് ബോട്ട് ലേഖനങ്ങൾ തിരുത്തുക

Akbarali എന്ന ഉപയോക്താവ് ഒഡീഷയിലെ ഗ്രാമങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ ശ്രദ്ധിക്കുക. ഇത് സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിലേഖനമുണ്ടാക്കാനുള്ള ബോട്ട് ഉപയോഗിച്ച് നി‍ർമ്മിച്ചതാണ്. ഈ ലേഖനങ്ങളിൽ ജനസംഖ്യാവിവരം ഒഴിച്ച് മറ്റ് അടിസ്ഥാന വിവരങ്ങൾ ഇല്ലാത്തതാണ്. ഇത്തരം മോശം ലേഖനങ്ങൾ വിക്കിപീഡിയയുടെ ശൈലിക്ക് എതിരാവാനും മോശം വിജ്ഞാനകോശമാകാനുമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് ഇവ എല്ലാം മായ്ക്കണം എന്നാണെന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 09:23, 14 ഏപ്രിൽ 2024 (UTC)[മറുപടി]

1. ഇത് ബോട്ട് ഉപയോഗിച്ച് നിർമ്മിച്ച ലേഖനങ്ങൾ അല്ല.
2. ലേഖനങ്ങളുണ്ടാക്കാൻ സെൻസസ് ഡാറ്റ ഉപയോഗിക്കാൻ പാടില്ലേ...?
3. ജനസംഖ്യക്ക് പുറമെ വേറെയും വിവരങ്ങൾ ലേഖനത്തിൽ ഉണ്ടല്ലോ. സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു. ഭരണാധികാരിയുടെ പദവി പേര്, തൊഴിൽ സംബന്ധമായ വിവരം.... തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടല്ലോ.. ബാക്കി വിവരങ്ങൾ അവലംബം ഉള്ളവർക്ക് പിന്നീട് ചേർക്കാമല്ലോ. എല്ലാം ഒരാൾ തന്നെ ചേർക്കണമെന്ന നിഷ്കർഷതയില്ലല്ലോ.അതിന് ലേഖനം എഴുതുന്ന ഇത്തരം ഉദ്യമങ്ങൾ ഇല്ലാതാക്കണോ..
4. മുന്നറിയിപ്പ് നൽകാതെ വേഗം ബ്ലോക്ക് ചെയ്തത് എന്തിനാണെന്നും മനസ്സിലായില്ല.
5. സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നൂറുകണക്കിന് ലേഖനങ്ങൾ വിക്കിയിൽ നിലവിലിരിക്കെ ഞാൻ തുടങ്ങിവെച്ച ലേഖനങ്ങൾ മാത്രം മായ്ക്കണമെന്ന് പറയുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തത് പുനഃപരിശോധിക്കുമല്ലോ. അക്ബറലി{Akbarali} (സംവാദം) 09:30, 15 ഏപ്രിൽ 2024 (UTC)[മറുപടി]
ഇൻഫോബോക്സോട് കൂടി രണ്ടു വരി ലേഖനം, പുറം കണ്ണി, അവലംബം ഇതൊക്കെ വെച്ചാണ് ഞാൻ ലേഖനം തുടങ്ങുക. അപ്പോൾ മുളയിലേ നുള്ളുക എന്നൊരു നടപടി വരുന്നില്ല. താങ്കളുടെ ലേഖനങ്ങൾ പ്രത്യേകിച്ചും പരാതി വന്നവ എല്ലാം ഒരേ രീതിയിൽ ഉള്ളവ ആണ്. ഇത് താങ്കൾ തുടങ്ങിയത് കൊണ്ടു ചില അടിസ്ഥാന വിവരങ്ങൾ നൽകിയാൽ നല്ലതായിരിക്കും. എല്ലാം ഒരാൾ തന്നെ ചേർക്കണമെന്ന നിഷ്കർഷതയില്ലല്ലോ - ശെരിയാണ്. എന്നാലും എന്റെ അഭിപ്രായം കുറച്ചു കൂടി വിവരങ്ങൾ വേണം എന്നതാണ്. LPS | ^ സംഭാഷണം ^ 11:06, 15 ഏപ്രിൽ 2024 (UTC)[മറുപടി]
താങ്കളുടെ പ്രതികരണത്തിന് നന്ദി.എല്ലാവരും കൂട്ടായ ശ്രമത്തിലൂടെയാണല്ലോ വിക്കിമൂന്നോട്ട് പോകുന്നത്.നമ്മുക്ക് ലഭ്യമായ സ്രോതസ്സിൽ നിന്ന് പ്രസക്തമായ വിവരങ്ങളെടുത്തല്ലേ..നമുക്ക് വിവരങ്ങൾ ചേർക്കാനാവൂ...മറ്റു സ്രോതസ്സുകളിൽ നിന്ന് വിവരം ലഭിക്കുന്നവർക്ക് അവിടത്തെ ഭൂമിശാസ്ത്രം,സർക്കാർ ക്രമീകരണങ്ങൾ,ആരാധനലയങ്ങൾ തുടങ്ങിയവ ചേർക്കാവുന്നതാണല്ലോ.അതിന്റെ പേരിൽ ലേഖനം തന്നെ ഒഴിവാക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.ഇനിയിപ്പോ എല്ലാ വിവരങ്ങളും കിട്ടിയാലേ ലേഖനം പാടുള്ളൂ എന്ന നയമാകുമോ.. അക്ബറലി{Akbarali} (സംവാദം) 14:50, 15 ഏപ്രിൽ 2024 (UTC)[മറുപടി]
1. ലേഖത്തിന്റെ നാൾവഴിയിലെ ടാഗ് ശ്രദ്ധിച്ചാൽ ലേഖനം ബോട്ടുപയോഗിച്ച് നിർമ്മിച്ചതാണെന്ന് മനസ്സിലാക്കാം. ഇത് പ്രശ്നമാണെന്ന ധാരണയുള്ളതുകൊണ്ട് പിന്നീട് ഉണ്ടാക്കിയ ലേഖനങ്ങളിൽ ടാഗ് വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒരേ പാറ്റേണിലുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയുയടെ പൊതുശൈലിക്കു ചേരാത്തരീതിയിൽ നിർമ്മിച്ചതാണ് ബോട്ട് ലേഖനം എന്നതുകൊണ്ടുദ്ദേശിച്ചത്.
2. സെൻസസ് ഡാറ്റ ഉപയോഗിച്ച് വലിയതോതിൽ ലേഖനങ്ങളുണ്ടാക്കുന്നതിനുമുൻപേ ഒരു ചർച്ച നടത്തുകയും സമവായം ഉണ്ടാക്കേണ്ടതുമാണ്. മറ്റ് പല ഭാഷാ വിക്കികളിലും അങ്ങനെ ചെയ്തിട്ടുണ്ട്.
3.അക്ബറലി ഇത്തരത്തിൽ ബോട്ടോടിക്കാൻ നേരത്തേ ശ്രമം നടത്തുകയും അനേകം ശൂന്യതാളുകൾ നിർമ്മിക്കപ്പെടുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. വീണ്ടും ബോട്ട് ഓടിക്കുന്നതിനു മുൻപേ നേരത്തേയുണ്ടായ പ്രശ്നം മനസ്സിലാക്കുകുയം സൂക്ഷ്മത പാലിക്കുകയും ചെയ്യേണ്ടതായിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ ബോട്ട് അക്കൊണ്ടുപയോഗിച്ചാണ് ചെയ്യേണ്ടത്. അത്തരത്തിൽ ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്നം ഉപയോക്താവിനെ ബാധിക്കാതിരിക്കാനാണ് ബോട്ട് അക്കൗണ്ടുകൾ. അക്ബറലിക്ക് നിലവിൽ ഒരു ബോട്ട് അക്കൗണ്ട് ഉള്ളതുമാണ്. മുന്നറിയിപ്പ് തന്നിട്ടാണ് ബ്ലോക്ക് ചെയ്തത്. ബോട്ട് ഓടിക്കുന്നതിനുമുൻപേ ശ്രദ്ധിക്കണം എന്ന് മുൻപും പറഞ്ഞിട്ടുള്ളതാണ്.
4. ഈ നിർമ്മിച്ചലേഖനങ്ങളുടെ തലക്കെട്ടുകളെല്ലാം മലയാളം വിക്കിപീഡിയയിൽ നിലവിലില്ലാത്ത ശൈലിയിലുള്ളതാണ്. അത്തരം ലേഖനം തുടങ്ങുന്നതിനുമുൻപേ ചർച്ച നടത്തി സമവായം ഉണ്ടാക്കേണ്ടതാണ്. ഭൂരിഭാഗം ലേഖനത്തിലും മോശം ശൈലിയിലുള്ള വാചകങ്ങളുണ്ട്. ഭൂരിഭാഗം ലേഖനത്തിലും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുണ്ട്. മതിയായ അവലംബങ്ങൾ ചേർത്തിട്ടില്ല. ഈ ഡാറ്റ ശരിയാണെന്നത് പരിശോധിക്കാനാവശ്യമായ കണ്ണികൾ നൽകിയിട്ടില്ല. ആകെ നൽകിയ അവലംബം ഒരു സ്വകാര്യ സൈറ്റാണ്. ലേഖനത്തിലുള്ള ഡാറ്റ പരിശോധിക്കാനുള്ള ഔദ്യോഗിക അവലംബമില്ല.
5. ഈ ലേഖനങ്ങളെല്ലാം തുടർച്ചയായി പരിശോധിച്ച് നന്നാക്കിയെടുക്കുക എന്നത് നിലവിൽ മലയാളം വിക്കിപീഡിയയിലെ സജ്ജീവ ഉപയോക്താക്കളുടെ വളരെയധികം സമയം അപഹരിക്കുന്ന പരിപാടിയാണ്. ലേഖനമുണ്ടാക്കിയ വ്യക്തി അവയിലെ തെറ്റിദ്ധാരണകൾ നീക്കി ശൈലി പ്രശ്നങ്ങൾ നീക്കാൻ മതിയായ ശ്രമം പോലും നടത്തുന്നില്ല എന്ന പ്രശ്നവും നിലനിൽക്കുന്നു.
ഞാൻ തോന്നിയപോലെ ലേഖനങ്ങളുണ്ടാക്കും മറ്റുള്ളവർ അവ നന്നാക്കിയെടുത്തുകൊള്ളണം എന്നതരത്തിലുള്ള സമീപനം നല്ല ഒരു വിക്കിപീഡിയ എഡിറ്റർക്ക് ചേർന്നതല്ല.
ഇത്രയും പ്രശ്നങ്ങളുള്ള സ്ഥിതിക്ക് ഈ ലേഖനങ്ങളെല്ലാം മായ്ക്കുകയും ചർച്ചനടത്തുകയും വിക്കിപീഡിയയിലെ ശൈലിക്കനുസരണമായി ബോട്ട് അല്ലാതെ ലേഖനങ്ങൾ നിർമ്മിക്കുകയും ചെയ്യാവുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} 12:34, 16 ഏപ്രിൽ 2024 (UTC)[മറുപടി]