ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ (ജനനം:1972 ജൂലൈ 12).പിച്ചൈ സുന്ദരരാജൻ (തമിഴിൽ:பிச்சை சுந்தரராஜன்) എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ (சுந்தர் பிச்சை) എന്ന പേരിലാണ് പ്രസിദ്ധനായത്.[3].ജനിച്ചതും വളർന്നതുംതമിഴ്നാട്ടിലെ ചെന്നൈയിലാണ് .[4]. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ്റ് 10നു നിയമിതനാവുകയായിരുന്നു. കമ്പനി യുടെ സി.ഇ.ഒ. ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതല നിർവ്വഹിക്കുകയായിരുന്നു.[5]

സുന്ദർ പിച്ചൈ
பிச்சை சுந்தரராஜன்
Sundar Pichai.jpg
ജനനം
പിച്ചൈ സുന്ദരരാജൻ‍

(1972-07-12) 12 ജൂലൈ 1972  (48 വയസ്സ്)
ദേശീയതഇന്ത്യൻ [1]
പൗരത്വംഅമേരിക്കൻ [2]
വിദ്യാഭ്യാസംബി.ടെക്
എം. എസ്.
എം.ബി.എ.
കലാലയംഖരക്പൂർ ഐ.ഐ.ടി.
സ്റ്റാൻഫോർഡ് സർവ്വകലാശാല
വാർട്ടൺ സ്കൂൾ ഓഫ് ബിസിനസ്, പെൻസിൽവേനിയ
തൊഴിലുടമഗൂഗിൾ
ജീവിതപങ്കാളി(കൾ)അഞ്ജലി പിച്ചൈ

ജീവിത രേഖതിരുത്തുക

1972 ജൂലൈ 12-നു തമിഴ്നാട്ടിലെ ചെന്നൈയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്.1979 മുതൽ 1987 വരെ അശോക് നഗറിലെ ജവഹർ വിദ്യാലയ സ്കൂളിൽ പഠനം.[4] പ്ലസ്ടു പഠനത്തിനു ശേഷം 1989-ൽ ചെന്നൈ വിട്ടു. [4] ഖരക്പൂർ ഐ. ഐ. ടി.യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടി. [3] സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനിയറിങ്ങിൽ എം.എസ്. ബിരുദവും സ്വന്തമാക്കി. [3] തുടർന്ന് പെൻസിൽവേനിയയിലെ വാർട്ടൺ (Wharton) സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടിയിട്ടുണ്ട്. [3]

ഗൂഗിളിലെ പ്രവർത്തനംതിരുത്തുക

സുന്ദർ പിച്ചൈ 2004-ലാണ് ഗൂഗിളിൽ എത്തിച്ചേർന്നത്. [3] 2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.[3] തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ ആൻഡ്രോയ്ഡ് വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2009-ൽ ഗൂഗിൾ ക്രോം ബുക്ക്, ഗൂഗിൾ ക്രോം ഒ.എസ്. എന്നിവയും 2010-ൽ വെബ്എം പദ്ധതിയും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. [3] 2013-ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിഭാഗം തലവനായി. [3] 2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. [3] ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [3] 2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറിയതിനു ശേഷം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ നിയമിച്ചതും ലാറി പേജ് തന്നെയായിരുന്നു. [3]

അവലംബംതിരുത്തുക

  1. "Sundar Pichai, biography". 11 August 2015.
  2. Ghosh, Anirvan. "9 Most Prominent Indian-Americans In Silicon Valley". The Huffington Post. ശേഖരിച്ചത് 11 August 2015.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 'Sundar Pichai to spearhead Google', The Hindu', Trivandrum, 2015 August 12,page-1
  4. 4.0 4.1 4.2 'Chennai boy who made it big', The Hindu, Trivandrum, 2015 August 12, page-13
  5. 'ഗൂഗിൾ ഇനി ആൽഫബെറ്റിനു കീഴിൽ', മലയാള മനോരമ, കൊല്ലം, 2015 ഓഗസ്റ്റ് 12, പേജ്-15
Persondata
NAME Sundar Pichai
ALTERNATIVE NAMES Pichai Sundara Rajan
SHORT DESCRIPTION Technical Expert, C.E.O. of Google
DATE OF BIRTH 12 July 1972
PLACE OF BIRTH Chennai, Tamil Nadu, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സുന്ദർ_പിച്ചൈ&oldid=3230813" എന്ന താളിൽനിന്ന് ശേഖരിച്ചത്