കൈകൾ

ലേഖനത്തിൽ രണ്ട് കൈകൾ വെട്ടിമാറ്റിയതായി കാണുന്നു, വലതു കൈപ്പത്തി മാത്രമല്ലെ വെട്ടിയത്?--KG (കിരൺ) 10:42, 18 ഏപ്രിൽ 2013 (UTC)Reply

ശരിയാണ്. ക്ഷമിക്കുക. സലീഷ് മാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:01, 18 ഏപ്രിൽ 2013 (UTC)Reply

  --സലീഷ് (സംവാദം) 11:05, 18 ഏപ്രിൽ 2013 (UTC)Reply

ആവേശം കൊണ്ടായിരിക്കും രണ്ടു കൈയ്യും വെട്ടിയത്. ചിരിക്കാതെ വയ്യ--Roshan (സംവാദം) 11:42, 18 ഏപ്രിൽ 2013 (UTC)Reply

മാഷേ, രണ്ടു കയ്യിലും വെട്ട് കിട്ടിയിരുന്നു എന്നതിൽ തെറ്റ് ഇല്ലെന്ന് പറയാം. എന്നാൽ രണ്ടാമത്തെ കയ്യിലെ വരലുകൾ അറ്റ് തൂങ്ങി. Martinkottayam (സംവാദം) 15:14, 13 ജൂലൈ 2023 (UTC)Reply

മതഭ്രാന്തരായ ഇസ്ലാമിക തീവ്രവാദികൾ

മതഭ്രാന്തരായ ഇസ്ലാമിക തീവ്രവാദികൾ = എന്തുവാ ഇത്. POV ഇടുന്നു.--Roshan (സംവാദം) 11:45, 18 ഏപ്രിൽ 2013 (UTC)Reply

മാധ്യമങ്ങൾ ജനങ്ങളെ കോരിത്തരിപ്പിക്കാൻ വർണ്ണനകൾ വാരി വിതറും. നമ്മൾ വേണം നിഷ്പക്ഷമായി നിന്ന് കാര്യവിവരങ്ങൾ വിവരത്തോടെ ഗ്രഹിക്കാൻ.--Roshan (സംവാദം) 11:47, 18 ഏപ്രിൽ 2013 (UTC)Reply

പേരിനിത്രയും നീളംവേണോ? മുവാറ്റുപഴ കൈവെട്ട് സംഭവം എന്നുപോരേ? --Harshanh (സംവാദം) 13:22, 18 ഏപ്രിൽ 2013 (UTC)Reply

@റോഷൻ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്തതാണ് സഹോദരാ. ഭാഷ ശരിയായില്ലെങ്കിൽ സന്തുലിതമായ ഭാഷയിലേയ്ക്ക് അങ്ങ് മാറ്റിയാൽ പോരേ? പി.ഒ.വി. ഒക്കെ വെറുതേ ഇടണോ?

@Harshanh, പേരു ചുരുക്കുന്നതിൽ ഒരു എതിരഭിപ്രായവുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:21, 18 ഏപ്രിൽ 2013 (UTC)Reply

തിരുത്തി--റോജി പാലാ (സംവാദം) 15:24, 18 ഏപ്രിൽ 2013 (UTC)Reply


എവിടെയാണ് മാഷേ കോപ്പി പേസ്റ്റ്? വേണ്ട മാറ്റങ്ങൾ വരുത്തി തന്നെയാ പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ പിന്നെ പത്ര മാധ്യമങ്ങളിൽനിന്നല്ലാതെ ശൂന്യാകാശത്തുനിന്നു വരുമോ? വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുകയും കോപ്പി പേസ്റ്റ് എന്നു താങ്കൾക്ക് തോന്നിയിടത്ത് വേണ്ട മാറ്റങ്ങൾ വരുത്തി വിക്കി പീഡിയയെ വളർത്തുകയുമാണ് വേണ്ടതെന്നാണ് എൻറെ പക്ഷം. Martinkottayam (സംവാദം) 14:08, 13 ജൂലൈ 2023 (UTC)Reply

മറുനാടനിൽ വരുന്നത് അതേപോലെ വെട്ടി ഒട്ടിക്കുന്നതിനെ പിന്നെ കോപ്പി പേസ്റ്റ് എന്നല്ലാതെ എന്താണ് പറയുക? Irshadpp (സംവാദം) 19:40, 13 ജൂലൈ 2023 (UTC)Reply


സംരക്ഷണം

@TheWikiholic:, @Meenakshi nandhini:, @Sreejithk2000:, @Kiran Gopi:, @Ajeeshkumar4u:, (@Fotokannan:, @Razimantv:, @Irvin calicut:, @Ranjithsiji:, @Malikaveedu:, @Vijayanrajapuram:, @Vinayaraj:, താളിന് സംരക്ഷണം ആവശ്യമുള്ളതായി കാണുന്നു. തൽപ്പര കക്ഷികളുടെ ദുരൂഹമായ ഇടപെടലുണ്ടാകാം. Martinkottayam (സംവാദം) 15:43, 13 ജൂലൈ 2023 (UTC)Reply

  Done --ശ്രീജിത്ത് കെ (സം‌വാദം) 09:13, 14 ജൂലൈ 2023 (UTC)Reply

കോപ്പി പേസ്റ്റ് തിരുത്തുകൾ

@Martinkottayam നടത്തിയിട്ടുള്ള ചില തിരുത്തുകൾ നേരെ മറ്റു സൈറ്റുകളിൽ നിന്ന് പകർത്തിവെച്ചവയാണ്. ഒരു പ്രാവശ്യം അത് നീക്കം ചെയ്തെങ്കിലും നീക്കം ചെയ്തതടക്കം കൂടുതൽ തിരുത്തുകൾ അത്തരത്തിൽ വന്നിരിക്കുന്നു. വിജ്ഞാനകോശവത്കരിക്കാതെ നടത്തപ്പെടുന്ന ഇത്തരം കൂട്ടിച്ചേർക്കലുകൾ സന്തുലിത വീക്ഷണം പുലർത്തുന്നത് പോലുമല്ല എന്നതാണ് വാസ്തവം. ഉദാഹരണങ്ങൾ

ഇവ ചൂണ്ടിക്കാണിച്ചപ്പോൾ അവ് തിരുത്തി ശരിയാക്കിക്കോളൂ എന്ന് ഉപദേശവും. കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടാൽ ആദ്യം അവ നീക്കം ചെയ്യുകയാണ് വേണ്ടത്. ആരെങ്കിലും സന്തുലിതമായി വിജ്ഞാനകോശശൈലിയിൽ എഴുതാൻ തയ്യാറാണെങ്കിൽ എഴുതിച്ചേർക്കാവുന്നതാണ്. അഡ്മിൻ ഇടപെടൽ ആവശ്യപ്പെടുന്നു. Irshadpp (സംവാദം) 20:28, 15 ജൂലൈ 2023 (UTC)Reply

ദുരുദ്ദേശപരമായ ഇടപെടൽ

ഇർഷാദ് എന്ന യസർ ഈ ലേഖനത്തിൽ ദുരുദ്ദേശപരമായ ഇടപെടൽ നടത്തുന്നതായി കാണുന്നു. കാര്യനിർവ്വാഹകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. Martinkottayam (സംവാദം) 09:32, 3 ഡിസംബർ 2024 (UTC)Reply

വിഷയത്തിലെ വൈകാരികത

വൈകാരികത കുത്തിനിറക്കുന്ന ശൈലി വിക്കിപീഡിയയിൽ അംഗീകരിക്കാനാവില്ല. വസ്തുതകൾ തന്നെ ആവശ്യത്തിന് ഉണ്ടല്ലോ. അവ അവലംബസഹിതം ചേർക്കുക. അല്ലെങ്കിൽ അവ നീക്കം ചെയ്യപ്പെട്ടേക്കും. കോപ്പിപേസ്റ്റ് ചെയ്യപ്പെട്ട വാചകങ്ങളും ഉടൻ നീക്കപ്പെട്ടേക്കാം. Irshadpp (സംവാദം) 17:46, 3 ഡിസംബർ 2024 (UTC)Reply

"മൂവാറ്റുപുഴ കൈവെട്ട് സംഭവം" താളിലേക്ക് മടങ്ങുക.